കെ.എ. എബ്രഹാം
കെ.എ. എബ്രഹാം | |
---|---|
ജനനം | |
ദേശീയത | ![]() |
തൊഴിൽ | കാർഡിയോളജിസ്റ്റ് |
അറിയപ്പെടുന്നത് | Interventional cardiology |
പുരസ്കാരങ്ങൾ | പത്മശ്രീ |
ഒരു ഇന്ത്യൻ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റും മെഡിക്കൽ എഴുത്തുകാരനുമാണ് കുരുടമണ്ണിൽ എബ്രഹാം എബ്രഹാം.[1] ചെന്നൈയിലെ ദക്ഷിണ റെയിൽവേ ഹെഡ്കോട്ടേഴ്സ് ഹോസ്പിറ്റൽ മുൻ ചീഫ് ഹൃദ്രോഗവിദഗ്ദ്ധൻ ആയിരുന്ന അദ്ദേഹം 25 വർഷത്തോളം ദക്ഷിണ റെയിൽവേ ചീഫ് മെഡിക്കൽ ഡയറക്ടർ ആയിരുന്നു.[2] വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ നിന്നും നിന്നും ബിരുദം നേടിയ അദ്ദേഹം 1971 ലെ ഇന്തോ-പാകിസ്ഥാൻ യുദ്ധ കാലത്ത് ഇന്ത്യൻ ആർമിയിൽ ചേർന്നു. യുദ്ധാനന്തരം പഠനം പുനരാരംഭിച്ച അദ്ദേഹം ഇന്റേണൽ മെഡിസിനിൽ ബിരുദം നേടി 1973 ൽ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലേക്കും ആശുപത്രിയിലേക്കും മടങ്ങി. 1978-ൽ അദ്ദേഹം പെരമ്പൂരിലേക്ക് മാറി, ചെന്നൈയിലെ സതേൺ റെയിൽവേ ഹെഡ്ക്വാർട്ടേഴ്സ് ഹോസ്പിറ്റലിൽ ചേർന്നു. 2002 ൽ അവിടെ നിന്ന് വിരമിക്കുന്നതു വരെ സേവനത്തിൽ തുടർന്നു. അദ്ദേഹത്തിന്റെ പ്രവർത്തന കാലത്ത്, ആശുപത്രി ഒരു റഫറൽ ആശുപത്രിയായി വളർന്നതായി റിപ്പോർട്ടുണ്ട്, അവിടെ പ്രതിവർഷം ആയിരത്തിലധികം ഓപ്പൺ ഹാർട്ട് ശസ്ത്രക്രിയകൾ നടത്തുന്നു.
പെരമ്പൂരിൽ നിന്ന് വിരമിച്ച ശേഷം അദ്ദേഹം അബ്രഹാം ഫോർട്ടിസ് മലാർ ഹോസ്പിറ്റലിൽ കാർഡിയോളജി വിഭാഗം മേധാവിയായും,[3] ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റായും പ്രവർത്തിച്ചു.[4] പിയർ റിവ്യൂ ചെയ്ത ദേശീയ അന്തർദേശീയ ജേണലുകളിൽ അദ്ദേഹത്തിന്റെ നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു.[5] 1999 ൽ ഇന്ത്യയിലെ ഏറ്റവും ഉയർന്ന നാലാമത്തെ സിവിലിയൻ ബഹുമതിയായ പത്മശ്രീ നൽകി ഇന്ത്യൻ സർക്കാർ അദ്ദേഹത്തെ ആദരിച്ചു.[6]
തിരഞ്ഞെടുത്ത ലേഖനങ്ങൾ[തിരുത്തുക]
- Margaret D'Mello, Kurudamannil A. Abraham (September 2012). "Assessment of Left Ventricular systolic function by Vector Velocity imaging". Indian Heart J. 64 (5): 532. doi:10.1016/j.ihj.2012.07.017. PMC 3861280. PMID 23102399.
- Kurudamannil A. Abraham, Margaret C. D'Mello (2011). "Systemic RV in Hypoplastic Left Heart Syndrome After Surgical Palliation". J Am Coll Cardiol Img. 4 (6): 687–687. doi:10.1016/j.jcmg.2011.04.008.
അവലംബം[തിരുത്തുക]
- ↑ "Dr.K.A. Abraham, Cardiologist, Chennai". Sehat. 2015. ശേഖരിച്ചത് October 29, 2015.
- ↑ "It's the heart that matters". The Hindu. 1 April 2002. മൂലതാളിൽ നിന്നും 19 October 2002-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് October 29, 2015.
- ↑ Margaret D'Mello, Kurudamannil A. Abraham (September 2012). "Assessment of Left Ventricular systolic function by Vector Velocity imaging". Indian Heart J. 64 (5): 532. doi:10.1016/j.ihj.2012.07.017. PMC 3861280. PMID 23102399.
- ↑ "Cardiologist & Cardiothoracic Surgeons". Apollo Hospitals. 2015. ശേഖരിച്ചത് October 29, 2015.
- ↑ Kurudamannil A. Abraham, Margaret C. D'Mello (2011). "Systemic RV in Hypoplastic Left Heart Syndrome After Surgical Palliation". J Am Coll Cardiol Img. 4 (6): 687–687. doi:10.1016/j.jcmg.2011.04.008.
- ↑ "Padma Awards" (PDF). Ministry of Home Affairs, Government of India. 2015. മൂലതാളിൽ (PDF) നിന്നും November 15, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് July 21, 2015.