കെ.എസ്. വെങ്കിടാചലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ.എസ്. വെങ്കിടാചലം
Occupationവിവർത്തകൻ
Nationality ഇന്ത്യ
Genreവിവർത്തനം
Notable awardsവിവർത്തനത്തിനുള്ള സാഹിത്യ അക്കാദമി പുരസ്കാരം

കേരളത്തിൽ നിന്നുള്ള വിവർത്തകനും നിരൂപകനുമാണ് കെ.എസ്.വെങ്കിടാചലം. അദ്ദേഹം തമിഴിൽ നിന്ന് 24 പുസ്തകങ്ങളും ഇംഗ്ലീഷിൽ നിന്ന് 5 പുസ്തകങ്ങളും മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. കമ്പ രാമായണം, ജയകാന്തന്റെ അഗ്രഹാരത്തിലെ പൂച്ച, ഹരഹരശങ്കര, ഓ.. അമേരിക്ക, മുളങ്കാട്ടിലെ നിലാവ്, ഒരു വീട്ടിൽ സംഭവിക്കുന്നത്, ഒരു കവിത നിയമം തെറ്റിക്കുന്നു, നീർച്ചാലിലെ മീനുകൾ, അഴഗിയ പെരിയവന്റെ മീനാക്ഷി, നീരോട്ടം എന്നീ കൃതികൾ, പെരുമാൾ മുരുകന്റെ ചെറുകഥകൾ, ഷെഹ്‌നാസ് ഹുസൈൻ എഴുതിയ എന്റെ അമ്മയുടെ പ്രചോദനാത്മക ജീവിതം, കമൽ ഹാസന്റെ വിശ്വരൂപം തിരക്കഥ, മൈ ഗീത എന്നിവ അദ്ദേഹം വിവർത്തനം പ്രധാന ചെയ്ത കൃതികളാണ്.[1][2] 2019 ലെ വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര നിർണ്ണയ സമിതി അംഗമായിരുന്നു അദ്ദേഹം.[3]

പുരസ്കാരങ്ങൾ[തിരുത്തുക]

  • വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (2017) -ജ്ഞാനപീഠ ജേതാവ് ജയകാന്തന്റെ തമിഴ് ചെറുകഥാ സമാഹാരം അഗ്രഹാരത്തിലെ പൂച്ച എന്ന പേരിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തതിന്.[4][5]
  • വിവർത്തനത്തിനുള്ള തമിഴ്‌നാട് നല്ലി ചിന്നസാമി-തെസ്സായ് ഏറ്റും അവാർഡ് (2017)[2]

അവലംബം[തിരുത്തുക]

  1. "മികച്ച പരിഭാഷക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം കെഎസ് വെങ്കിടാചലത്തിന്". Deshabhimani.
  2. 2.0 2.1 "K.S.Venkitachalam- Speaker in Kerala literature Festival KLF –2021| Keralaliteraturefestival.com". www.keralaliteraturefestival.com.
  3. "Acclaimed Malayalam writer Leelavathy M wins Kendra Sahitya Akademi award". The News Minute (ഭാഷ: ഇംഗ്ലീഷ്). 29 ജനുവരി 2019.
  4. "..:: SAHITYA : Akademi Awards ::." sahitya-akademi.gov.in.
  5. Agrahārattile pūcca : kathakaḷ (1st പതിപ്പ്.). Kozhikode: Mathrubhumi Books. ISBN 9788182656079.
"https://ml.wikipedia.org/w/index.php?title=കെ.എസ്._വെങ്കിടാചലം&oldid=3578862" എന്ന താളിൽനിന്ന് ശേഖരിച്ചത്