Jump to content

കെ.എസ്. നമ്പൂതിരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ.എസ്. നമ്പൂതിരി
ജനനം1937 നവംബർ 6
കുറിച്ചിത്താനം
മരണം2008 ആഗസ്‌റ്റ്‌ 27
തൊഴിൽസാഹിത്യകാരൻ
ദേശീയത ഇന്ത്യ
പൗരത്വംഇന്ത്യൻ
പങ്കാളിസരസ്വതി അനന്തർജ്ജനം
കുട്ടികൾകൃഷ്‌ണൻ, വിപിൻ.

പ്രസിദ്ധ മലയാള നാടകകൃത്തായിരുന്നു കെ.എസ്. നമ്പൂതിരി. 1937 നവംബർ 6-നാണ് ഇദ്ദേഹം ജനിച്ചത്. വിദ്യാഭ്യാസത്തിനുശേഷം മാവേലിക്കര നൂറനാട്‌ ഹൈസ്‌കൂളിൽ അധ്യാപകനായി. തുടർന്ന്‌ വടകര, കുറിച്ചിത്താനം, ഫാക്‌ട്‌ എന്നിവിടങ്ങളിലും ജോലി നോക്കി. 1991-ൽ അധ്യാപകജീവിതത്തിൽ നിന്നും വിരമിച്ചു. ശിവൻ സംവിധാനം ചെയ്‌ത ‘യാഗം’ എന്ന ദേശീയ അവാർഡു നേടിയ ചലച്ചിത്രത്തിന്റെ തിരക്കഥയും കെ.എസ്‌.നമ്പൂതിരിയുടേതായിരുന്നു. മുത്ത് എന്ന ചലച്ചിത്രത്തിന്റെ ഗാനരചന നിർവഹിച്ചത് ഇദ്ദേഹമായിരുന്നു[1]. ഇദ്ദേഹത്തിന്റെ രണ്ടു നാടകങ്ങൾ കോളേജുകളിൽ പാഠ്യവിഷയമാക്കിയിട്ടുണ്ടത്രേ. 2008 ആഗസ്‌റ്റ്‌ 27ന്‌ ഇദ്ദേഹം അന്തരിച്ചു [2].

ജീവിതരേഖ

[തിരുത്തുക]

കൃഷ്ണൻ നമ്പൂതിരിയും ആര്യാദേവിയുമാണ് മാതാപിതാക്കൾ. സരസ്വതിയന്തർജ്ജനമാണ് ഭാര്യ. കൃഷ്ണൻ, വിപിൻ എന്നിവരാണ് മക്കൾ.

കൃതികൾ

[തിരുത്തുക]

പതിനൊന്നോളം നാടകങ്ങൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്.

  • സമസ്യ (ഈ കൃതി ഇതേ പേരിൽ ചലച്ചിത്രമാക്കപ്പെട്ടിട്ടുണ്ട്)
  • സമാവർത്തനം
  • സഞ്ചാരി
  • സമന്വയം
  • പതനം

പുരസ്കാരങ്ങൾ

[തിരുത്തുക]

സമസ്യ 1976-ലെ മികച്ച നാടകകൃതിക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡിന് അർഹമായി [3][4]. ഈ കൃതി 1970-ൽ വിക്രമൻനായർ ട്രോഫി നാടകമത്സരത്തിൽ മികച്ച നാടകമായി തരിഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ‘പതനം’ എന്ന കൃതിക്ക് 2002-ലെ സംഗീത നാടക അക്കാദമി അവാർഡും ശക്തി അവാർഡും ലഭിച്ചു.

അവലംബം

[തിരുത്തുക]
  1. http://www.m3db.com/node/17161
  2. http://news.outlookindia.com/items.aspx?artid=603389[പ്രവർത്തിക്കാത്ത കണ്ണി]
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-27.
  4. കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച നാടകങ്ങൾ.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കെ.എസ്._നമ്പൂതിരി&oldid=3629010" എന്ന താളിൽനിന്ന് ശേഖരിച്ചത്