കെ.എസ്‌. സുനിൽകുമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കെ.എസ്‌. സുനിൽകുമാർ
K.S. SunilKumar123.jpg
വ്യക്തിഗത വിവരങ്ങൾ
ജനനം{{}}
[[]]
രാഷ്ട്രീയ കക്ഷിസി.പി.എം.
മാതാപിതാക്കൾ
  • എം. കേശവൻ നായർ (father)
  • ബി. ശ്യാമള അമ്മ (mother)
വസതി(കൾ)[[]]

സി.പി.ഐ.എം. ജില്ലാ സെക്രട്ടറിയേറ്റംഗവും ഡി.വൈ.എഫ്.ഐ മുൻ നെടുമങ്ങാട് ഏര്യാ പ്രസിഡൻറും ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന ട്രഷററുമാണ് കെ.എസ്‌. സുനിൽകുമാർ. 2016 കാലയളവിൽ കേരള കരകൗശല വികസന കോർപ്പറേഷൻ ചെയർമാൻ പദവി വഹിച്ചിട്ടുണ്ട്. വിദ്യാർത്ഥി രാഷ്ട്രീയ ജീവിതത്തിനിടയിൽ നിരവധി സമരങ്ങളിൽ പങ്കെടുക്കുകയും ഡി.വൈ.എഫ്.ഐ. തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായും സംസ്ഥാന ജോയിന്റ് സെക്രട്ടറിയായും ഭാരവാഹിത്വം വഹിക്കുകയും ചെയ്തിട്ടുണ്ട്.

രാഷ്ട്രീയ ജീവിതം[തിരുത്തുക]

എസ്.എഫ്.ഐയിലൂടെ പൊതുരംഗത്തെത്തിയ സുനിൽകുമാർ ഡി.വൈ.എഫ്.ഐ. തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായും സംസ്ഥാന ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയാണ്. മികച്ച പ്രസംഗകൻ, വാഗ്മി എന്നീ നിലകളിലും അറിയപ്പെടുന്ന വ്യക്തിത്വമാണ് കെ. എസ്‌ . സുനിൽകുമാറിന്റേത്.

പദവികൾ[തിരുത്തുക]

2016 കാലയളവിൽ സംസ്ഥാന കേരള കരകൗശല വികസന കോർപ്പറേഷൻ ചെയർമാൻ ആയിരുന്നു. 2019 ൽ സി ഐ ടി യു സംസ്ഥാന സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ടു. അതേവർഷം ചെന്നൈയിൽ നടന്ന സി ഐ ടി യുന്റെ അഖിലേന്ത്യാ സമ്മേളനത്തിൽ കേരളത്തെ പ്രതിനിധാനം ചെയ്യുകയും അഖിലേന്ത്യാ വർക്കിംഗ് കമ്മിറ്റി മെമ്പർ ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

ജീവിതരേഖ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കെ.എസ്‌._സുനിൽകുമാർ&oldid=3739140" എന്ന താളിൽനിന്ന് ശേഖരിച്ചത്