കെ.ആർ. ജയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്ലാവ് ജയൻ
പ്ലാവ് ജയൻ

ഇരിങ്ങാലക്കുടയിലെ വെള്ളൂർക്കരയിലെ ഒരു കർഷകനാണ് കെ ആർ ജയൻ എന്ന പ്ലാവ് ജയൻ (K R Jayan) . നാടുമുഴുവൻ പ്ലാവ് നടുന്നതാണ് ജയനെ ശ്രദ്ധേയനാക്കുന്നത്. കേരളത്തിന്റെ വിവിധഭാഗങ്ങളിലായി 30000-ത്തോളം പ്ലാവുകൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. [1]. കോഴിക്കോട്‌ ആസ്ഥാനമാക്കിയുള്ള കേരള റീഡേഴ്‌സ്‌ റൈറ്റേഴ്‌സ്‌ സർക്കിളിന്റെ പരിസ്ഥിതി വിഭാഗത്തിനുള്ള സഹൃദയ പുരസ്‌ക്കാരവും, സാമൂഹ്യ വനംവകുപ്പിന്റെ വനമിത്ര അവാർഡും ലഭിച്ചിട്ടുണ്ട്. [2]. പ്ലാവിനെക്കുറിച്ചും ചക്കയെക്കുറിച്ചും ശേഖരിച്ച നിരവധി വിവരങ്ങൾ ഉൾപ്പെടുത്തി ജയൻ, പ്ലാവ് എന്ന ഒരു പുസ്തകവും എഴുതിയിട്ടുണ്ട്[3].

അവലംബങ്ങൾ[തിരുത്തുക]


പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കെ.ആർ._ജയൻ&oldid=3803259" എന്ന താളിൽനിന്ന് ശേഖരിച്ചത്