കെൽട്രോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെൽട്രോൺ
കേരളാ സ്റ്റേറ്റ് ഇലക്ട്രോണിക് ഡെവലപ്മെന്റ് കോർപ്പറേഷൻ
പൊതുമേഖലാ കമ്പനി
ആസ്ഥാനംതിരുവനന്തപുരം
വരുമാനം109 കോടി രൂപ (2005-2006)
13 കോടി രൂപ[അവലംബം ആവശ്യമാണ്]
വെബ്സൈറ്റ്http://www.keltron.org

കേരള സർക്കാരിനു കീഴിലുള്ള ലാഭത്തിൽ ഓടുന്ന പൊതുമേഖലാ സ്ഥാപനമാണ് കെൽട്രോൺ. ഇലൿട്രോണിക്സ്, വിവരസാങ്കേതികവിദ്യ എന്നീ മേഖലകളിലാണ് ഈ സ്ഥാപനം പ്രധാനമായും പ്രവർത്തിക്കുന്നത്. കെ. പി. പി. നമ്പ്യാരുടെ നേതൃത്വത്തിൽ 1970-കളിലാണ്‌ കെൽട്രോൺ ആരംഭിച്ചത്. കെൽട്രോണിന്റെ ടെലിവിഷൻ, റേഡിയോ തുടങ്ങിയവ ഒരു കാലത്ത് വളരെ പ്രശസ്തമായിരുന്നു. ട്രാഫിക് സിഗ്നലുകളാണ് കെൽട്രോണിന്റെ മറ്റൊരു പ്രധാന ഉല്പന്നം. ഇപ്പോൾ ഐ.എസ്.ആർ.ഒ, പ്രതിരോധ വകുപ്പ് എന്നിവയ്ക്കു വേണ്ടിയുള്ള ഉത്പന്നങ്ങളാണ‍് കെൽട്രോൺ പ്രധാനമായും നിർമ്മിക്കുന്നത്. കേരള സർക്കാരിന്റെ പ്രധാന കംപ്യൂട്ടർ ദാതാവാണ്‌ കെൽട്രോൺ. സോഫ്റ്റ്‍വെയർ വികസന രംഗത്തും കെൽട്രോണിന് ചെറുതല്ലാത്ത ഒരു സംഘം ഉണ്ട്.ലാപ്ടോപ്, സ്മാർട്ട്‌ ഫോൺ, സൂപ്പർ കമ്പ്യൂട്ടർ, റോബോട്ട്,ഫ്ലാറ്റ് ടീവി ഇ ന്നിവയുടെ നിർമാണരംഗത്തേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ് കെൽട്രോൺ .

2005-06 സാമ്പത്തിക വർഷം 109 കോടിരൂപയാണ് കെൽട്രോണിന്റെ അകെ വരുമാനം. 2004-05 സാമ്പത്തിക വർഷത്തിൽ ഇത് 84 കോടി രൂപയായിരൂന്നു. 2006-07 സാമ്പത്തിക വർഷത്തിൽ ഇത് 132 കോടിയായി വർദ്ധിച്ചു. എല്ലാ സംസ്ഥാനങളിലും നിർമാണ യൂണിറ്റുകൾ ആരംഭിക്കുന്നു.


Keltron 2510 scientific calculator
"https://ml.wikipedia.org/w/index.php?title=കെൽട്രോൺ&oldid=3850220" എന്ന താളിൽനിന്ന് ശേഖരിച്ചത്