കെർഷ് ഉപദ്വീപ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെർഷ് ഉപദ്വീപിന്റെ മാപ് (നീല),മുകളിൽ അസോവ് കടൽ,താഴെ കരിങ്കടൽ

ക്രീമിയൻ ഉപദ്വീപിന്റെ ഏറ്റവും കിഴക്ക് വശത്തായി സ്ഥിതിചെയ്യുന്ന വളരെ പ്രധാനപ്പെട്ടതും ഭൂമിശാസ്ത്രപരമായി വളരെ പ്രമുഖവുമായ ഉപദ്വീപാണ് കെർഷ് ഉപദ്വീപ് തമൻ ഉപദ്വീപ് വരെ പരന്നുകിടക്കുന്ന കെർഷ് ഉപദ്വീപ് അസോവ് സമുദ്രത്തിന്റെയും കരിങ്കടലിന്റെയും ഇടയിലുള്ള ഒരു കരയിടുക്കാണ്.കെർഷ് ഉപദ്വീപിന്റെ മിക്ക ഭൂഭാഗവും ക്രീമിയൻ പ്രവിശ്യയുടെ ഭാഗമായ ലെനിൻ റയോണിന്റെ ഭാഗമാണ്.

പേരുകൾ[തിരുത്തുക]

പുരാതന കാലത്ത് പരുക്കനായ ഉപദ്വീപ് (Rough Peninsula (Latin: Chersonesus Trachea).) എന്നാണ് കെർഷ് ഉപദ്വീപ്‌ അറിയപ്പെട്ടിരുന്നത്. സ്ലാവിക് ഭാഷകളിൽ ഇതിന്റെ ഉച്ചാരണത്തിൽ വലിയ വ്യത്യാസമില്ല.( Ukrainian: Керченський півострів, Kerchenskyi Pivostriv; Crimean Tatar: Keriç yarımadası, Kerich Yarymadasy; Russian: Керченский полуостров, Kyerchyenskii Polu'ostrov.)

ഭൂപ്രകൃതി[തിരുത്തുക]

കെർഷ് ഉപദ്വീപ് ഏതാണ്ട് പൂർണ്ണമായും വെള്ളത്താൽ ചുറ്റപ്പെട്ടുകിടക്കുകയാണ്. പടിഞ്ഞാറ് ഭാഗത്ത് ക്രിമീയയുടെ അഖ്മനായി മുനമ്പുമായി സന്ധിക്കുന്നു.കടലിലേക്ക് ഉന്തിനിൽക്കുന്ന അറബത് കരഭാഗത്ത് (Arabat Spit) നിന്ന് ഈ ഭാഗത്തേക്ക് 17 കിലോമീറ്റർ (11 മൈൽ)വീത മാത്രമാണുള്ളത്. ഈ കരയിടുക്കിന്റെ ഉയർന്ന ഭാഗങ്ങളും ചുറ്റുമുള്ള കടൽ ഭാഗങ്ങളും കമിയാന്‌സ്‌കെ എന്നഗ്രാമത്തിൽ നിന്ന് കാണാവുന്നതാണ്. കെർഷ് ഉപദ്വീപിലെ ഏറ്റവു വീതിയേറിയ ഭാഗത്തിന് 52 കിലോമീറ്റർ (32 മൈൽ) ദൂരമുണ്ട്. വടക്ക് കസൻ മുനമ്പ് മുതൽ തെക്ക് ചൗഡ കേപ്പ് വരെയാണ് ഏറ്റവും വീതിയേറിയ ഭാഗം. കെർഷ് ഉപദ്വീപിന്റെ മൊത്തം നീളം 90 കിലോമീറ്ററാണ് (56 മൈൽ). പടിഞ്ഞാർ അഖ്മനായി മുനമ്പ് മുതൽ ഫോനാർ മുനമ്പ് വരെയാണ് ഈ നീളം.

പുരാതന കെർഷ് ഉപദ്വീപ്‌

കെർഷ് ഉപദ്വീപിന്റെ മൊത്തം വിസ്തൃതി 3000 ചതുരശ്ര കിലോമാറ്ററാണ് (700,000 ഏക്കർ). ഇത് ക്രീമിയൻ ഉപദ്വീപിന്റെ മൊത്തം വിസ്തൃതിയുടെ പത്ത് ശതമാനമാണ്.[1] കെർഷ് ഉപദ്വീപിന്റെ തെക്കേ തീരം കരിങ്കടലും ഫിയോഡോസിയ ഉൾക്കടലുമാണ് മെഴുകുന്നത്. കിഴക്ക് ഒരു സ്വാഭാവിക അതിർത്ഥിയായി കെർഷ് കടലിടുക്കാണ്. അതേസമയം വടക്കൻ തീരം അസോവ് കടലും, കസന്റിപ് ഉൾക്കടലും അറബാത് ഉൾക്കടലുമാണ്. കെർഷ് ഉപദ്വീപിന്റെ വടക്കുപടിഞ്ഞാർ ഭാഗത്ത് അറബാത് എന്ന പേരിൽ കടലിലേക്ക് ഉന്തിനിൽക്കുന്ന ഒരു കരഭാഗം സ്ഥിതിചെയ്യുന്നുണ്ട്. അറബാത് സ്പിറ്റ് എന്നാണ് ഇത് അറിയപ്പെടുന്നത്.[2] പ്രാദേശികമായി അറബാത് ആരോ (Arabat arrow) എന്നാണ് ഇതിനെ വിളിക്കുന്നത്. ഈ ഭാഗമാണ് അസോവ കടലിനേയും റോട്ടെൻ കടലിനേയും (സിവാഷ്) വേർത്തിരിക്കുന്നത്.

മറ്റു സവിശേഷതകൾ[തിരുത്തുക]

കെർഷ് കടലിടുക്കിന്റെ കിഴക്കൻ തീരത്തായി കെർഷ് ഉപദ്വീപിൽ മിത്രിദത് എന്ന പേരിൽ ഒരു മല സ്ഥിതിചെയ്യുന്നു എന്നതാണ് കെർഷ് ഉപദ്വീപിന്റെ മറ്റൊരു സവിശേഷത. കൂടാതെ, കെർഷ് നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി 175 മീറ്റർ (574 അടി) ഉയരത്തിൽ അറാറത് എന്ന പേരിൽ മറ്റൊരു മലയും സ്ഥിതിചെയ്യുന്നുണ്ട്. ഇവ രണ്ടും ഉപദ്വീപിന്റെ വടക്കുകിഴക്കായി ഉയർന്നുനിൽക്കുന്ന പ്രവിശ്യയുടെ ഭാഗമാണ്. ഉപദ്വീപിന്റെ തെക്കുകിഴക്കൻ ഭാഗത്തായി സോസ്മൻ, കറുച്ചു-ഒബ എന്നീ മലകൾ സ്ഥിതിചെയ്യുന്നു. മിത്രിദത് പർവ്വത ശിഖിരത്തിന്റെ ഭാഗമായ പിക്‌ഭോപായിയാണ് കെർഷ് ഉപദ്വീപിലെ ഏറ്റവും ഉയരം കൂടിയ മല. 189 മീറ്റർ (620 അടി) ആണ് ഇതിന്റെ ഉയരം.

ചരിത്രപരമായ സ്ഥാനം[തിരുത്തുക]

ടർക്കിഷ് വാൾ(Turkish wall) എന്ന പേരിൽ ഒരു മതിൽ കെർഷ് ഉപദ്വീപിന് കുറുകെ സ്ഥിതിചെയ്യുന്നുണ്ട്. കസാൻ ടിപ് ഉൾക്കടൽ മുതൽ കൊയാശ്‌സ്‌കെ തടാകം വരെയാണ് ഈ പ്രതിരോധ മതിൽ നിലനിൽക്കുന്നത്.

പ്രകൃതി സങ്കേതങ്ങൾ[തിരുത്തുക]

കെർഷ് ഉപദ്വീപിൽ നിരവധി പ്രകൃതി സങ്കേതങ്ങൾ സ്ഥിതിചെയ്യുന്നുണ്ട്. Opuk Natural Preserve : പന്തിക്കാളി ‘‘’റോസ് മൈന’’’ എന്ന പേരുള്ള Rosy Starling , Rose-coloured Starling , Rose-coloured Pastor. പക്ഷി സങ്കേതം. കസാൻ ടിപ് നാച്ചുറൽ പ്രിസേർവ്, ഒസ്റ്റാനി ഫഌഡ്‌പ്ലൈൻസ് എന്നീ പ്രകൃതി സങ്കേതങ്ങളും നിലനിൽക്കുന്നുണ്ട്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കെർഷ്_ഉപദ്വീപ്‌&oldid=2435530" എന്ന താളിൽനിന്ന് ശേഖരിച്ചത്