Jump to content

കെൻസോ ടാഗെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kenzō Tange
Kenzo Tange in Amsterdam in 1981
ജനനം(1913-09-04)4 സെപ്റ്റംബർ 1913
Osaka, Japan
മരണം22 മാർച്ച് 2005(2005-03-22) (പ്രായം 91)
Tokyo, Japan
കലാലയംThe University of Tokyo
പുരസ്കാരങ്ങൾPritzker Prize, RIBA Gold Medal, AIA Gold Medal, Order of Culture, Praemium Imperiale, Order of Sacred Treasures
Practice1946 Tange Laboratory
1961 The Urbanists and Architects Team
Kenzo Tange Associates
BuildingsHiroshima Peace Memorial Park, Plan for Skopje, Tokyo Olympic arenas, St Mary's Cathedral

ജപ്പാനിലെ പ്രശസ്തനായ ആർക്കിടെക്റ്റും 1987ലെ പ്രിറ്റ്സ്ക്കെർ പ്രൈസ് ജേതാവുമാണ്‌കെൻസോ ടാഗെ (丹下 健三?).ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ആർക്കിടെക്റ്റിൽ ഒരാളാണ്‌ അദ്ദേഹം.പാരമ്പര്യ ജപ്പാനീസ് വാസ്തു വിദ്യയെ ആധുനിക വാസ്തു വിദ്യയോട് സമന്വയിപ്പിച്ച് അഞ്ച് ഭൂഖണ്‌ണ്ടത്തിലും അദ്ദേഹം രൂപ കൽപ്പന ചെയ്ത പ്രശസ്തമായ കെട്ടിടങ്ങളുണ്ട്.മെറ്റബോലിസ്റ്റ് പ്രസ്ഥാനത്തിന്റെ ഏറ്റവും സ്വാധീനം ചെലുത്തിയ നേതാക്കളിലൊരാളായിരുന്നു അദ്ദേഹം.ഡച്ച് സ്റ്റ്രക്ചുലാറിസത്തിനെ പറ്റി അദ്ദേഹത്തിന്‌ മുൻപേ കാഴപ്പാടുണ്ടായിരുന്നു.തുടക്ക കാലത്ത് സ്വിസ്സ് മോഡേണിസ്റ്റായ ലേ കോർബുസിയറു(Le Corbusier)ൽ നിന്ന് പ്രചോദിതനായ ഇദ്ദേഹം,1949ലാണ്‌ അന്താരാഷ്ട്ര പ്രശസ്തിയിലേക്ക് ഉയർന്നത്.1949ൽ സംഘടിപ്പിച്ച ഹിരോഷിമ സമാധാന സ്മാരക പാർക്ക് ഡിസൈൻ ചെയ്യുന്നതിനു സംഘടിക്കപ്പെട്ട മൽസരത്തിൽ ഇദ്ദേഹം വിജയിച്ചു.1950കളിൽ ഇദ്ദേഹം CIAMM(കോൺഗ്രസ് ഇന്റെർനാഷണൗസ് ഡി ആർക്കിടക്ച്ചർ മോഡേണേ)യിൽ അംഗമായി.CIAM ആർക്കിടക്റ്റ്-മാരുടെ സംഘടനയായ ടീം ടെനിൽ(Team X) ഇദ്ദേഹം അംഗമായില്ല.1960ലെ ഇദ്ദേഹത്തിന്റെ ടോക്യോ ബെയ് പ്ലാൻ 1960 കളിൽ ടീം ടെന്നിൽ സ്വാധീനം ചെലുത്തുകയും ഈ സംഘം മെറ്റബോളിസമായി മാറുകയും ചെയ്തു.

രണ്ടാം ലോകയുദ്ധത്തിന്റെ പുനരുദ്ധാരണത്തിന്‌ ഇദ്ദേഹം സർവകലാശാലയിൽ പഠിച്ച നാഗരികം ഉപയോയപ്പെട്ടു.ടോക്യോയുടെയും സ്കോപ്ജെയുടെയും രൂപകല്പ്പനയും ഇദ്ദേഹം സൂക്ഷ്മമായി നടത്തി.ടാഗെയുടെ ശിൽപ്പകലാ ചാരുത ലോകത്തിലെ മറ്റ് ആർക്കിടക്റ്റുകൾക്ക് പ്രചോദനമായി.

ആദ്യകാല ജീവിതം[തിരുത്തുക]

ജപ്പാനിലെ ഒസാക്കയിൽ 1913 സെപ്റ്റംബർ 4നാണ്‌ ഇദ്ദേഹം ജനിച്ചത്.ടാഗെ കുട്ടിക്കാലം ഹാങ്കോവിലും ഷാങ്ൻഘൈയിലും ചെലവഴിച്ചു.1930ൽ ടാഗെ ഹിരോഷിമയിൽ ഹൈസ്ക്കൂൾ വിദ്യാഭ്യാസത്തിന്‌ ചേർന്നു.ഇവിടെ വച്ചാണ്‌ ലെ ക്കൊബുസീരിനെ പറ്റി ഇദ്ദേഹം മനസ്സിലാക്കുന്നത്.സോവിയേറ്റിലെ വിവിധ കൊട്ടാരങ്ങളുടെ ചിത്രങ്ങൾ വിദേശ ചിത്ര മാഗസിനിൽ കണ്ട അദ്ദേഹം താൻ ഒരു ആർക്കിടെക്റ്റാകുമെന്ന് തീരുമാനിച്ചു.ടാഗെ ഹൈസ്ക്കൂളിൽ നിന്ന് പഠനം പൂർത്തിയാക്കി.കണക്കിലും ഭൗതിക ശാസ്ത്രത്തിലും അദ്ദേഹത്തിന്‌ പ്രവേശന പരീക്ഷയിൽ മാർക്ക് കുറവായിരുന്നതിനാൽ അദ്ദേഹത്തിന്‌ പ്രമുഖ സർവകലാശാലകളിൽ പ്രവേശനം ലഭിച്ചില്ല.രണ്ട് വർഷത്തോളം അദ്ദേഹം പ്രതേകിച്ച് ഒന്നും ചെയ്തില്ലങ്കിലും ഈ കാലയളവിൽ പടിഞ്ഞാറൻ തത്ത്വചിന്തയെ പറ്റി കൂടുതൽ ഇദ്ദേഹം വായിച്ചിരുന്നു.അതിനു ശേഷം ഇദ്ദേഹം നിഹോൺ സർവകലാശാലയിൽ ഫിലിം ഡിവിഷനിൽ ചേർന്നു. അതിനു ശേഷം 1935ൽ ടാഗെ ടോക്യോ സർവകലാശാലയിൽ ആർക്കിടക്ച്ചർ ഡിപ്പാർട്ട്മെന്റിൽ ചേർന്നു.ഹിഡേറ്റൊ കിഷിഡ,ഷോസു ഉചിഡ എന്നിവരുടെ കീഴിലായിരുന്നു വിദ്യാഭ്യാസം.

കരിയർ[തിരുത്തുക]

സർവകലാശാലാ ബിരുദത്തിനു ശേഷം കുനിയോ മേകവയിൽ ഒരു ഓഫീസിൽ ഇദ്ദേഹം ആർക്കിടെക്ടായി ജോലി ആരംഭിച്ചു.1946ൽ അദ്ദേഹത്തെ വാർ ഡാമേജ് റീഹാബിലേഷൻ ബോർഡിലേക്ക് ക്ഷണിച്ചു.ഹിരോഷിമക്കും മേബഷി നഗരത്തിനുമുള്ള പദ്ധതികൾ അദ്ദേഹം സമർപ്പിച്ചു.അദ്ദേഹത്തിന്റെ കാനോൺ എയർപ്പോർട്ടിന്റെ മാതൃക അംഗീകരിക്കുകയും നിർമ്മിക്കുകയും ചെയ്തു.എന്നാൽ ഉജിനയിലെ കടൽതീര പാർക്ക് അംഗീകരിച്ചില്ല.1949ൽ ഹിരോഷിമ സമാധാന സ്മാരക പാർക്കിന്റെ മാതൃകയ്ക്ക് അന്താരാഷ്ട്ര മൽസരം സംഘടിപ്പിക്കുകയും അതിൽ അദ്ദേഹത്തിന്‌ ഒന്നാം സമ്മാനം ലഭിക്കുകയും ചെയ്തു.

പ്രോജക്റ്റുകൾ[തിരുത്തുക]

 • ഹിരോഷിമയിലെ സമാധാന കേന്ദ്രം
 • ദി ഇസെ ഷിറിൻ(The Ise Shrine)
 • ദി കഗാവ പ്രെഫെക്ഷണൽ ഗവണ്മെന്റ് ഹാൾ
 • ടഗെയുടെ സ്വന്തം വീട്
 • കുറഷിയിലെ ടൗൺ ഹാൾ
 • ടോക്യോ ഒളിമ്പിക് സ്റ്റേഡിയങ്ങൾ
 • പാകിസ്താനിലെ സുപ്രീം കോടതി
 • ഒസാക്ക എക്സ്പോസിഷൻ 1970

പുരസ്ക്കാരങ്ങൾ[തിരുത്തുക]

From the Japanese Wikipedia article

ജപ്പാൻ[തിരുത്തുക]

 • Architectural Institute of Japan best picture award (Ehime Prefectural Museum) (1954)
 • Architectural Institute of Japan Special Award (National Indoor Stadium) (1965)
 • Order of Culture (1980)
 • Architectural Institute of Japan Award (1986)
  for contributions to the international development and establishment of modern architecture in Japan.
 • Prince Takamatsu Memorial World Culture Prize in the building sector category (1993)
 • Grand Cordon of the [[Or

der of the Sacred Treasure]] (1994)

 • Third rank in the order of precedence (2005; posthumous)

മറ്റുള്ളവർ[തിരുത്തുക]

 • United States Institute of Architects, United States of America (AIA) 1st Pan-Pacific Ocean Award (1958)
 • RIBA Gold Medal (1965)
 • U.S. AIA Gold Medal (1966)
 • Vatican Order of St. Gregory the Great (1970)
 • French Academy of Architecture Gold Medal (1973)
 • Order of Merit of the Federal Republic of Germany (1976)
 • Commander of the Order of Merit of the Italian Republic (1979)
 • U.S. Pritzker Prize (1987)
 • Knight of the Legion of Honour of France (1996)

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കെൻസോ_ടാഗെ&oldid=3952218" എന്ന താളിൽനിന്ന് ശേഖരിച്ചത്