കെസിനേനി ശ്രീനിവാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


കെസിനേനി ശ്രീനിവാസ്
Kesineni Nani in 2015.jpg
ലോകസഭാംഗം, വിജയവാഡ
In office
പദവിയിൽ വന്നത്
16 മേയ് 2014
മണ്ഡലംവിജയവാഡ
വ്യക്തിഗത വിവരങ്ങൾ
ജനനം (1966-01-22) 22 ജനുവരി 1966  (57 വയസ്സ്)
രാഷ്ട്രീയ കക്ഷിതെലുഗുദേശം പാർട്ടി
പങ്കാളി(കൾ)പാവനി കെസിനേനി
Relationsകെസിനേനി ശിവനാഥ്, കെസിനേനി ശ്രീദേവി
കുട്ടികൾഹൈന കെസിനെനി ശ്വേത കെസിനേനി
വസതി(കൾ)വിജയവാഡ
വെബ്‌വിലാസംhttps://mpvijayawada.com

നാനി എന്നറിയപ്പെടുന്ന കെസിനേനി ശ്രീനിവാസ് തെലുഗുദേശം പാർട്ടി യെ പ്രതിനിഥീകരിക്കുന്ന ഒരു രാഷ്ട്രീയക്കാരനും സംരംഭകനുമാണ്. [1] വിജയവാഡ നിയോജകമണ്ഡലത്തിൽ നിന്ന് ലോക്സഭയിലെ ഇപ്പോഴത്തെ പാർലമെന്റ് അംഗമാണ്.

ആദ്യകാലവും വ്യക്തിപരവുമായ ജീവിതം[തിരുത്തുക]

1966 ജനുവരി 22 ന് രാമസ്വാമി കെസിനേനി, പ്രസൂനമ്പ കെസിനേനി എന്നിവരുടെ മകനായി വിജയവാഡയിലാണ് കെസിനേനി നാനി ജനിച്ചത്. കുട്ടിക്കാലം മുഴുവൻ സഹോദരങ്ങളോടൊപ്പം നഗരത്തിൽ ചെലവഴിച്ചു. 1992 ഏപ്രിൽ 16 ന് ശ്രീമതി പാവനി കെസിനേനിയെ വിവാഹം കഴിച്ചു. രണ്ട് പെൺമക്കളുണ്ട്.

കരിയർ[തിരുത്തുക]

രാഷ്ട്രീയ[തിരുത്തുക]

2008 ഒക്ടോബർ 26 നാണ് നാനി പ്രജാരാജ്യം പാർട്ടിയിൽ ചേർന്നത്. പാർട്ടിയിൽ 3 മാസം മാത്രം സേവനം തുടർന്ന അദ്ദേഹം 2009 ജനുവരിയിൽ അത് ഉപേക്ഷിച്ചു. അതിനുശേഷം തെലുങ്കുദേശം പാർട്ടിയിൽ ചേർന്നു.

തെലുങ്കുദേശം പാർട്ടിയിൽ നിന്ന് 2014 ലെ പൊതുതെരഞ്ഞെടുപ്പിൽ വിജയവാഡ ലോക്സഭാ മണ്ഡലത്തിൽ നിന്ന് പാർലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2019 ൽ അതേ നിയോജകമണ്ഡലത്തിൽ നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

ലോക്സഭയിൽ നാനി നിലവിൽ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് കമ്മിറ്റി അംഗമാണ്. [2] നേരത്തെ അദ്ദേഹം പ്രിവിലേജ് കമ്മിറ്റി, നഗരവികസന സ്റ്റാൻഡിംഗ് കമ്മിറ്റി, കൺസൾട്ടേറ്റീവ് കമ്മിറ്റി, ഗ്രാമവികസന മന്ത്രാലയം, പഞ്ചായത്തിരാജ്, കുടിവെള്ളം, ശുചിത്വം എന്നിവയിൽ അംഗമായിരുന്നു.

രാഷ്ട്രീയേതരപ്രവർത്തനങ്ങൾ[തിരുത്തുക]

1928 ൽ കെസിനേനി നാനിയുടെ മുത്തച്ഛനായ കെസിനേനി വെങ്കയ്യയാണ് 90 വർഷത്തെ പാരമ്പര്യത്തോടെ കെസിനിനി ട്രാവൽസ് ആരംഭിച്ചത്. 2018 മാർച്ച് 31 നാണ് കെസിനേനി ട്രാവൽസ് നിർത്തിയത്

പരാമർശങ്ങൾ[തിരുത്തുക]

  1. "Lok Sabha Profile of Kesineni Srinivas (Nani)".
  2. Bandari, Pavan Kumar (2019-12-10). "Centre appoints TDP MP Kesineni Nani as member of ICMR committee". www.thehansindia.com (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-06-22.
"https://ml.wikipedia.org/w/index.php?title=കെസിനേനി_ശ്രീനിവാസ്&oldid=3842561" എന്ന താളിൽനിന്ന് ശേഖരിച്ചത്