Jump to content

കെല്ലോഗ് സ്കൂൾ ഓഫ് മാനേജ്മെന്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെല്ലോഗ് സ്കൂൾ ഓഫ് മാനേജ്മെന്റ്
തരംസ്വകാര്യ ബിസിനസ് സ്കൂൾ
സ്ഥാപിതം1908
സാമ്പത്തിക സഹായംയു.എസ്. $708 ദശലക്ഷം (ജൂൺ 30, 2011 ലെ കണക്കുപ്രകാരം)[1]
ഡീൻസാലി ബ്ലൗണ്ട്
അദ്ധ്യാപകർ
149
1162
സ്ഥലംഎവാൻസ്റ്റൺ, ഇല്ലിനോയി, യു.എസ്.എ.
നിറ(ങ്ങൾ)പർപ്പിളും വെള്ളയും[2]
വെബ്‌സൈറ്റ്kellogg.northwestern.edu

അമേരിക്കൻ ഐക്യനാടുകളിലെ ഇല്ലിനോയി സംസ്ഥാനത്തെ നോർത്ത്‌വെസ്റ്റേൺ സർവ്വകലാശാലയുടെ ബിസിനസ് സ്കൂളാണ് കെല്ലോഗ് സ്കൂൾ ഓഫ് മാനേജ്മെന്റ് (ദി കെല്ലോഗ് സ്കൂൾ അഥവാ കെല്ലോഗ്). ഇല്ലിനോയിയിലെ എവാൻസ്റ്റെൺ പ്രധാന ക്യാമ്പസായുള്ള സ്കൂളിന് ഷിക്കാഗോ ഡൗൺടൗണിലും ഫ്ലോറിഡയിലെ മയാമിയിലും ക്യാമ്പസുകളുണ്ട്. ബിസിനസ് വീക്കിന്റെ 2013ലെ വിലയിരുത്തൽ പ്രകാരം അമേരിക്കയിലെ ഏറ്റവും മികച്ച എക്സിക്യൂട്ടീവ് എം.ബി.എ. പഠനകേന്ദ്രമാണ് കെല്ലോഗ് [3]

കെല്ലോഗിൽ ഫുൾടൈം, പാർട്ട്ടൈം, എക്സിക്യൂട്ടീവ് എം.ബി.എ. കോഴ്സുകളുണ്ട്. ഹോങ്കോങ്, ഇസ്രയേൽ, ജർമനി, കാനഡ എന്നീ രാജ്യങ്ങളിലെ വിവിധ സർവ്വകലാശാലകളുമായി ചേർന്ന് സംയുക്ത എക്സിക്യൂട്ടീവ് എം.ബി.എ. കോഴ്സും നടത്തുന്നു. മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എം.ബി.എ.), പി.എച്ച്.ഡി., എം.ബി.എ.-ജെ.ഡി., മാസ്റ്റർ ഓഫ് മാനേജ്മെന്റ് ആൻഡ് മാനുഫാക്ച്ചറിങ് (എം.എം.എം.), എം.ബി.എ. + എം.ഇ.എം. ഇരട്ട ഡിഗ്രി എന്നിവയാണ് കെല്ലോഗ് നൽകുന്ന ബിരുദങ്ങൾ[4].

അവലംബം

[തിരുത്തുക]
  1. "Kellogg School of Management Profile". Retrieved November 16, 2011.
  2. "Guidelines, Northwestern Identity System, Publications, Northwestern University". Archived from the original on 2007-10-13. Retrieved September 26, 2007.
  3. Top Executive MBA Programs (EMBA) - Businessweek
  4. MBA and Executive Programs at the Kellogg School of Management | Northwestern University | Think Bravely | ThinkBravely. Kellogg.northwestern.edu. Retrieved on 2013-07-14.

ചിത്രശാല

[തിരുത്തുക]
കെല്ലോഗിലെ അലൻ സെന്ററിലെ മൂന്നാം നിലയിൽനിന്നും മിച്ചിഗൺ തടാകം വീക്ഷിക്കുമ്പോൾ