കെലാനി നദി
കെലാനി നദി | |
---|---|
![]() Kelani River, near Kitulgala | |
നദിയുടെ പേര് | Kelani Ganga |
Physical characteristics | |
പ്രധാന സ്രോതസ്സ് | Horton Plains National Park[1] |
നദീമുഖം | Colombo, Indian Ocean 0 മീ (0 അടി) |
നീളം | 145 കി.മീ (90 മൈ) |
Discharge |
|
കെലാനി നദി, (സിംഹളം: කැළණි ගඟ) ശ്രീലങ്കയിലെ ഒരു പ്രധാന നദിയാണ്. ഈ നദിയ്ക്ക് 145 കിലോമീറ്റർ (90 മൈൽ) നീളമാണുള്ളത്. ശ്രീലങ്കയിലെ നദികളിൽ നീളമനുസരിച്ച്, നാലാം സ്ഥാനമാണ് ഈ നദിയ്ക്കുള്ളത്. ഈ നദി ശ്രീപാദ മലനിരകളിൽനിന്നുത്ഭവിച്ച്, നുവാര എലിയ, രത്നപുര, കെഗല്ലെ, ഗംപാഹ, കൊളംബോ എന്നീ ജില്ലകളിലൂടെ ഒഴുകി കൊളംബോയ്ക്കു സമീപമുള്ള സമുദ്രത്തിൽ പതിക്കുന്നു.
കെലാനി നദിയ്ക്ക് "കെഹെൽഗാമു ഒയ", "മസ്കെലി ഒയ" എന്നിങ്ങനെ രണ്ട് പോഷകനദികൾ കൂടിയുണ്ട്. ശ്രീലങ്കയിലെ ജലവൈദ്യുതിയുടെ ഭൂരിഭാഗവും ഈ നദികളിലെ അണക്കെട്ടിൽ നിന്നാണ് ഉൽപ്പാദിപ്പിക്കുന്നത്. ജലസേചനത്തിനും വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനുമായി ഈ നദിയിൽ അനേകം ചെറുതും വലുതുമായ അണക്കെട്ടുകൾ നിർമ്മിച്ചിട്ടുണ്ട്. "കെഹെൽഗാമു ഒയെ" നദിയിൽ "കാസിൽറെയ്ഗ് റിസർവോയർ", "നോർട്ടൻ റിസർവ്വോയർ" എന്നിങ്ങലെ രണ്ട് അണക്കെട്ടുകളാണുള്ളത്. അതുപോലെ "മസ്കെലിയ റസർവ്വോയർ", "കന്യോൻ റിസർവ്വോയർ", "ലക്സാപാനാ റിസർവ്വോയർ" എന്നിവയാണ് മസ്കെലി ഒയ നദിയിൽ പണികഴിപ്പിച്ചിരിക്കുന്ന മറ്റ് അണക്കെട്ടുകൾ. നദി ഒഴുകി താഴ്വശത്തേയ്ക്കു എത്തുമ്പോൾ ഏതാനു മറ്റു ചില പോഷകനദികൾ കൂടി കെലാനി നദിയിലേയ്ക്കു ചേരുന്നു. ഇവയിൽ പ്രധാനപ്പെട്ടവ യതിയന്തോട്ടയിലെ 'വി ഒയ', റുവാൻവെല്ലയിലെ 'ഗുരുഗോഡ ഒയ', അവിസ്സവില്ലെയിലെ 'സീതാവക്കാ ഗംഗ' എന്നിവയാണ്.
കെലാനി നദിയ്ക്കു കുറുകെയുള്ള പാലങ്ങൾ[തിരുത്തുക]
താഴെക്കാണുന്ന പട്ടിക കെലാനി നദിയ്ക്കു കുറുകെയുള്ള പ്രധാന പാലങ്ങളാണ്.
എണ്ണം | പാലത്തിൻറെ പേര് | സ്ഥാനം | റോഡ് | നീളം | പണിതീർന്ന വർഷം |
---|---|---|---|---|---|
1 | മറ്റക്കുളിയ പാലം | 6° 58.847', 79° 52.505' | Mattakkuliya-Hekitta Road | xxx | xxx |
2 | ശ്രീലങ്ക-ജപ്പാൻ ഫ്രണ്ട്ഷിപ്പ് പാലം | 6° 57.625', 79° 52.712' | Madampitiya-Peliyagoda Road | xxx | xxx |
3 | ന്യൂ കെലാനി പാലം | 6° 57.268', 79° 52.960' | Colombo-Kandy Road | 275m | 1959[2] |
4 | റെയിൽവേ പാലം | 6° 57.280', 79° 53.384' | Main Railway Line | xxx | xxx |
5 | കെലനിസിരി പാലം | 6° 56.974', 79° 55.218' | Kelanimulla-Kelaniya Road | 130m | 2008[3] |
6 | ഒ.സി.എച്ച്. പാലം | 6° 56.276', 79° 58.311' | Outer Circular Highway | xxx | In construction |
7 | കടുവേല പാലം | 6° 56.175', 79° 59.113' | Kaduwela-Bandarawatta Road | xxx | xxx |
8 | നവഗമുവ പാലം | 6° 55.511', 80° 1.190' | Nawagamuwa-Mapitigama Road | xxx | xxx |
9 | ഹാൻവെല്ല പാലം | 6° 54.601', 80° 5.001' | Hanwella-Urapola Road | xxx | xxx |
10 | പുഗോഢ പാലം | 6° 58.404', 80° 7.401' | Kosgama-Pugoda Road | xxx | xxx |
11 | ഗുരുഗല്ല പാലം | 6° 59.730', 80° 12.835' | Talduwa-Meewitigammana Road | xxx | xxx |
12 | കരവനെല്ല പാലം | 7° 1.208', 80° 15.748' | Colombo-Hatton Road | xxx | xxx |
13 | ഗരഗോഡ പാലം | 7° 1.684', 80° 17.652' | Yatiyantota-Magammana Road | xxx | xxx |
14 | ബെഹെനെല്ല പാലം | 6° 59.792', 80° 21.593' | Thaligama-Behenella Road | xxx | In construction |
അവലംബം[തിരുത്തുക]
- ↑ "Horton Plains National Park". International Water Management Institute. മൂലതാളിൽ നിന്നും August 5, 2010-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 23 November 2009.
- ↑ "ആർക്കൈവ് പകർപ്പ്" (PDF). മൂലതാളിൽ (PDF) നിന്നും 2016-03-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-08-12.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2017-12-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-11-12.