Jump to content

കെലാനിയ, ശ്രീലങ്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെലാനിയ ക്ഷേത്രം

കെലാനിയ പട്ടണം കൊളംബോ പട്ടണത്തിന് 7 കിലോമീറ്റർ കിഴക്കായി കൊളംബൊ-കാൻഡി റോഡിനു സമാന്തരായി പട്ടണപ്രാന്തത്തിൽ നിലകൊള്ളുന്നു. ശ്രിലങ്കയിലെ പടിഞ്ഞാറൻ പ്രോവിൻസിലാണിത്. കൊളംബോ ജില്ലയ്ക്ക് തെക്കുള്ള ഗമപഹ ജില്ലയിലെ പ്രധാന പട്ടണങ്ങളിലൊന്നാണിത്.  ഇവിടെ കെലാനി നദിയുടെ തീരത്തു സ്ഥിതി ചെയ്യുന്ന ബുദ്ധക്ഷേത്രം വളരെ പ്രസിദ്ധമാണ്. രാജ്യത്തിനകത്തും വിദേശത്തു നിന്നും ഇവിടം സന്ദർശിക്കാൻ ജനങ്ങൾ എത്താറുണ്ട്. കെലാനിയ എന്ന "നാഗന്മാരുടെ" (സ്നേക്ക് ട്രൈബ്) പ്രദേശം ദ്വീപിൽ ആര്യന്മാർ കുടിയേറ്റം നടത്തിയ ഏറ്റവും പഴയ പട്ടണമാണ്. ഇത് പ്രാചീന തലസ്ഥാനമായിരുനന അനുരാധപുരത്തേക്കാൾ പ്രാചീമാണ്. ഈ പട്ടണത്തിൻറ ചരിത്രം ബി.സി. 500 മുതൽ തുടങ്ങുന്നു. “അക്കാലത്ത് ഈ പ്രദേശം "കല്യാണി നഗർ" എന്നറിയപ്പെട്ടിരുന്നു. ഈ പ്രദേശത്തെ പ്രധാന ആകർഷണം മനോഹരമായ കെലാനി നദീതീരത്തു സ്ഥിതി ചെയ്യുന്ന "കെലാനി രാജമഹാ വിഹാരയ" (കെനാലിയ റോയൽ ടെമ്പിൾ) ആണ്. പതിനഞ്ചാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ കനാലി ക്ഷേത്രത്തിനും സമീപത്തുമുണ്ടായിരുന്ന അനേകം കെട്ടിടങ്ങൾ നശിപ്പിക്കുകയും ക്ഷേത്രത്തിനു കേടുപാടുകൾ വരുത്തുകയും ചെയത്. വിലമതിക്കാനാവാത്ത അനേകം വസ്ത്ുക്കൾ അവർ കൊള്ളയടിച്ചുകൊണ്ടുപോയി. പോർച്ചുഗീസുകാർ കേടു വരുത്തിയ ക്ഷേത്രം പിന്നീട് ലേഡി ഹെലെന വിജവർദ്ധനെയുടെ രക്ഷാകർത്തൃത്വത്തിൽ പുതുക്കിപ്പണിയുകയും ചെയ്തു. ഈ പ്രക്രിയ 1927 ൽ ആരംഭിച്ച് 1946 ൽ പൂർണ്ണമായി.

ചരിത്രം

[തിരുത്തുക]

ശ്രലങ്കൻ പട്ടണമായ കെലാനിയ ചരിത്രാതീതകാലം മുതൽ നിലനിൽക്കുന്ന പട്ടണമാണ്. നാഗ വംശത്തിലെ ചുളോദര, മഹോദര എന്നീ രാജാക്കൻമാർ തമ്മിൽ രത്‌നംപതിച്ച ഒരു സിംഹാസനത്തെ സംബന്ധിച്ചുള്ള തർക്കത്തെത്തുടർന്ന് ആസന്നമായ ഒരു യുദ്ധത്തിൻറെ സമയത്ത് ശ്രീബുദ്ധൻ ഈ പ്രദേശം സന്ദശിച്ചതായി പൊതുവേ വിശ്വസിക്കപ്പെടുന്നു. ബുദ്ധഭഗവാൻറെ ആഗമനം യുദ്ധത്തിന് വിഘ്നമുണ്ടാ്ക്കി. ബുദ്ധൻറെ നിർദ്ദേശപ്രകാരം ഒരു സ്തൂപം അവിടെ നിർമ്മിക്കപ്പെടുകയും ശ്രീകോവിലിൽ നിർമ്മിച്ച് അതിനുള്ളി‍ൽ രത്നഖചിതമായ സിംഹാസനം അതിനുള്ളിൽ പ്രതിഷ്‌ഠിച്ച് രാജാക്കന്മാർ തമ്മിലുള്ള തർക്കം ഒഴിവാക്കപ്പെടുകയും ചെയ്തുവെന്ന് വിശ്വസിക്കപ്പെടുന്നു.[1]

പുരാതന ചരിത്രത്തിൽ കെലാനിയ നിലനിന്നിരുന്ന് പ്രദേശത്തിനു വളരെ പ്രാധാന്യമുണ്ടായിരുന്നു. മദ്ധ്യകാലഘട്ടത്തിലെ ശ്രീലങ്കൻ സാഹിത്യഗ്രന്ഥങ്ങളിലൊന്നായ “സന്ദേശകാവ്യത്തിൽ” കെലാനിയ നദിക്കരയിൽ സ്ഥിതി ചെയ്തിരുന്ന ഈ പട്ടണത്തെക്കുറിച്ചും അതിൻറെ പ്രകൃതി സൌന്ദര്യത്തെക്കുറിച്ചും വിവരിച്ചിരിക്കുന്നു. പ്രാചീന കാലഘട്ടത്തിലെ ശ്രീലങ്കൻ സാമ്രാജ്യത്തിലെ വീരനായികയായിരുന്ന വിഹാര മഹാദേവിയുടെയും പുത്രനും വീരനായകനുമായിരുന്ന ദുത്തുഗമുനു രാജാവിൻറയും ജനനസ്ഥലമായിരുന്നു കെലാനിയ.

രാമായണത്തിൽ ഈ ദേശത്തെക്കുറിച്ചു പറയുന്നുണ്ട്. രാവണവധത്തിനു ശേഷം, രാവണൻറെ സഹോദരനായ വിഭീഷണനെ ലക്ഷ്മണൻ ലങ്കാ രാജാവായി വാഴിച്ചത് കെലാനിയ പട്ടണത്തിൽ വച്ചായിരുന്നുവെന്നു വിശ്വസിക്കപ്പെടുന്നു. ബദ്ധിമത ക്ഷേത്രത്തിലെ ചുവർ ചിത്രങ്ങളിൽ വിഭീക്ഷണൻറെ രാജാവായുള്ള അഭിഷേകം ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. വാല്മീകി രാമായണത്തിൽ പ്രതിപാദിക്കുന്ന കെലാനി നദിയും വിഭീഷണൻറെ രാജാഭിഷേകം നടന്ന സ്ഥലവും ഇപ്പോഴത്തെ കെലാനി നദിക്കരയിലാണെന്ന് അനുമാനിക്കപ്പെടുന്നു.

കെലാനിയ ക്ഷേത്രത്തിലെ കൊത്തുപണി

ഗതാഗത മാർഗ്ഗങ്ങൾ

[തിരുത്തുക]

കെലാനിയ പട്ടണത്തിലേയ്ക്കു എളുപ്പം പ്രവേശിക്കുവാൻ കൊളംബോ-കാൻഡി എ-1 മോട്ടോർ റോഡു വഴി സാധിക്കുന്നു. കൊളംബോ പട്ടണം കഴിഞ്ഞാൽ കെലാനിയയ്ക്ക് ഏറ്റവുമടുത്തുള്ള പട്ടണം കിരിബദ്ഗോഡയാണ്. ട്രെയിൻ മാർഗ്ഗം കൊളംബോയിൽ നിന്ന് കെലാനി വേളി റൂട്ട് വഴി പട്ടണത്തിലെത്താം. ശ്രീലങ്കൻ എയർലൈൻസിൻറെ 15 പേർക്കു യാത്ര ചെയ്യാവുന്ന എയർടാക്സി ഇവിടേയ്ക്ക് സർവ്വീസ് നടത്തുന്നുണ്ട്. സ്വകാര്യ സംരംഭകരുടെ ഉടമസ്ഥതയിലുള്ള വിരലിലെണ്ണാവുന്ന ഏതാനും സർവ്വീസുകളും നിലവിലുണ്ട്.

കെലാനി നദി

[തിരുത്തുക]

ശ്രീലങ്കയിലെ പ്രധാന നദികളിലൊന്നാണ് കെലാനി നദി. ഇത് ഉത്ഭവിക്കുന്നത് ശ്രീപാദ പർവ്വതനിരകളിൽനിന്നില്ഭവിച്ച് കെലാനിയ താഴ്വരയിലൂടെ കൊളംബോയ്ക്കു സമീപം സമുദ്രത്തിലെത്തിച്ചേരുന്നു. ജലസേചനത്തിനും വൈദ്യൂതോത്പാദനത്തിനും ഈ നദിയിലെ ജലം ഉപയോഗിച്ചുവരുന്നു. ഇത് ഒരു പ്രധാന മത്സ്യബന്ധനമേഘയാണ്. സമുദ്രത്തിലേയ്ക്കു പതിക്കുന്ന ജലത്തിൻറ അളവിൽ കാലാവസ്ഥയനുസരിച്ച് ഏറ്റക്കുറച്ചിലുകളുണ്ട്. മൺസൂൺ കാലത്ത് നദിയിലെ ജലത്തിൻറെ ഒഴുക്ക് 800 – 1500 m³/s ഉം. വേനൽക്കാലത്ത് 20 – 25 m³/s ഉമാണ്.

വിദ്യാഭ്യാസ സൌകര്യങ്ങൾ

[തിരുത്തുക]

കൊളംബോ-കാൻഡി റോഡിൽ സ്ഥിതി ചെയ്യുന്ന യൂണിവേഴ്സിറ്റി ഓഫ് കെലാനിയ ഉന്നതവിദ്യാഭ്യാസത്തിനു സൌകര്യങ്ങൾ ഉണ്ട്. 1940 ൽ സ്ഥാപിക്കപ്പെട്ട, ശ്രീ ധർമ്മലോക കോളജ്, കലാനിയ ക്ഷേത്രത്തിനു സമീപം സ്ഥിതി ചെയ്യുന്നു.

അവലംബം

[തിരുത്തുക]
  1. Wilhelm Geiger (Tr), The Mahavansa, or The Great Chronicle of Ceylon, Oxford, OUP, 1920. http://lakdiva.org/culavamsa/vol_0.html Archived 2008-10-30 at the Wayback Machine.
"https://ml.wikipedia.org/w/index.php?title=കെലാനിയ,_ശ്രീലങ്ക&oldid=3652897" എന്ന താളിൽനിന്ന് ശേഖരിച്ചത്