കെയ്റ നൈറ്റ്ലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെയ്റ ക്രിസ്റ്റീന നൈറ്റ്ലി
നൈറ്റ്ലി 2 സെപ്റ്റംബർ 2011 ലെ 68 ആമത് വെനീസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ വേളയിൽ.
ജനനം
കെയ്റ ക്രിസ്റ്റീന നൈറ്റ്ലി

(1985-03-26) 26 മാർച്ച് 1985  (38 വയസ്സ്)
ദേശീയതബ്രിട്ടീഷ്
തൊഴിൽനടി
സജീവ കാലം1993–ഇതുവരെ
ജീവിതപങ്കാളി(കൾ)
കുട്ടികൾ1
മാതാപിതാക്ക(ൾ)

കെയ്റ ക്രിസ്റ്റീന നൈറ്റ്ലി (ജനനം: മാർച്ച് 26, 1985) ഒരു ഇംഗ്ലീഷ് നടി ആണ്. ടെലിവിഷനിൽ ബാലതാരമായാണ് അവർ അഭിനയരംഗത്ത് തുടക്കമിട്ടത്. 1995 ൽ ആദ്യമായി സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ഒരു സഹനടിയെന്ന നിലയിൽ കെയ്റ സിനിമയിൽ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്  2002 ൽ “ബെൻഡ് ഇറ്റ് ലൈക്ക് ബെക്കാം” എന്ന കോമഡി സിനിമയിലൂടെ നൈറ്റ്ലി ശ്രദ്ധേയയായി. “പൈറേറ്റ്സ് ഓഫ് ദി കരീബിയൻ” എന്ന സിനിമാ പരമ്പരയിലെ എലിസബത്ത് സ്വാൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിനുശേഷം അവർ അന്താരാഷ്ട്ര പ്രശസ്തി കൈവരിച്ചു. ഹോളിവുഡിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിലൊരാളായ നൈറ്റ്ലി, ഒരു എമ്പയർ അവാർഡ് നേടുകയും ഒന്നിലധിക തവണ അക്കാദമി അവാർഡ്, ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.

പ്രൈഡ് ആൻഡ് പ്രിജുഡീസ് (2005) പോലുള്ള പീര്യോഡിക് നാടക ചിത്രങ്ങളിൽ[1] (ഒരു ടെലിവിഷൻ പരമ്പര അല്ലെങ്കിൽ ചലച്ചിത്ര നിർമ്മാണം ഒരു പ്രത്യേക ചരിത്ര കാലഘട്ടത്തെ ആസ്പദമാക്കിയും വസ്ത്രങ്ങൾ, സെറ്റുകൾ എന്നിവയുടെയെല്ലാം സ്വഭാവം ആ കാലഘട്ടത്തെ പ്രതിനിധീകരിക്കുന്ന രീതിയിലുള്ളതുമായിരിക്കും) അഭിനയിച്ചാണ് നൈറ്റ്ലി കൂടുതൽ പ്രശസ്തയായത്. പ്രൈഡ് ആൻഡ് പ്രിജുഡീസിലെ അഭിനയത്തിന് മികച്ച നടിക്കുള്ള അക്കാഡമി അവാർഡിനും മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിനും നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. അന്റോണൈറ്റിലെ (2007) അഭിനയത്തിന് വീണ്ടും ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിനു നാമനിർദ്ദേശം ചെയ്യപ്പെട്ടു. സിൽക്ക് (2007), ദ ഡച്ചസ് (2008), എ ഡേഞ്ചറസ് മെതേഡ് (2011), അന്ന കരീന (2012) എന്നിവയിലെ അഭിനയവും വളരെ ശ്രദ്ധേയമായിരുന്നു.

റൊമാന്റിക് കോമഡി സിനിമയായ ലവ് ആക്ച്ച്വലി (2003), ചരിത്ര ആക്ഷൻ ചിത്രമായ കിങ് ആർതറിലെ (2004) ഗ്വിനെവെറെയുടെ വേഷം, മനശാസ്ത്ര ത്രില്ലർ ചിത്രമായ “ദി ജാക്കറ്റ്” (2005), ജീവചരിത്രപരമായ ആക്ഷൻ ചിത്രം “ഡോമിനോ” (2005), ദി എഡ്ജ് ഓഫ് ലൗ (2008) എന്ന ചരിത്ര റൊമാന്റിക് ചിത്രം, ക്രൈം ഡ്രാമയായ “ലണ്ടൻ ബോളെവാർഡ്” (2010), കാൽപ്പനിക സയൻസ് ഫിക്ഷൻ ചിത്രമായ “നെവർ ലെറ്റ് മി ഗോ” (2010) റൊമാന്റിക് ഡ്രാമാ സിനിമയായ “ലാസ്റ്റ് നൈറ്റ്” (2010) ഗൂഢ കോമഡി ചിത്രമായ “സീക്കിങ് എ ഫ്രണ്ട് ഫോർ ദ എന്റ് ഓഫ് ദ വേൾഡ്” എന്നിവയുൾപ്പെടെ  നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളായി അവർ പ്രത്യക്ഷപ്പെട്ടിരുന്നു.

2008 ലെ ഫോർബ്സ് പട്ടികയിൽ ഹോളിവുഡിലെ രണ്ടാമത്തെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടി ആയിരുന്നു അവർ. 2007 ലെ പട്ടകയിൽ 32 മില്യൺ ഡോളർ വരുമാനമുള്ള വരുമാനം നേടുകയും ആ വർഷത്തെ ഏറ്റവും ഉയർന്ന വരുമാനമുള്ള നടിമാരുടെ പട്ടികയിലെ ഒരേയൊരു അമേരിക്കക്കാരിയല്ലാത്ത നടിയായിരുന്നു അവർ.[2]  2014-ൽ, ചരിത്ര സിനിമയായ 'ഇമിറ്റേഷൻ ഗെയിം' എന്ന ചിത്രത്തിലെ അഭിനയത്തിന് ഒരു  ഗോൾഡൻ ഗ്ലോബ്, ഒരു  SAG അവാർഡ്, ഒരു BAFTA അവാർഡ് എന്നിവയ്ക്കും മികച്ച സഹനടിക്കുള്ള ഒരു അക്കാഡമി അവാർഡിനു നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. ഒക്ടോബർ 2015-ൽ, നൈറ്റ്ലി “തെരേസാ റാക്വിൻ” എന്ന നാടകത്തിൽ  പ്രധാന വേഷത്തിലഭിനയിച്ചിരുന്നു.

ആദ്യകാലജീവിതം[തിരുത്തുക]

കെയ്റ ക്രിസ്റ്റീന നൈറ്റ്ലി 1985 മാർച്ച് 26 ന് ലണ്ടനിലെ ടെഡ്ഡിംഗ്ടണിൽ തീയേറ്റർ അഭിനേതാക്കളായ ഷർമാൻ മക്ഡൊനാൾഡിന്റേയും വിൽ നൈറ്റ്ലിയുടെയും മകളായി ജനിച്ചു.[3] കെയ്റയുടെ മാതാവ് സ്കോട്ടിഷ്, വെൽഷ് വംശജയും പിതാവ് ഇംഗ്ലീഷ് വംശജനുമായിരുന്നു.[4] റഷ്യൻ ഐസ് സ്കേറ്റിംഗ് വിദഗ്ദ്ധ കിറ ഇവാനോവയുടെ പേരിനെ ആസ്പദമാക്കി കിറ എന്ന പേരാണ് നൽകപ്പെട്ടതെങ്കിലും അവരുടെ മാതാവ് ഈ പേരു രജിസ്റ്റർ ചെയ്യാൻ പോയ വേളയിൽ സ്പെല്ലിംഗ് തെറ്റായി രേഖപ്പെടുത്തുകയുയായിരുന്നു.[5]  നൈറ്റ്ലിയ്ക്ക് സെലെബ് എന്നു പേരായ ഒരു മൂത്ത സഹോദനർ കൂടിയുണ്ട്.[6] ഒരു അഭിനേത്രിയെന്ന നിലയിലുള്ള പ്രവർത്തനം അവസാനിപ്പിച്ച ശേഷം ഷർമാൻ മക്ഡൊനാൾഡ് ഒരു നാടകകൃത്തായി കലാരംഗത്തു തുടർന്നിരുന്നു. ചെറുപ്രായത്തിൽ തന്നെ തന്റെ കുട്ടികളെ തിയേറ്ററിലേക്കും ബാലെയിലേക്കും അവർ പരിചയപ്പെടുത്തിയിരുന്നു.[7] ഇത് നൈറ്റ്ലിയിൽ അഭിനയത്തിനുള്ള താത്പര്യം ഉണർത്തുകയും മൂന്നു വയസുള്ളപ്പോൾ അവർ സഹായത്തിനായി ഒരു ഏജന്റിനെ ആവശ്യപ്പെടുകയും ചെയ്തു.[8]

ലണ്ടനിലെ റിച്ച്മോണ്ടിലുള്ള ഒരു സാധാരണ കുടുംബത്തിലാണ് നൈറ്റ്ലി വളർന്നത്. സ്റ്റാൻലി ജൂനിയർ സ്കൂളിലും ടെഡിംഗ്ടൺ സ്കൂളിലുമായി വിദ്യാഭ്യാസം അനുഷ്ടിച്ചു.[9] ആറ് വയസ്സുള്ളപ്പോൾ ADHD ഉം (കുട്ടികളിലെ ശ്രദ്ധയില്ലായ്മ, കണക്കിലേറെയുള്ള പ്രസരിപ്പ്, തുടങ്ങിയ പെരുമാറ്റ വൈകല്യങ്ങൾ) ഡിസ്‍ലെക്സിയയും (വായനാ വൈകല്യം) അവരിൽ കണ്ടുപിടിച്ചിരുന്നെങ്കിലും അവർക്കു 11 വയസു പ്രായമുള്ളപ്പോൾ  മാതാപിതാക്കളുടെ പിന്തുണയും നിരന്തരമായ ട്യൂഷനും കാരണമായി ഈ വൈകല്യങ്ങളെ അതിജീവിക്കുവാൻ സാധിച്ചു.  

നൈറ്റ്ലി നിരവധി നാടൻ അമച്വർ നിർമ്മാണക്കമ്പനികളുടെ നാടകങ്ങളിൽ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. അതിൽ അവരുടെ മാതാവ് രചിച്ച “ആഫ്റ്റർ ജൂലിയറ്റ്”, നാടക അദ്ധ്യാപകൻ  ഇയാൻ മക് ഷെയ്ൻ രചിച്ച “യുണൈറ്റഡ് സ്റ്റേറ്റ്സ്” എന്നിവയും ഉൾപ്പെടുന്നു. എഷെർ കോളേജിൽ പഠനം നടത്തുന്നതിനിടയിൽ കല, ചരിത്രം, ഇംഗ്ലീഷ് സാഹിത്യം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുവെങ്കിലും ഒരു വർഷത്തിനു ശേഷം ഒരു മുഴുവൻ സമയ അഭിനയ ജീവിതം നയിക്കുവാനായി ഒരു വർഷത്തിനുശേഷം അവിടെനിന്നു വിരമിച്ചു.[10]

സിനിമകൾ[തിരുത്തുക]

അഭിനയിച്ച ചിത്രങ്ങളുടെ പട്ടിക
വർഷം ചിത്രത്തിൻറെ പേര് കഥാപാത്രം കുറിപ്പുകൾ
1995 ഇന്നസെൻറ് ലൈസ് യുവതിയായ സെലിയ
1999 സ്റ്റാർ വാർസ്: എപ്പിസോഡ് I - ദ ഫാൻറം മെനേസ്. സേബ് (ഡികോയ് ക്യൂൻ)
2001 ഡിഫ്ലേഷൻ ജോഗ്ഗർ Short film
ദ ഹോൾ ഫ്രാൻസെസ് "ഫ്രാങ്കി" ആൽമണ്ട് സ്മിത്ത്
2002 തണ്ടർപാൻറ്‍സ് മ്യൂസിക് സ്കൂൾ വിദ്യാർത്ഥിനി Uncredited
പ്യൂർ ലൂയിസെ
ബെൻറ് ഇറ്റ് ലൈക്ക് ബെക്കാം ജൂലിയറ്റ്"ജൂൾസ്" പാക്സറ്റൺ
ന്യൂ ഇയേർസ് ഈവ് ലിയാ Short film
ദ സീസൺസ് ആഫ്റ്റർ ഹെലെന Short film
2003 പൈററ്റ്‍സ് ഓഫ് ദ കരീബിയൻ : ദ കഴ്സ് ഓഫ് ദ ബ്ലാക്ക് പേൾ എലിസബത്ത് സ്വാൻ
ലവ് ആക്ച്ച്വലി ജൂലിയറ്റ്
ഗൈജിൻ കെയ്റ്റ് (ശബ്ദം മാത്രം) Short film
2004 കിങ്ങ് ആർതർ Guinevere
2005 ദ ജാക്കറ്റ് Jackie
ഡോമിനോ Domino Harvey
പ്രൈഡ് & പ്രിജുഡീസ് Elizabeth Bennet
2006 പൈററ്റ്‍സ് ഓഫ് ദ കരീബിയൻ : ഡെഡ് മാൻസ് ചെസ്റ്റ് Elizabeth Swann
2007 പൈററ്റ്‍സ് ഓഫ് ദ കരീബിയൻ : അറ്റ് വേൾ‍ഡ്സ് എൻറ്
അറ്റോൺമെൻറ് Cecilia Tallis
സിൽക്ക് Hélène Joncour
2008 ദ എഡ്ജ് ഓഫ് ലവ് Vera Phillips
ദ ഡച്ചസ് Georgiana Cavendish, Duchess of Devonshire
2009 ദ കണ്ടിന്യൂയിങ്ങ് ആൻറ് ലാമൻറബിൾ സാഗ ഓഫ് ദ സൂയിസൈഡ് ബ്രദേർസ്. Fairy, TheThe Fairy ഹ്വസ്വ ചിത്രം
2010 നെവർ ലെറ്റ് മി ഗോ Ruth C.
മെയ്സ് Constance Video installation
ലാസ്റ്റ് നൈറ്റ് Joanna Reed
സ്റ്റീവ് Woman ഹ്വസ്വ ചിത്രം
ലണ്ടൻ ബോളെവാർഡ് ഷാർലറ്റ്
2011 എ ഡേഞ്ചറസ് മെതേഡ് സബിന സ്പീൽറെയിൻ
2012 സീക്കിങ്ങ് എ ഫ്രണ്ട് ഫോർ ദി എൻറ് ഓഫ് ദ വേൾഡ്. പെനിലോപ്പ് ലോക്ക്ഹാർട്ട്
അന്ന കരീന അന്ന ആർക്കഡ്യേവ്ന കരീന
2013 വൺസ് അപ്പോൺ എ ടൈം... ഗബ്രിയേലെ ചാനെൽ ഹ്വസ്വ ചിത്രം
ബിഗിൻ എഗേൻ ഗ്രെറ്റ
2014 ജാക്ക് റ്യാൻ : ഷാഡോ റിക്രൂട്ട്. കാത്തി മുള്ളർ
ലഗ്ഗീസ് മെഗാൻ
ദ ഇമിറ്റേഷൻ ഗെയിം ജോവാൻ ക്ലാർക്ക്
2015 എവറസ്റ്റ്. ജാൻ ഹാൾ
2016 കൊലാറ്ററൽ ബ്യൂട്ടി ആമി
2017 പൈററ്റ്‍സ് ഓഫ് ദ കരീബിയൻ : ഡെഡ് മാൻ ടെൽ നോ ടെയിൽസ്. എലിസബത്ത് സ്വാൻ-ടർണർ Cameo appearance[11]
2018 കൊളേറ്റ് കൊളേറ്റ് Post-production
ദ ആഫ്റ്റർമാത്ത് റേച്ചൽ മോർഗൻ Post-production
ദ നട്ട് ക്രാക്കർ ആൻറ് ദ ഫോർ റെൽമ്സ് ദ ഷുഗർ പ്ലം ഫെയറി Post-production
ബർലിൻ, ഐ ലവ് യൂ

അവലംബം[തിരുത്തുക]

  1. Brown, Mark (2 September 2011). "Venice film festival 2011: Keira Knightley talks costume drama". The Guardian. London. ശേഖരിച്ചത് 5 July 2012.- "Keira Knightley loves period films, hates corsets". MSNBC. 16 September 2008. മൂലതാളിൽ നിന്നും 2012-11-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 5 July 2012.
  2. The Press Association (24 July 2008). "Diaz top earning Hollywood actress". Somerset County Gazette. മൂലതാളിൽ നിന്നും 2008-12-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 20 October 2008.- Elsworth, Catherine (24 July 2008). "Keira Knightley is highest earning British Hollywood star on Forbes list". The Telegraph. London. മൂലതാളിൽ നിന്നും 2008-10-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 20 October 2008.- Jen, McDonnell (11 September 2008). "Will Smith, Mike Myers highest earners". The Gazette. മൂലതാളിൽ നിന്നും 15 March 2009-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 20 October 2008.
  3. "Keria Knightley –". Biography Today. Omnigraphics, Inc. 16 (2): 82. 2007. ISSN 1058-2347.- "Keira Knightley". Voguepedia. Conde Naste. 2014. മൂലതാളിൽ നിന്നും 2013-11-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 10 January 2014.- "Monitor". Entertainment Weekly (1252): 30. 29 March 2013.
  4. Utichi, Joe (20 June 2008). "Keira Knightley On Welsh Accents and Life After Pirates". Rotten Tomatoes. ശേഖരിച്ചത് 20 October 2008.
  5. "Keira's year: Oscars, babies & Chanel". ELLE UK. 28 January 2015. ശേഖരിച്ചത് 13 February 2015.
  6. Picardie, Justine (2 September 2007). "Keira Knightley: a not so serious player". The Daily Telegraph. London. മൂലതാളിൽ നിന്നും 5 January 2016-ന് ആർക്കൈവ് ചെയ്തത്.
  7. "My daughter Keira Knightley". The Independent. 8 November 2008. ശേഖരിച്ചത് 24 April 2017.
  8. Goldman, Andrew. "Shining Knightley". Elle. ശേഖരിച്ചത് 20 October 2008.
  9. "Keira Knightley biography". Bio. മൂലതാളിൽ നിന്നും 2 June 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 23 September 2012.
  10. Biography Today, p .84
  11. Hope, Hannah (16 December 2016). "Keira Knightley to make shock return to Pirates of the Caribbean films". Mirror. ശേഖരിച്ചത് 6 July 2017.
"https://ml.wikipedia.org/w/index.php?title=കെയ്റ_നൈറ്റ്ലി&oldid=3953766" എന്ന താളിൽനിന്ന് ശേഖരിച്ചത്