കെയ്റ്റ് ലാംഗ്ലി ബോഷർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kate Langley Bosher
ജനനം(1865-02-01)ഫെബ്രുവരി 1, 1865
മരണംജൂലൈ 27, 1932(1932-07-27) (പ്രായം 67)
തൊഴിൽWriter
ജീവിതപങ്കാളി(കൾ)Charles Gideon Bosher

കെയ്റ്റ് ലാംഗ്ലി ബോഷർ (ജീവിതകാലം : ഫെബ്രുവരി 1, 1865 – ജൂലൈ 27, 1932) വിർജീനിയയിൽനിന്നുള്ള ഒരു അമേരിക്കൻ നോവലിസ്റ്റായിരുന്നു. അവരുടെ നോവലുകളായ "Mary Cary" (1910), "Miss Gibbie Gault" (1911) എന്നിവയുടെ പേരിലാണ് അവർ കൂടുതലായി അറിയപ്പെടുന്നത്.[1]

ജീവിതരേഖ[തിരുത്തുക]

വിർജീനിയയിലെ നോർഫോക്കിൽ ചാൾസ് എച്ച്. ൻറെയും പോർഷിയ വി. ലാംഗ്ലിയുടെയും മകളായി1865 ലാണ് ജനിച്ചത്. 1882 ൽ നോർഫോക്ക് കോളജ് ഫോർ യങ്ങ് ലേഡിസിൽനിന്ന് ബിരുദം ലഭിച്ചു. 1887 ൽ ചാൾസ് ഗിഡിയോൺ ബോഷർ എന്നയാളെ വിവാഹം കഴിച്ചു. വോട്ടവകാശങ്ങൾക്കു വേണ്ടി യത്നിക്കുകയും രണ്ടാം ലോകമഹായുദ്ധത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിലേർപ്പെടുകയും അനാഥരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുകയും ചെയ്തിരുന്നു.[2]

1932 ജൂലൈ 27 ന് അവരുടെ ഭർത്താവിൻറെ മരണത്തിനുശേഷം ഒരു വർഷം തികയുന്നതിനു മുമ്പ് അവർ അന്തരിക്കുകയും വിർജീനിയയിലെ റിച്ച്‍മോണ്ടിലുള്ള ഹോളിവുഡ് സെമിത്തേരിയിൽ അടക്കപ്പെടുകയും ചെയ്തു. അവർക്കു കുട്ടികളുണ്ടായിരുന്നില്ല.[3]

രചനകൾ[തിരുത്തുക]

"They Didn't Meet At All Like I Expected." Frontispiece to Mary Cary (1910), by Frances Rogers
  • Bobbie (1899) (under pseudonym Kate Cairns)
  • When Love Is Love (1904)[4]
  • Mary Cary, Frequently Martha (1910)
  • Miss Gibbie Gault (1911) (sequel to Mary Cary)[5]
  • The House of Happiness (1912)
  • The Man in Lonely Land (1913)
  • How It Happened (1914)
  • People Like That (1916)
  • Kitty Canary (1918)
  • His Friend, Miss McFarlane (1919)

അവലംബം[തിരുത്തുക]

  1. (29 July 1932). Mrs. Kate Bosher, Author, Dies at 67; Widely Known Virginia Writer Published "Mary Cary" and "Gibbie Gault", The New York Times (Associated Press story)
  2. (29 July 1932). Mrs. Kate Bosher, Author, Dies at 67; Widely Known Virginia Writer Published "Mary Cary" and "Gibbie Gault", The New York Times (Associated Press story)
  3. Flora, Joseph M. & Ambel Vogel (eds.) Southern Writers: A New Biographical Dictionary, p. 36 (2006)
  4. (31 January 1904). A Glance Here and There At The Books of the Day, Richmond Times-Dispatch
  5. (18 July 1911). New Books By Popular Writers - Including Sequels to "Mary Cary" and "The Rose of Old St. Louis", The New York Times
"https://ml.wikipedia.org/w/index.php?title=കെയ്റ്റ്_ലാംഗ്ലി_ബോഷർ&oldid=3092134" എന്ന താളിൽനിന്ന് ശേഖരിച്ചത്