കെയ്റ്റി ബോമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെയ്റ്റി ബോമൻ
Katie Bouman answers questions about the Event Horizon Telescope project.jpg
Katherine Louise Bouman Edit this on Wikidata
Bornഉദ്ദേശം 1989 Edit this on Wikidata (age 34)
വെസ്റ്റ് ലഫയൈറ്റെ Edit this on Wikidata
Educationഡോക്ടറേറ്റ് Edit this on Wikidata
Alma materമസ്സാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, യൂണിവേഴ്സിറ്റി ഓഫ് മിഷിഗൺ, West Lafayette Junior-Senior High School, മസ്സാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി Edit this on Wikidata
Parent(s)
 • Charles Addison Bouman Edit this on Wikidata
Awardsബിബിസി 100 സ്ത്രീകൾ (2019) Edit this on Wikidata
Websitehttps://people.csail.mit.edu/klbouman/, http://users.cms.caltech.edu/~klbouman/ Edit this on Wikidata
Scientific career
FieldsComputer vision, യന്ത്രപഠനം
Institutions
ThesisExtreme imaging via physical model inversion : seeing around corners and imaging black holes
Doctoral advisorWilliam T. Freeman

കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ കമ്പ്യൂട്ടർ സയൻസ് അസിസ്റ്റന്റ് പ്രൊഫസറാണ് കാതറിൻ (കെയ്റ്റി) ലൂയി ബോമൻ. ചിത്രലേഖനത്തിനുള്ള കംപ്യുട്ടേഷണൽ രീതികളിൽ ഗവേഷണം നടത്തുകയും, ഇവന്റ് ഹൊറൈസൺ ദൂരദർശിനി ഉപയോഗിച്ച് തമോദ്വാരത്തെ ആദ്യമായി രേഖപ്പെടുത്തിയതിന് കാരണമാവുകയും ചെയ്തു.

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും[തിരുത്തുക]

ഇന്ത്യാന സ്വദേശിയായ ബോമൻ വെസ്റ്റ് ലഫായെറ്റിൽ ഹൈസ്കൂൾ വിദ്യാർത്ഥിനിയായിരുന്നപ്പോഴാണ് ആദ്യമായി ഇവന്റ് ഹൊറൈസൺ ദൂരദർശിനിയെക്കുറിച്ച് അറിഞ്ഞത്.[1] മിഷിഗൺ യൂണിവേഴ്സിറ്റിയിൽ ഇലക്ട്രിക്കൽ എൻജിനിയറിങ്ങിൽ നിന്ന് കം ലാഡ് ബിരുദവും [2] മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദവും നേടി. ബോമൻ എം.ഐ.ടി ഹെയ്സ്റ്റാക് ഒബ്സർവേറ്ററിയിലെ അംഗമായിരുന്നു. [3] നാഷനൽ സയൻസ് ഫൗണ്ടേഷന്റെ ഗ്രാജ്വേറ്റ് ഫെലോഷിപ്പിന്റെ പിന്തുണയോടെയാണ് പഠിച്ചത്. മികച്ച മാസ്റ്റേഴ്സ് തീസിസിന് ഏൺസ്റ്റ് ഗില്ലമിൻ അവാർഡ് നേടിയിട്ടുണ്ട്. [4]ഹാർവാർഡ് സർവകലാശാലയിൽ ഇവൻറ്റ് ഹൊറൈസൺ ടെലിസ്കോപ്പ് ഇമേജിംഗ് ടീമിനുള്ളിൽ ഒരു പോസ്റ്റ്ഡോക്ടറൽ സഹകാരിയായിരുന്നു. [5] [6] [7] 2017 ൽ 'എങ്ങനെ ഒരു ബ്ലാക്ക് ഹോളിന്റെ ചിത്രമെടുക്കാം' എന്ന വിഷയത്തിൽ ടെഡ് ടോക്ക് നടത്തി.[8] [9]

ഗവേഷണവും തൊഴിലും[തിരുത്തുക]

ബോമൻ 2019 ൽ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അസിസ്റ്റന്റ് പ്രൊഫസറായി ചേർന്നു. കമ്പ്യൂട്ടേഷണൽ ഇമേജിംഗിൽ പുതിയസംവിധാനങ്ങൾ കണ്ടെത്താൻ ഗവേഷണം നടത്തുന്നു. [10] [11] 2019 ഏപ്രിലിൽ ആദ്യമായി തമോദ്വാരത്തിന്റെ ചിത്രം രേഖപ്പെടുത്തിയതിൽ ബോമന്റെ പങ്ക് പ്രധാനമാണ്. [3] [10] [12] തമോദ്വാരത്തിന്റെ പശ്ചാത്തലത്തിൽ ചൂടുള്ള വാതകത്തിന്റെ നിഴൽ ഉണ്ടായിരിക്കുമെന്ന് ബോമൻ സിദ്ധാന്തിക്കുന്നു. [6]

അവലംബങ്ങൾ[തിരുത്തുക]

 1. Abraham, Zennie (2019-04-10). "About Katie Bouman Creator Of First Black Hole Image From Event Horizon Telescope". Oakland News Now Today | SF Bay Area Blog (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). മൂലതാളിൽ നിന്നും 2019-05-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-04-10.
 2. "Katie Bouman aka Katherine L. Bouman". people.csail.mit.edu. ശേഖരിച്ചത് 2019-04-10.
 3. 3.0 3.1 "Working together as a "virtual telescope," observatories around the world produce first direct images of a black hole". MIT News. ശേഖരിച്ചത് 2019-04-10.
 4. "EECS Celebrates - Fall 2014 Awards | MIT EECS". www.eecs.mit.edu. മൂലതാളിൽ നിന്നും 2019-05-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-04-10.
 5. "Katie Bouman". bhi.fas.harvard.edu (ഭാഷ: ഇംഗ്ലീഷ്). മൂലതാളിൽ നിന്നും 2019-04-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-04-10.
 6. 6.0 6.1 "Professor Katie Bouman (Caltech): " Imaging a Black Hole with the Event Horizon Telescope"" (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). മൂലതാളിൽ നിന്നും 2019-04-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-04-10.
 7. "Project bids to make black hole movies". BBC News (ഭാഷ: ബ്രിട്ടീഷ് ഇംഗ്ലീഷ്). ശേഖരിച്ചത് 2019-04-10.
 8. Bouman, Katie. "Katie Bouman | Speaker | TED". www.ted.com (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2019-04-10.
 9. "Katie Bouman". TEDxBeaconStreet. മൂലതാളിൽ നിന്നും 2019-05-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-04-10.
 10. 10.0 10.1 "Caltech Computing + Mathematical Sciences | Katherine L. Bouman". cms.caltech.edu. ശേഖരിച്ചത് 2019-04-10.
 11. "Imaging the Invisible". www.ee.columbia.edu (ഭാഷ: ഇംഗ്ലീഷ്). മൂലതാളിൽ നിന്നും 2019-05-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-04-10.
 12. {{cite news}}: Empty citation (help)
"https://ml.wikipedia.org/w/index.php?title=കെയ്റ്റി_ബോമൻ&oldid=3819261" എന്ന താളിൽനിന്ന് ശേഖരിച്ചത്