കെമി ലാല അക്കിന്ദോജു
ദൃശ്യരൂപം
കെമി ലാല അക്കിന്ദോജു | |
---|---|
ജനനം | കെമി അക്കിന്ദോജു 8 മാർച്ച് 1987 ലാഗോസ് സ്റ്റേറ്റ്, നൈജീരിയ |
വിദ്യാഭ്യാസം | ലാഗോസ് സർവകലാശാല പാൻ ആഫ്രിക്കൻ സർവകലാശാല |
തൊഴിൽ | നടി |
സജീവ കാലം | 2005–present |
ഒരു നൈജീരിയൻ നടിയാണ് കെമി "ലാല" അക്കിന്ദോജു. ഡാസ്ലിംഗ് മിറാഷിന്റെ ചലച്ചിത്രാവിഷ്കാരത്തിലെ അഭിനയത്തിന് ആഫ്രിക്ക മാജിക് ചാനലിന്റെ ട്രയൽബ്ലെയ്സർ അവാർഡ് നേടി.[1]
സ്വകാര്യ ജീവിതം
[തിരുത്തുക]ഒൻഡോ സംസ്ഥാനസ്വദേശിയായ അക്കിന്ദോജു 1987 മാർച്ച് 8 ന് 4 കുട്ടികളുള്ള ഒരു കുടുംബത്തിലാണ് ജനിച്ചത്. [2]ലാഗോസിലെ ക്വീൻസ് കോളേജിൽ നിന്ന് സെക്കണ്ടറി വിദ്യാഭ്യാസം നേടി. വെസ്റ്റ് ആഫ്രിക്കൻ എക്സാമിനേഷൻ കൗൺസിൽ പരീക്ഷ നേടിയ ശേഷം ലാഗോസ് സർവകലാശാലയിൽ ഇൻഷുറൻസ് പഠിക്കാൻ തുടങ്ങി. മീഡിയ ആന്റ് കമ്മ്യൂണിക്കേഷനിൽ പാൻ-അറ്റ്ലാന്റിക് സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി.
കരിയർ
[തിരുത്തുക]ചലച്ചിത്ര ജീവിതത്തിലേക്ക് കടക്കുന്നതിന് മുമ്പ് അരങ്ങിലെ അവതരണത്തിലൂടെ 2005-ൽ അഭിനയ ജീവിതം ആരംഭിച്ചു.[3]
ഫിലിമോഗ്രാഫി
[തിരുത്തുക]- അലൻ പോസ (with OC Ukeje) [4]
- ഡാസ്ലിങ് മിറേജ്
- ദി CEO
- ഫിഫ്റ്റി
- സുരു എൽ'ഈയർ
അവാർഡുകളും നാമനിർദ്ദേശങ്ങളും
[തിരുത്തുക]- ദി ഫ്യൂച്ചർ അവാർഡ്സ് - 2010 Actor of the year
- 2016 ആഫ്രിക്ക മാജിക് വ്യൂവേഴ്സ് ചോയ്സ് അവാർഡ്സ് - ട്രെയ്ൽബ്ലേസർ അവാർഡ്
- പതിനൊന്നാമത് ആഫ്രിക്ക മൂവി അക്കാദമി അവാർഡ്സ് - Most Promising Actor
അവലംബം
[തിരുത്തുക]- ↑ "My parents are my strongest supporters — Kemi Lala Akindoju, winner, Trailblazer, AMVCA 2016". vanguardngr.com. Retrieved 12 June 2016.
- ↑ "AMVCA Trailblazer award winner, Kemi Lala Akindoju turns 29 years old today". thenet.ng. Archived from the original on 5 April 2017. Retrieved 12 June 2016.
- ↑ "I'm nervous about my roles — Kemi Lala Akindoju". punchng.com. Retrieved 12 June 2016.
- ↑ "Top 5 movies featuring the talented actress". pulse.ng. Retrieved 12 June 2016.