കെട്ട് (മദ്യപാനം)
ദൃശ്യരൂപം
മദ്യപാനത്തിന്റെ ഫലമായുണ്ടാവുന്ന മന്ദതയാണ് ഹാങ് ഓവർ(ഇംഗ്ലീഷ് : Hangover). മദ്യം തലച്ചോറിന്റെ പ്രവർത്തനങ്ങളെ മന്ദീഭവിപ്പിക്കുന്നതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. [1]
ലക്ഷണങ്ങൾ
[തിരുത്തുക]നിർജ്ജലീകരണം, തളർച്ച, തലവേദന, ഛർദ്ദി, ആലസ്യം, ദാഹം, വയറിളക്കം, അമിത വിയർക്കൽ, അടിക്കടിയുള്ള മൂത്രശങ്ക, പ്രകാശം, ശബ്ദം എന്നിവയോടുള്ള ഭയം എന്നിവയാണ് ലക്ഷണങ്ങൾ.
സ്ത്രീകളിലും പുരുഷന്മാരിലും
[തിരുത്തുക]പുരുഷ ശരീരത്തിൽ കൂടുതൽ ജലാംശം ഉണ്ടെന്നതിനാൽ ഒരേ തരം മദ്യം ഒരേ അളവിൽ കഴിച്ചാൽ സ്ത്രീകളെയായിരിക്കും ഹാങ് ഓവർ കൂടുതലായി ബാധിക്കുക. ഈ ജലാംശം കഴിക്കന്ന മദ്യത്തെ നേർപ്പിക്കാൻ സഹായിക്കുന്നു. [1]
പ്രതിവിധികൾ
[തിരുത്തുക]- മദ്യപാനത്തിനു മുമ്പ് കൊഴുപ്പടങ്ങിയ ഭക്ഷണം കഴിച്ചാൽ ഹാങ് ഓവർ കുറയും.
- മദ്യപാനത്തിന്റെ കൂടെ വെള്ളമോ, മറ്റ് ആൽക്കഹോൾ രഹിത പാനീയമോ കുടിക്കുന്നത് നിർജ്ജലീകരണം തടയുകയും, കുടിക്കുന്ന മദ്യത്തിന്റെ അളവ് കുറയ്ക്കുവാൻ സഹായിക്കുകയും ചെയ്യും.
ഇതുംകാണുക
[തിരുത്തുക]- മദ്യപിച്ച 4 യുവാക്കൾ കാട്ടിക്കൂട്ടുന്ന പരാക്രമങ്ങളെക്കുറിച്ചുള്ള ഇംഗ്ലീഷ് ചലചിത്രം - ദി ഹാങ്ങ് ഓവർ II
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "മാതൃഭൂമി ഹെൽത്തി ലിവിംഗ് സ്റ്റൈൽ". Archived from the original on 2011-08-22. Retrieved 2011-08-22.