കൃഷൻ കാന്ത്
കൃഷൻ കാന്ത് | |
---|---|
ഇന്ത്യയുടെ പത്താമത് ഉപ-രാഷ്ട്രപതി | |
ഓഫീസിൽ 21.08.1997 - 27.07.2002 | |
മുൻഗാമി | കെ.ആർ. നാരായണൻ |
പിൻഗാമി | ഭൈരോൺ സിംഗ് ഷഖാവത്ത് |
ആന്ധ്ര പ്രദേശ്, ഗവർണർ | |
ഓഫീസിൽ 1990-1997 | |
മുൻഗാമി | കെ.എം.ജോഷി |
പിൻഗാമി | സി.രംഗരാജൻ |
തമിഴ്നാട്, ഗവർണർ | |
ഓഫീസിൽ 1996-1997 | |
മുൻഗാമി | എം.സി.റെഢി |
പിൻഗാമി | എം.ഫാത്തിമാ ബീവി |
ലോക്സഭാംഗം | |
ഓഫീസിൽ 1977-1980 | |
മണ്ഡലം | ചണ്ഡിഗഢ് |
രാജ്യസഭാംഗം | |
ഓഫീസിൽ 1972-1977, 1966-1972 | |
മണ്ഡലം | ഹരിയാന |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 1927 ഫെബ്രുവരി 28 താൻ-തരൺ, അമൃത്സർ ജില്ല, പഞ്ചാബ് |
മരണം | ജൂലൈ 27, 2002 ന്യൂഡൽഹി | (പ്രായം 75)
രാഷ്ട്രീയ കക്ഷി |
|
പങ്കാളി | സുമൻ |
കുട്ടികൾ | ദിവ്യ-ദീപ്തി, രശ്മി, സുകാന്ത് കോഹ്ലി |
As of 8 ഡിസംബർ, 2022 ഉറവിടം: ഔദ്യോഗിക വെബ്സൈറ്റ് |
1997 മുതൽ 2002 വരെ ഇന്ത്യയുടെ പത്താമത് ഉപ-രാഷ്ട്രപതിയായിരുന്ന[1] പഞ്ചാബിൽ നിന്നുള്ള ശാസ്ത്രജ്ഞനായ സോഷ്യലിസ്റ്റ് നേതാവായിരുന്നു കൃഷൺ കാന്ത്.(1927-2002) ആന്ധ്രപ്രദേശ് ഗവർണർ, തമിഴ്നാട് ഗവർണർ, രണ്ട് തവണ രാജ്യസഭാംഗം, ഒരു തവണ ലോക്സഭാംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.[2][3][4][5][6][7]
ജീവിതരേഖ
[തിരുത്തുക]പഞ്ചാബിലെ അമൃത്സർ ജില്ലയിലെ തർൻ തരണിൽ പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന അചിത് റാമിൻ്റെയും സത്യവതി ദേവിയുടേയും മകനായി 1927 ഫെബ്രുവരി 28ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എസ്.സി (ടെക്നോളജി) മാസ്റ്റർ ബിരുദം നേടി. ശാസ്ത്രജ്ഞനായി ഔദ്യോഗിക ജീവിതമാരംഭിച്ച കൃഷൺ കാന്ത് ന്യൂഡൽഹിയിലുള്ള കൗൺസിൽ ഓഫ് സയൻറിഫിക് & ഇൻഡസ്ട്രിയൽ റിസർച്ച് സ്ഥാപനത്തിൽ ശാസ്ത്രജ്ഞനായും പ്രവർത്തിച്ചിട്ടുണ്ട്.
1942-ലെ ക്വിറ്റിന്ത്യ സമരത്തിൽ പങ്കെടുത്ത് സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിൽ സജീവ സാന്നിധ്യമായ കൃഷൺ കാന്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയിൽ ചേർന്നു. 1966 മുതൽ 1972 വരെയും 1972 മുതൽ 1977 വരെയും കോൺഗ്രസ് ടിക്കറ്റിൽ ഹരിയാനയിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്നു. അടിയന്തരാവസ്ഥയെ എതിർത്തതിനെ തുടർന്ന് 1977-ൽ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കി. 1977-ൽ ജനതാ പാർട്ടിയിൽ ചേർന്ന കൃഷൺ കാന്ത് 1977-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ജനതാ ടിക്കറ്റിൽ ചണ്ഡിഗഢിൽ നിന്ന് പാർലമെൻ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1988 വരെ ജനതാ പാർട്ടിയിൽ അംഗമായിരുന്ന കൃഷൺ 1988-ലെ ജനതയിലെ പിളർപ്പിനെ തുടർന്ന് ജനതാദളിൽ ചേർന്നു. 1990 മുതൽ 1997 വരെ ആന്ധ്ര-പ്രദേശ് ഗവർണറായിരുന്ന കൃഷൺ കാന്ത് 1996 മുതൽ 1997 വരെ തമിഴ്നാടിൻ്റെ അധിക ചുമതലയുള്ള ഗവർണറായും പ്രവർത്തിച്ചു.
1997-ൽ കോൺഗ്രസ് പാർട്ടിയുടേയും ഐക്യ മുന്നണിയുടേയും സംയുക്ത ഉപ-രാഷ്ട്രപതി സ്ഥാനാർത്ഥിയായ കൃഷൺ കാന്ത് എതിർ സ്ഥാനാർത്ഥിയായ എൻ.ഡി.എയുടെ സുർജിത് സിംഗ് ബർണാലയെ പരാജയപ്പെടുത്തി 1997 ഓഗസ്റ്റ് 21ന് ഇന്ത്യയുടെ പത്താമത് ഉപ-രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു.
മരണം
[തിരുത്തുക]ഉപ-രാഷ്ട്രപതി പദവിയിൽ നിന്ന് വിരമിക്കാൻ ഒരു മാസം ശേഷിക്കവെ 75-മത്തെ വയസിൽ 2002 ജൂലൈ 27ന് ഹൃദയാഘാതത്തെ തുടർന്ന് ന്യൂ-ഡൽഹിയിൽ വച്ച് അന്തരിച്ചു. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ഡൽഹിയിലെ നിഗം ബോധ് ഘട്ടിൽ യമുന നദിയുടെ തീരത്ത് ജൂലൈ 28ന് സംസ്കാര ചടങ്ങുകൾ നടന്നു.[8]
അവലംബം
[തിരുത്തുക]- ↑ https://currentaffairs.adda247.com/list-of-vice-president-of-india-1952-2022/amp/
- ↑ https://www.theguardian.com/news/2002/jul/29/guardianobituaries
- ↑ https://m.economictimes.com/vice-president-krishan-kant-dies-of-massive-heart-attack/articleshow/17240939.cms
- ↑ https://frontline.thehindu.com/other/obituary/article30245761.ece
- ↑ https://m.rediff.com/news/aug/21kant.htm
- ↑ https://www.nytimes.com/2002/07/28/world/krishan-kant-75-vice-president-of-india-and-advocate-of-rights.html
- ↑ https://m.tribuneindia.com/2002/20020728/nation.htm[പ്രവർത്തിക്കാത്ത കണ്ണി]
- ↑ https://www.telegraphindia.com/india/krishan-kant-dies-in-office/cid/885429