കൃഷ്ണമിശ്രൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സംസ്കൃതകവിയും പ്രബോധചന്ദ്രോദയം എന്ന സംസ്കൃതനാടകത്തിന്റെ കർത്താവുമായിരുന്നു കൃഷ്ണമിശ്രൻ . ഇദ്ദേഹത്തിന്റെ ജീവിതകാലം പതിനൊന്നാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിലും പന്ത്രണ്ടാം നൂറ്റാണ്ടിന്റെ പൂർവ്വാർദ്ധത്തിലുമായിരുന്നെന്നു അനുമാനിയ്ക്കുന്നു. ഏ.ഡി.1098 ലെ ശിലാരേഖയിൽ നിന്നു ജൈജാകമുക്തിയിലെ രാജാവായിരുന്ന കീർത്തിവർമ്മന്റെ സമകാലികനായിരുന്നു കൃഷ്ണമിശ്രൻ എന്നു തെളിഞ്ഞിട്ടുണ്ട്.കീർത്തിവർമ്മന്റെ സേനാനായകനായിരുന്ന ഗോപാലന്റെ നിർദ്ദേശപ്രകാരമായിരുന്നു പ്രബോധചന്ദ്രോദയം രചിച്ചതെന്നു കൃഷ്ണമിശ്രൻ തന്നെ സൂചിപ്പിയ്ക്കുന്നു.[1]

പ്രബോധചന്ദ്രോദയം[തിരുത്തുക]

ആറ് അങ്കങ്ങളുള്ള നാടകമാണിത്. മോഹം വിവേകം ,അഹങ്കാരം,ജ്ഞാനം,ശക്തി, ഭക്തി,വിദ്യ എന്നിവയാണ് കഥാപാത്രങ്ങളായി കടന്നു വരുന്നത്.കുമാരനാശാൻ,കോന്നാത്തു ശങ്കുണ്ണി മേനോൻ, എ. താണുവയ്യ ശാസ്ത്രികൾ എന്നിവർ ഈ കൃതി മലയാളത്തിലേയ്ക്കു പരിഭാഷ ചെയ്തിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. ദാർശനിക നിഘണ്ടു. സ്കൈ പബ്ലിഷേഴ്സ്. 2010 പു.93
"https://ml.wikipedia.org/w/index.php?title=കൃഷ്ണമിശ്രൻ&oldid=2191999" എന്ന താളിൽനിന്ന് ശേഖരിച്ചത്