കൃഷ്ണപ്പൂ
ദൃശ്യരൂപം
കൃഷ്ണപ്പൂ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Subgenus: | |
Section: | |
Species: | U. cecilii
|
Binomial name | |
Utricularia cecilii |
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ഏകവർഷ ഇരപിടിയൻ ചെടിയാണ് പാറപ്പൂ എന്നും അറിയപ്പെടുന്ന കൃഷ്ണപ്പൂ. (ശാസ്ത്രീയനാമം: Utricularia cecilii). ഉത്തരകേരളത്തിലും ദക്ഷിണകർണ്ണാടകത്തിലും ഒരു ചെറിയ പ്രദേശത്ത് മാത്രമേ ഈ ചെടിയെ കാണാറുള്ളൂ. കാസറഗോഡ് ജില്ലയിലെ ഭീമനടി, പെരിയ, മുള്ളേരിയ എന്നിവിടങ്ങളിൽ ഈ ചെടിയെ ധാരാളമായി കാണുന്നുണ്ട്. പക്ഷേ ഈ സ്ഥലങ്ങൾ അതിവേഗം നഗരവൽക്കരിക്കപ്പെടുന്നതിനാൽ ഈ ചെടിക്ക് അത് ഭീഷണിയാണ്. അതിവേഗമുള്ള ആവാസവ്യവസ്ഥയുടെ നാശത്താൽ വംശനാശ ഭീഷണി നേരിടുന്ന ഒരു ചെടിയാണ് കൃഷ്ണപ്പൂ. ചെങ്കൽപ്പാറകളിൽ നനവുള്ള ഇടങ്ങളിലും വെള്ളം കെട്ടിനിൽക്കുന്ന ഇടങ്ങളിലുമാണ് കൃഷ്ണപ്പൂ ഉണ്ടാകാറുള്ളത്. ആഗസ്ത്, സെപ്തംബർ മാസങ്ങളിൽ പൂക്കളുണ്ടാവുന്ന സമയത്ത് വയലറ്റ് പരവതാനി വിരിച്ചതുപോലെയാവും ഉണ്ടാവുക. കൃഷ്ണപ്പൂവിന്റെ സംരക്ഷണത്തിന് ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.[1]
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Utricularia cecilii എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Utricularia cecilii എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.