കൃഷ്ണകുമാർ കുന്നത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കെ കെ
SingerKK.jpg
കെയ് കെയ് 2013 ജനുവരിയിൽ
ജീവിതരേഖ
ജനനനാമംകൃഷ്ണകുമാർ കുന്നത്ത്
അറിയപ്പെടുന്ന പേരു(കൾ)കെ കെ, കെയ് കെയ്
ജനനം (1968-08-23) 23 ഓഗസ്റ്റ് 1968  (53 വയസ്സ്)
ന്യൂ ഡെൽഹി
സംഗീതശൈലിപിന്നണിഗായകർ
തൊഴിലു(കൾ)ഗായകൻ, സംഗീതസം‌വിധായകൻ
ഉപകരണംഗായകൻ
സജീവമായ കാലയളവ്1996–നിലവിൽ

ഇന്ത്യയിലെ ഒരു ചലച്ചിത്രപിന്നണിഗായകനാണ് കെ.കെ എന്ന കൃഷ്ണകുമാർ കുന്നത്ത് (ജനനം.ഓഗസ്റ്റ് 23, 1968, ന്യൂ ഡെൽഹി).[1]

കെകെ എന്ന പേരിൽ പ്രശസ്തനായ കൃഷ്ണകുമാർ കുന്നത്ത് ഒരു ഇന്ത്യൻ ഗായകനാണ്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം സിനിമകളിലെ പ്രശസ്തനായ ഗായകനാണ് കെകെ.[2]

മലയാളി ദമ്പതികളായ സി. എസ്. നായരുടേയും കനകവല്ലിയുടേയും മകനായി ഡൽഹിയിൽ ജനിച്ച കൃഷ്ണകുമാർ കുന്നത്ത്, വളർന്നതും ന്യൂഡൽഹിയിലാണ്.[3][4] 3500-ഓളം ജിഗിളുകൾ പാടിയ ശേഷമാണ് കെകെ ബോളിവുഡിൽ എത്തിയത്. ഡൽഹിയിലെ മൗണ്ട് സെന്റ്‌ മേരീസ് സ്കൂളിലാണ് കെകെ പഠിച്ചത്.[5] 1999 ക്രിക്കറ്റ്‌ വേൾഡ് കപ്പിന് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പിന്തുണച്ചുകൊണ്ട് ഇറങ്ങിയ “ജോഷ്‌ ഓഫ് ഇന്ത്യ” എന്ന ഗാനം പാടിയത് അദ്ദേഹമാണ്.[6]

കെകെയുടെ ആദ്യ ആൽബമായ ‘പൽ’ ഇറങ്ങിയത് 1999 ഏപ്രിലിലാണ്. ഈ ആൽബത്തിന് സ്ക്രീൻ ഇന്ത്യയിൽനിന്നും മികച്ച സോളോ അൽബത്തിനുള്ള സ്റ്റാർ സ്ക്രീൻ അവാർഡ്‌ ലഭിച്ചു.[7]

തൻറെ ബാല്യകാല സഖിയായിരുന്നു ജ്യോതി കൃഷ്ണയെ 1992-ൽ കെകെ വിവാഹം ചെയ്തു.[8] അദ്ദേഹത്തിൻറെ മകനായ നകുൽ കൃഷ്ണ കെകെയുടെ പുതിയ ആൽബമായ ‘ഹംസഫറി’ലെ ഗാനമായ ‘മസ്തി’യിൽ കെകെയുടെ കൂടെ പാടിയിട്ടുണ്ട്.[9] തൻറെ മകളായ താമരയ്ക്ക് പിയാനോ വായിക്കാൻ ഇഷ്ടമാണ് എന്നാണു കെകെ പറയുന്നത്. തൻറെ കുടുംബമാണ് തൻറെ ഊർജ സ്രോതസ്സ് എന്നും കെകെ പറയുന്നു.

ഗായകനായിരുന്ന കിഷോർ കുമാർ, സംഗീത സംവിധായകൻ ആർ. ഡി. ബർമൻ എന്നിവർ വലിയ രീതിയിൽ കെകെയെ സ്വാധീനിച്ചിട്ടുണ്ട്. മൈക്കിൽ ജാക്സൻ, ബില്ലി ജോൾ, ബ്രയാൻ ആഡംസ് എന്നീ ഹോളിവുഡ് ഗായകരാണ് കെകെയുടെ ഇഷ്ടപ്പെട്ട ഗായകർ.

അവലംബം[തിരുത്തുക]

  1. ഈണം-സ്വരലയ പുരസ്‌കാരം കെ.കെയ്ക്ക്, മാതൃഭൂമി, 12 മാർച്ച് 2012
  2. "The right note". The Hindu. 10 Oct 2016.
  3. Lasrado, Richie (10 Oct 2016). "A Kandid Konversation with KK". Daijiworld.com. മൂലതാളിൽ നിന്നും 2017-08-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-10-10.
  4. R, Balaji (6 June 2005). "The KK factor". The Hindu. മൂലതാളിൽ നിന്നും 2012-11-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-10-10.
  5. "KK sang 3,500 jingles before Bollywood break". Sify movies. 10 Oct 2016.
  6. "KK Profile". In.com. മൂലതാളിൽ നിന്നും 2009-05-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 10 Oct 2016.
  7. "8th Annual Star Screen Awards 1999". Screen India. മൂലതാളിൽ നിന്നും 24 June 2009-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 10 Oct 2016.
  8. "Sensational Singer KK to Perform Live in City on Nov 23". Daijiworld.com. 10 Oct 2016.[പ്രവർത്തിക്കാത്ത കണ്ണി]
  9. Vijayakar, Rajiv (18 February 2008). "High Pitch". Screen.
"https://ml.wikipedia.org/w/index.php?title=കൃഷ്ണകുമാർ_കുന്നത്ത്&oldid=3652824" എന്ന താളിൽനിന്ന് ശേഖരിച്ചത്