കൃഷ്ണകുമാരി കോൾഹി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പാകിസ്താനിലെ ആദ്യ ഹിന്ദു-ദളിത് സെനറ്റർ ആയി തെരഞ്ഞെടുക്കപ്പെട്ട വനിതയാണ് കൃഷ്ണകുമാരി കോൾഹി (Krishna Kumari Kolhi). സിന്ധ് പ്രൊവിൻസിലെ സ്ത്രീസംവരണസീറ്റിൽ നിന്നാണ് അവർ ജനവിധി തേടിയത്. ന്യൂനപക്ഷങ്ങളുടെയും സ്ത്രീകളുടെയും അവകാശങ്ങളിൽ പാകിസ്താനെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ നാഴികക്കല്ലായി കരുതപ്പെടുന്നു. 1979-ൽ ജനിച്ച കോൾഹി ഒരു മുതലാളിയുടെ സ്വകാര്യ ജയിലിൽ ചെറുപ്പത്തിൽ മൂന്നു വർഷത്തോളം തടവിൽ കഴിയുകയുണ്ടായി. 16 വയസ്സുള്ളപ്പോൾ 9-ആം ക്ലാസ്സിൽ പഠിക്കുമ്പോൾ വിവാഹിതയായെങ്കിലും പഠനം തുടർന്ന അവർ സിന്ധ് സർവ്വകലാശാലയിൽ നിന്നും സോഷ്യോളജിയിൽ മാസ്റ്റർ ബിരുദം കരസ്ഥമാക്കുകയുണ്ടായി.[1]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കൃഷ്ണകുമാരി_കോൾഹി&oldid=3085040" എന്ന താളിൽനിന്ന് ശേഖരിച്ചത്