കൃഷിയുടെ പരിസ്ഥിതി ആഘാതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മഴക്കാടുകൾ വെട്ടിയൊതുക്കി കൃഷിഭൂമിയാക്കി മാറ്റിയിരിക്കുന്നു, ഉഗാണ്ടയിൽനിന്നുള്ള ഒരു ദൃശ്യം.

കൃഷിയുടെ പരിസ്ഥിതി ആഘാതം എന്നത് വിവിധ കൃഷിസമ്പ്രദായങ്ങൾ ചുറ്റുമുള്ള ആവാസവ്യവസ്ഥകളിൽ വരുത്തുന്ന പ്രഭാവവും, ആ പ്രഭാവങ്ങൾ എങ്ങനെയാണ് ആ സമ്പ്രദായങ്ങളെ പിന്തുടരുന്നു എന്നതുമാണ്. കൃഷിയുടെ പരിസ്ഥിതി ആഘാതം ലോകവ്യാപകമായി പിന്തുടരുന്ന വിവിധ തരം കാർഷികസമ്പ്രദായങ്ങളെ ആശ്രയിച്ച് മാറുന്നു.

രണ്ടു തരം പരിസ്ഥിതി ആഘാതസൂചകങ്ങളാണ് ഉള്ളത്. ആദ്യത്തേത് "മാർഗ്ഗത്തെ അടിസ്ഥാനമാക്കിയതും ", രണ്ടാമത്തേത് " ആഘാതത്തെ അടിസ്ഥാനമാക്കിയതും". ആദ്യത്തേതിൽ കർഷകന്റെ ഉൽപ്പാദനരീതികളെയാണ് അടിസ്ഥാനമാക്കുന്നത്. രണ്ടാമത്തേതിൽ കാർഷിക വ്യവസ്ഥയിൽ കാർഷികരീതികൾ അല്ലെങ്കിൽ പരിസ്ഥിതിയിലേക്കുള്ള പുറന്തള്ളലുകൾ എന്തെല്ലാം ആഘാതങ്ങൾ സൃഷ്ടിച്ചു എന്നതാണ് അടിസ്ഥാനം. ഭൂഗർഭജലത്തിന്റെ ഗുണനിലവാരമാണ് മാർഗ്ഗത്തെ അടിസ്ഥാനപ്പെടുത്തിയുള്ള സൂചകത്തിന് ഉദാഹരണം. മണ്ണിൽച്ചേർത്ത നൈട്രജന്റെ അളവാണ് ഇതിനെ ബാധിക്കുന്നത്. ഭൂഗർഭജലത്തിലേക്കുള്ള നൈട്രേറ്റിന്റെ നഷ്ടപ്പെടൽ പ്രതിഫലിപ്പിക്കുന്നത് ആഘാതത്തെ അടിസ്ഥാനപ്പെടുത്തിയുള്ള സൂചകത്തെയാണ്. [1]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. van der Warf, Hayo; Petit, Jean (December 2002). "Evaluation of the environmental impact of agriculture at the farm level: a comparison and analysis of 12 indicator-based methods". Agriculture, Ecosystems and Environment. 93 (1–3): 131–145. doi:10.1016/S0167-8809(01)00354-1. ശേഖരിച്ചത് 21 April 2015. CS1 maint: discouraged parameter (link)

Miller, G. T., & Spoolman, S. (2012). Environmental science. Cengage Learning. Qaim, M. (2010). Benefits of genetically modified crops for the poor: household income, nutrition, and health. New Biotechnology, 27(5), 552-557.