Jump to content

കൃപാലു മഹാരാജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jagadguru Shrī Kripālu Jī Mahārāj
Photograph of Kripalu wearing an orange robe
Kripalu in 2009
മതംHinduism
LineageBhakti yoga
അമ്പലം
Personal
ദേശീയതIndian
ജനനംRām Kripālu Tripathī
(1922-10-05)5 ഒക്ടോബർ 1922[1][2]
Mangarh, Pratapgarh
മരണം15 നവംബർ 2013(2013-11-15) (പ്രായം 91)[1][2]
New Delhi, Delhi, India
Senior posting
Based inMangarh, Pratapgarh
അധികാരത്തിലിരുന്ന കാലഘട്ടം1957–2013
Religious career
WorksPrem Ras Sidhhant, Prem Ras Madira, Shyama Shyam Geet, Radha Govind Geet, Braj Ras Madhuri Part 1-4, Yugal Shatak, Yugal Ras, Yugal Madhuri, Bhakti Shatak, Radha Trayodashi, Kripalu Trayodashi
PostGuru, Samanvaya-Acharya
വെബ്സൈറ്റ്ഔദ്യോഗിക വെബ്സൈറ്റ്

കൃപാലു മഹാരാജ് (IAST: Kṛpālu; 5 ഒക്ടോബർ 1922 - 15 നവംബർ 2013)[3] അലഹബാദിൽ നിന്നുള്ള ഒരു ഇന്ത്യൻ ഹിന്ദു ആത്മീയ നേതാവായിരുന്നു[4].[5][6][7]

അദ്ദേഹം ഇന്ത്യയിൽ നാലും ഒന്ന് യുണൈറ്റഡ് സ്റ്റേറ്റ്സിലും ആയി അഞ്ച് പ്രധാന ആശ്രമങ്ങളുള്ള[8] ലോകമെമ്പാടുമുള്ള ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു ഹിന്ദു സംഘടനയായ ജഗദ്ഗുരു കൃപാലു പരിഷത്ത് (ജെകെപി) സ്ഥാപകനായിരുന്നു.[9] ജെകെപി സ്ഥാപിച്ച പടിഞ്ഞാറൻ അർദ്ധഗോളത്തിലെ ഏറ്റവും വലുതും വടക്കേ അമേരിക്കയിലെ ഏറ്റവും വലുതും[10][11][12]ആയ ഹിന്ദു ക്ഷേത്ര സമുച്ചയങ്ങളിലൊന്നാണ് രാധാ മാധവ് ധാം,[13]

1957 ജനുവരി 14-ന് മകരസംക്രാന്തി ദിനത്തിൽ കാശി വിദ്വത് പരിഷത്ത് (വാരണാസിയിലെ ബുദ്ധിജീവികളുടെ ഏറ്റവും പഴക്കമേറിയതും അംഗീകരിക്കപ്പെട്ടതുമായ സ്ഥാപനം) അദ്ദേഹത്തിന് 34-ആം വയസ്സിൽ ജഗദ്ഗുരു (ലോകാധ്യാപകൻ) എന്ന പദവി നൽകി ആദരിച്ചു.[5][14][15]

ബഹുമതികൾ

[തിരുത്തുക]

ആദ്യകാല ജീവിതം

[തിരുത്തുക]

കൃപാലുജി മഹാരാജ്, ശാരദ് മാസത്തിലെ (5 ഒക്ടോബർ 1922) പൗർണ്ണമിയായ ശരദ് പൂർണിമയിൽ,[1][2] ഇന്ത്യയിലെ അലഹബാദിന് സമീപമുള്ള പ്രതാപ്ഗഢിലെ മംഗഡ് ജില്ലയിൽ രാം കൃപാലു ത്രിപാഠിയായി ജനിച്ചു.[7][14] പ്രാദേശിക സ്കൂളിൽ ഹിന്ദിയിലും സംസ്കൃതത്തിലും പ്രാഥമിക വിദ്യാഭ്യാസം നേടി. അദ്ദേഹം അഷ്ടാംഗ് ആയുർവേദ് കോളേജ്, ലോകമാന്യ നഗർ, ഇൻഡോർ, വാരണാസി എന്നിവിടങ്ങളിൽ ഉന്നത സംസ്കൃതവും ആയുർവേദവും പഠിക്കാൻ പോയി. ചിത്രകൂടത്തിന് ചുറ്റും ഒരു വർഷമോ അതിൽ കൂടുതലോ ചെലവഴിച്ചു.[5]തന്റെ ഔപചാരിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം, 16-ആം വയസ്സിൽ, അദ്ദേഹം സ്വയം ഏർപ്പെടുത്തിയ വനവാസത്തിൽ പ്രവേശിച്ചു.[5] അദ്ദേഹം വൃന്ദാവനത്തിലേക്കുള്ള വഴി കണ്ടെത്തി. അടുത്ത വർഷം അദ്ദേഹം ഒരു ഗുരുവായി ഉയർന്നു.[14] ശ്രീ മഹാരാജ് ജി എന്ന് സ്നേഹപൂർവ്വം അറിയപ്പെടുന്നു.[14]അദ്ദേഹത്തിന് 17 വയസ്സുള്ളപ്പോൾ, 6 മാസം തുടർച്ചയായി "മഹാ മന്ത്രം" ജപിച്ചു.[14]

ജഗദ്ഗുരു

[തിരുത്തുക]
കാശി വിദ്വത് പരിഷത്തിലെ പണ്ഡിതന്മാരിൽ നിന്ന് ജഗദ്ഗുരു എന്ന പദവി സ്വീകരിക്കുന്നു (ഫാൾസ് കളർ)

1955-ൽ കൃപാലു ഇന്ത്യയിലെ പ്രമുഖ ആത്മീയ നേതാക്കൾക്കായി[16] ഒരു മതസമ്മേളനം സംഘടിപ്പിച്ചു.[17] കാശി വിദ്വത് പരിഷത്ത് പ്രസിഡണ്ട് മഹാമഹോപാധ്യായ ഗിരിധർ ശർമ്മയും വന്നിരുന്നു. അദ്ദേഹം കൃപാലുവിന്റെ വേദജ്ഞാനത്തിൽ ആകൃഷ്ടനായി.[17][18] 1957-ൽ കാശി വിദ്വത് പരിഷത്തിൽ പ്രഭാഷണം നടത്താൻ കൃപാലുവിനെ ക്ഷണിച്ചു.[17][19]

വാരണാസിയിൽ നിന്നും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ നിന്നുമുള്ള പണ്ഡിതന്മാർ ഈ സഭയിൽ ഉണ്ടായിരുന്നു.[17] അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ ഏഴു ദിവസം നീണ്ടുനിന്നു, അതിനുശേഷം അദ്ദേഹം അഞ്ചാമത്തെ ജഗദ്ഗുരു ("ലോക ഗുരു") ആയി ഔപചാരികമായി അവരോധിക്കപ്പെട്ടു.[17][20] 1957 ജനുവരി 14-ന്,[15] ഹിന്ദു പണ്ഡിതരുടെ ഒരു കൂട്ടം കാശി വിദ്വത് പരിഷത്ത് ഈ പദവി നൽകുമ്പോൾ അദ്ദേഹത്തിന് 34 വയസ്സായിരുന്നു.[14][20][21] കാശി വിദ്വത് പരിഷത്ത് അദ്ദേഹത്തിന് ഭക്തിയോഗ്-രാസ്-അവതാർ, ജഗദ്ഗുരുത്തം എന്നീ സ്ഥാനപ്പേരുകളും നൽകിയിട്ടുണ്ട്.[22]

1957 ൽ അദ്ദേഹം ജഗദ്ഗുരു എന്ന പദവി നേടിയിരുന്നു. [23]അദ്ദേഹത്തിന് മുമ്പ് നാല് ജഗദ്ഗുരുമാരുണ്ടായിരുന്നു. അതായത് ശ്രീപാദ ശങ്കരാചാര്യ (എ.ഡി. 788-820), ശ്രീപാദ രാമാനുജാചാര്യ (1017-1137), ശ്രീ നിംബാർകാചാര്യരും, ശ്രീപാദ മധ്വാചാര്യരും (1239-1319) [5][15] "അഞ്ചാമത്തെ യഥാർത്ഥ ജഗദ്ഗുരു" എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. കാശി വിദ്വത് പരിഷത്ത് അദ്ദേഹത്തിന് സമൻവയ-ആചാര്യ എന്ന സ്ഥാനപ്പേരും നൽകി. അതായത്, എല്ലാ ഗ്രന്ഥങ്ങളുടേയും അർത്ഥം, ആറ് തത്വശാസ്ത്രങ്ങൾ, മറ്റ് മുൻ ജഗദ്ഗുരുമാരുടെ (പരസ്പരവിരുദ്ധമെന്ന് തോന്നുന്ന) പഠിപ്പിക്കലുകൾ വിശകലനം ചെയ്യുകയും അനുരഞ്ജിപ്പിക്കുകയും ചെയ്യുന്നു.[24] ജഗദ്ഗുരുത്തം (ജഗദ്ഗുരുമാരിൽ അഗ്രഗണ്യൻ) പുരസ്‌കാരം ലഭിച്ചതിന് ശേഷം അദ്ദേഹം പ്രാരംഭ വർഷങ്ങളിൽ ഭൂരിഭാഗവും ആഗ്രയിൽ ചെലവഴിച്ചു. 1950-കളുടെ അവസാനം മുതൽ 1970-കൾ വരെ നീളുന്ന അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ആ ഘട്ടത്തിലാണ് പ്രേം റാസ് സിദ്ധാന്തും പ്രേംരാസ് മദിരയും എഴുതിയത്.

പഠിപ്പിക്കലുകൾ

[തിരുത്തുക]

കൃപാലുവിന്റെ അഭിപ്രായത്തിൽ, "നിങ്ങളുമായി നിത്യബന്ധമുള്ള രാധാകൃഷ്ണന്റെ നിസ്വാർത്ഥമായ ദിവ്യസ്നേഹം നേടുക എന്നതാണ് ആത്മാവിന്റെ ലക്ഷ്യം".[17] രാധാകൃഷ്ണൻ ദൈവത്തിന്റെ പരമമായ 'രൂപവും' ദൈവിക സ്നേഹത്തിന്റെ 'രൂപവും' ആണെന്നും നമ്മോട് ശാശ്വതമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പഠിപ്പിച്ചു.[14]

ടിവി പ്രഭാഷണങ്ങൾ

[തിരുത്തുക]

കൃപാലുവിന്റെ പ്രഭാഷണങ്ങൾ ഡിഡി ഇന്ത്യ, ആസ്താ ടിവി, സാധന ടിവി, ഐബിഎൻ 7, ന്യൂസ്24, സൻസ്‌കാർ ടിവി എന്നിവയുൾപ്പെടെ നിരവധി മതപരമായ ടിവി ചാനലുകളിൽ ദിവസവും സംപ്രേക്ഷണം ചെയ്യുന്നുണ്ട്.[25][26][27] യുണൈറ്റഡ് സ്റ്റേറ്റ്സിൽ, അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ ടിവി ഏഷ്യയിലും എല്ലാ ദിവസവും സംപ്രേക്ഷണം ചെയ്യപ്പെടുന്നു.[28] തന്റെ ടിവി പ്രഭാഷണങ്ങളിൽ, കൃപാലു വേദങ്ങളിൽ നിന്ന് ഉദ്ധരിച്ച മിക്കവാറും എല്ലാറ്റിന്റെയും അധ്യായവും വാക്യവും ഉദ്ധരിക്കുന്നു. [29]

YouTube ചാനൽ

[തിരുത്തുക]

അദ്ദേഹത്തിന്റെ ഏറ്റവും ദൈർഘ്യമേറിയ രണ്ട് പ്രഭാഷണ പരമ്പരകൾ ഔദ്യോഗിക YouTube ചാനലായ JKP വേദികിൽ ലഭ്യമാണ്:[30]

  • ബ്രഹ്മം ജീവ് മയാ തത്ത്വ ജ്ഞാനം[31]
  • മെയിൻ കൗൻ മേരാ കൗൻ[32]

ആശ്രമങ്ങളും ക്ഷേത്രങ്ങളും

[തിരുത്തുക]

ഇന്ത്യയിൽ നാല് പ്രധാന ആശ്രമങ്ങളും (രംഗീലി മഹൽ, ബർസാന; ഭക്തിധാം മംഗാർ; ശ്യാമ ശ്യാം ധാം, വൃന്ദാവൻ ആന്റ് ജഗദ്ഗുരു ധാം, വൃന്ദാവനം) കൂടാതെ യു.എസ്.എയിൽ ഒരു ആശ്രമവും (രാധാ മാധവ് ധാം, ഓസ്റ്റിൻ) [8]ഹിന്ദു ലാഭേച്ഛയില്ലാത്ത മതസംഘടനയായ ജഗദ്ഗുരു കൃപാലു പരിഷത്തിന്റെയും (ജെകെപി) സ്ഥാപകനും ആചാര്യനുമായിരുന്നു കൃപാലു. ഈ 5 പ്രധാന ആശ്രമങ്ങൾ കൂടാതെ, ജഗദ്ഗുരു കൃപാലു പരിഷത്ത് ഇന്ത്യയിലും അമേരിക്കയിലുടനീളമുള്ള നഗരങ്ങളിലും ഓസ്‌ട്രേലിയ, കാനഡ, ഡെൻമാർക്ക്, ഫിജി ദ്വീപ്, ഹോങ്കോംഗ്, ന്യൂസിലാൻഡ്, നേപ്പാൾ, അയർലൻഡ്, സ്കോട്ട്‌ലൻഡ്, സിംഗപ്പൂർ, ട്രിനിഡാഡ്, വെസ്റ്റ് ഇൻഡീസ്, യുണൈറ്റഡ് കിംഗ്ഡം എന്നിവിടങ്ങളിൽ നിരവധി അധ്യാപക കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. [33] ഈ സംഘടന വർഷത്തിൽ മൂന്ന് തവണ സാധന സാധ്യ എന്ന ഹിന്ദി മാസികയും[34]കൂടാതെ പ്രതിമാസ വാർത്താക്കുറിപ്പും പ്രസിദ്ധീകരിക്കുന്നു.[35]

അദ്ദേഹം മൂന്ന് ക്ഷേത്രങ്ങളും സ്ഥാപിച്ചു.[36] – ശ്രീ രാസേശ്വരി രാധാ റാണി ക്ഷേത്രം, ഓസ്റ്റിൻ;[9] ഭക്തി മന്ദിർ, മംഗാർ; പ്രേം മന്ദിർ, വൃന്ദാവൻ[37][38]

പ്രേം മന്ദിർ

[തിരുത്തുക]

വൃന്ദാവനത്തിലെ ഒരു മതപരവും ആത്മീയവുമായ സമുച്ചയമാണ് പ്രേം മന്ദിർ. 2001 ജനുവരിയിൽ പ്രേംമന്ദിറിന്റെ നിർമ്മാണം ആരംഭിച്ചു. ഉദ്ഘാടന ചടങ്ങ് 2012 ഫെബ്രുവരി 15 മുതൽ 17 വരെ നടന്നു. 2012 ഫെബ്രുവരി 17-ന് ക്ഷേത്രം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. ചെലവ്150 കോടി രൂപയായിരുന്നു (23 ദശലക്ഷം ഡോളർ) .[39] 30,000 ടൺ ഇറ്റാലിയൻ മാർബിൾ, പ്രത്യേക KUKA റോബോട്ടിക് മെഷീനുകൾ ഉപയോഗിച്ച് കൊത്തിയെടുത്തതാണ് നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ശ്രീ രാധാ ഗോവിന്ദ് (രാധാകൃഷ്ണൻ), ശ്രീ സീതാ റാം എന്നിവരാണ് പ്രധാന ആരാധനാമൂർത്തികൾ.[40] 73,000 ചതുരശ്ര അടി, തൂണുകളില്ലാത്ത, താഴികക്കുടത്തിന്റെ ആകൃതിയിലുള്ള ഒരു സത്സംഗ ഹാൾ പ്രേം മന്ദിറിന് അടുത്തായി നിർമ്മിക്കുന്നു. അതിൽ ഒരേസമയം 25,000 പേർക്ക് ഇരിക്കാനാകും. [38]

Ashrams
Prem Mandir, Vrindavan
Bhakti Bhawan, Mangarh

ജീവകാരുണ്യ പ്രവർത്തനങ്ങൾ

[തിരുത്തുക]

കൃപാലു മൂന്ന് സൗജന്യ ആശുപത്രികൾ സ്ഥാപിച്ചു.[5][41][42][43]ജഗദ്ഗുരു കൃപാലു ചികിത്സലയ, മംഗഢ്, ജഗദ്ഗുരു കൃപാലു ചികിത്സലയ (ബർസാന), ജഗദ്ഗുരു കൃപാലു ചികിത്സാശാല (വൃന്ദാവൻ) എന്നിവ 1,000,000 ഗ്രാമീണ ജനതയ്ക്ക് അവരുടെ വൃഷ്ടി പരിധിയിൽ 80-100 കിലോമീറ്റർ ചുറ്റളവിൽ, ഓരോ ദിവസവും 600-700 രോഗികളെ ചികിത്സിക്കുന്നു. ചെലവുകൾ എല്ലാം ജഗദ്ഗുരു കൃപാലു പരിഷത്താണ് വഹിക്കുന്നത്.[44] ദരിദ്രരായ സ്ത്രീകൾക്കും പെൺകുട്ടികൾക്കും ബിരുദാനന്തര ബിരുദം വരെ സൗജന്യ വിദ്യാഭ്യാസം നൽകുന്ന കൃപാലുവിന്റെ വിദ്യാഭ്യാസ ട്രസ്റ്റായ ജഗദ്ഗുരു കൃപാലു പരിഷത്ത് എജ്യുക്കേഷൻ (ജെകെപി എജ്യുക്കേഷൻ) ഒരു മതേതര വിദ്യാഭ്യാസ സ്ഥാപനത്തിന് ധനസഹായം നൽകുകയും നടത്തുകയും ചെയ്യുന്നു.[45] JKP എഡ്യൂക്കേഷൻ ഉത്തർപ്രദേശിലെ കുന്ദയിൽ പെൺകുട്ടികൾക്കായി മൂന്ന് കോളേജുകൾ നടത്തുന്നു (കൃപാലു മഹിളാ മഹാവിദ്യാലയം, കൃപാലു ബാലിക പ്രൈമറി സ്കൂൾ, കൃപാലു ബാലിക ഇന്റർമീഡിയറ്റ് കോളേജ്).[46][47]ജഗദ്ഗുരു കൃപാലു പരിഷത്തും ദുരന്ത നിവാരണത്തിനായി പണം സംഭാവന ചെയ്യുന്നു[45][48] . 2001ലെ ഭുജ് ഭൂകമ്പത്തിൽ മരിച്ചവരുടെ സഹായത്തിന് 10 ലക്ഷം രൂപയും 2004ൽ സുനാമി ബാധിതർക്ക് 25 ലക്ഷം രൂപയും 2008-ലെ ബീഹാർ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി 2 കോടി രൂപയും നൽകി.[45] 2013 മെയ് മാസത്തിൽ ഉത്തരാഖണ്ഡ് വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി കൃപാലു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നൽകി.[49] 2013-ൽ ജഗദ്ഗുരു കൃപാലു പരിഷത്ത് വിദ്യാഭ്യാസ പ്രസിഡൻറ് വിശാഖ ത്രിപാഠിക്ക് രാജീവ് ഗാന്ധി എക്‌സലൻസ് അവാർഡും[50] മദർ തെരേസ എക്‌സലൻസ് അവാർഡും[51] നാരി ശക്തി അവാർഡും[51][52] ഗ്രാമീണ ഇന്ത്യയിലെ 5000 പെൺകുട്ടികൾക്കും സ്ത്രീകൾക്കും സൗജന്യ വിദ്യാഭ്യാസം നൽകിയതിന് ലഭിച്ചു. [51]

ഗ്രന്ഥസൂചിക

[തിരുത്തുക]

തത്വശാസ്ത്ര പുസ്തകങ്ങൾ

[തിരുത്തുക]
  • Prem Rasa Siddhant (ISBN 978-93-80661-35-3) — The philosophy of Divine love.[53][54] It was first published (in Hindi) in 1955.[17] Later, it was published is several other languages of India. It has been described as an "incredible book" by Swami Sivananda among others.
  • Bhakti Shatak (ISBN 978-93-80661-26-1) — The concise philosophy of the Upaniṣats, Gītā, Brahma sūtras and the Śrīmad Bhāgavatam in an easy to understand style.[14][55]
  • Radha Govind Geet (ISBN 978-81-90966-16-0) — Printed in two volumes, with eleven thousand one hundred and eleven couplets of Radha Krishna leelas and the devotional philosophy.[56]
  • Ras Panchadhyayi (ISBN 978-93-80661-15-5) — Represents a series of discourses given on the esoteric of subject of Raas Leela.[57]

Renditions of Kripalu's bhajans and kirtans have been recorded by singers such as Manna Dey[63] and Anuradha Paudwal.[64] Anup Jalota,[65] Suresh Wadkar, Kavita Krishnamurthy have also agreed to release several CDs of his compositions.

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 "JKYOG Magazine" (PDF). JKYOG. Archived from the original (PDF) on 2022-01-14. Retrieved 2022-01-14.
  2. 2.0 2.1 2.2 "Radha Madhav Society, US". RMS, US. Radha Madhav Society.
  3. "Spiritual Guru Jagadguru Kripalu Maharaj passes away". Zee News. 15 November 2013. Retrieved 25 November 2013.
  4. "Hindu Spiritual Leader". Retrieved 8 August 2008.
  5. 5.0 5.1 5.2 5.3 5.4 5.5 Singh, Khushwant (28 January 2007). "Varanasi seer's memory is phenomenal". The Tribune. Tribune India. Retrieved 1 June 2015.
  6. Ex-Nepalese King Gyanendra meets Indian Spiritual guru Archived 2013-12-03 at the Wayback Machine.. 2 October 2008. Asian News International.
  7. 7.0 7.1 "Maharaj Ji Kripalu". Retrieved 14 December 2011.
  8. 8.0 8.1 Walker, J.K. 2007. The Concise Guide to Today's Religions and Spirituality. Harvest House Publishers.
  9. 9.0 9.1 Radha Madhav Dham Archived 2016-03-04 at the Wayback Machine.. The Harvard Pluralism Project.
  10. Ciment, J. 2001. Encyclopedia of American Immigration. Michigan: M.E. Sharpe
  11. Hylton, H. & Rosie, C. 2006. Insiders' Guide to Austin. Globe Pequot Press.
  12. Mugno, M. & Rafferty, R.R. 1998. Texas Monthly Guidebook to Texas. Gulf Pub. Co.
  13. Vedic Foundation Inaugurated at Barsana Dham, Austin Archived 18 August 2011 at the Wayback Machine.. Retrieved 15 December 2011.
  14. 14.0 14.1 14.2 14.3 14.4 14.5 14.6 14.7 Melton, J. Gordon (2003). The Encyclopedia of American Religions. Gale. ISBN 978-0-7876-9696-2.
  15. 15.0 15.1 15.2 "जगद्गुरु कृपालु के जयकारों से गूंजा वृंदावन". jagran. Retrieved 19 January 2017.
  16. "Spiritual Leader". Retrieved 8 July 2016.
  17. 17.0 17.1 17.2 17.3 17.4 17.5 17.6 17.7 Saraswati, Prakashanand (2007). The True History and Religion Of India: A Concise Encyclopedia of Authentic Hinduism (First ed.). New Delhi: Macmillan Publishers. ISBN 978-0230630659. Retrieved 28 April 2016.
  18. "A Wisdom Archive on Jagadguru Kripaluji Maharaj". Archived from the original on 18 October 2012. Retrieved 14 December 2011.
  19. "Kripalu Maharaj". Retrieved 14 December 2011.
  20. 20.0 20.1 Singh, Khushwant (29 January 2007). "Without people or drink". Opinion. The Telegraph. Retrieved 9 June 2015.
  21. The Meaning of Makar Sankranti and Jagadguru Divas Archived 16 March 2012 at the Wayback Machine.. 14 January 2011. Retrieved 16 December 2011.
  22. Pandey, V.K. 2007. Encyclopaedia of Indian philosophy — Part 1. Delhi: Anmol Publications
  23. "Kirti Mandir in Barsana Opens in a Grand and Historical Opening Ceremony". Business Standard India. Press Trust of India. 11 February 2019. Retrieved 3 June 2020.
  24. "Nikhildarshan-Samanvayacharya". jkpliterature. Archived from the original on 2017-06-16. Retrieved 31 May 2016.
  25. Csordas, Thomas J. (2009). Transnational Transcendence: Essays on Religion and Globalization (illustrated ed.). University of California Press. p. 287. ISBN 9780520257429. Retrieved 30 October 2016.
  26. TV Broadcast of Lectures by Shri Kripaluji Maharaj
  27. "Teachings". Archived from the original on 2016-01-23. Retrieved 2022-01-14.
  28. "Jagadguru Kripalu Maharaj on TV Asia". Archived from the original on 2 September 2015. Retrieved 9 October 2015.
  29. Singh, Khushwant (4 March 2006). "Tricks memory plays". This Above All. Tribune India. Retrieved 9 June 2015.
  30. "Online Resources". Retrieved 12 June 2015.
  31. "Brahm Jeev Maya Tattva Gyan– Hindi Lecture Series". YouTube. Retrieved 3 October 2020.
  32. "Main Kaun Mera Kaun – Hindi Lecture Series". YouTube. Retrieved 3 October 2020.
  33. Regular Satsang Programs Archived 29 July 2010 at the Wayback Machine.. Retrieved 15 December 2011.
  34. Sadhan Sadhya Archived 1 January 2012 at the Wayback Machine.. Retrieved 19 December 2011.
  35. JKP Monthly Newsletter. Retrieved 19 December 2011.
  36. JKP Ashrams Archived 26 February 2016 at the Wayback Machine.. Retrieved 27 February 2016.
  37. Singhal, A. 25 February 2011. Foundation stone of Satsang Bhawan to be laid on in Prem Mandir. Indilive.com. Retrieved 15 December 2011. Archived 14 May 2011 at the Wayback Machine.
  38. 38.0 38.1 Singhal, A. 1 March 2011. Foundation stone of renowned Satsang Bhawan laid by Jagadguru Kripaluji Maharaj. Indlive.com. Retrieved 15 December 2011. Archived 4 March 2011 at the Wayback Machine.
  39. Kumar, M. 13 February 2012. [Kripaluji Maharaj's Prem Mandir will be inaugurated on 17 February "Archived copy". Archived from the original on 11 January 2014. Retrieved 6 September 2013.{{cite web}}: CS1 maint: archived copy as title (link)]. Aaj Ki Khabar
  40. Agratoday News Service. 1 July 2010. Dream Of “एक झोंपड़ी हो कृष्ण के बृज में” Now Becomes A Reality Archived 11 January 2014 at the Wayback Machine.. Retrieved 28 December 2011.
  41. Jagadguru Kripalu Chikitsalaya Archived 22 December 2011 at the Wayback Machine.. 25 July 2011. Aaj Ki Khabar. Retrieved 15 December 2011.
  42. Free Cataract Workshop organized by Jagadguru Kripalu Chikitsalaya Mangarh, Kunda Archived 13 January 2012 at the Wayback Machine.. 25 July 2011. Aaj Ki Khabar. Retrieved 15 December 2011.
  43. "JKP Hospitals Archived 2014-01-05 at the Wayback Machine.". Retrieved 16 December 2011.
  44. Singhal, A. 20 November 2010. "Jagadguru Kripalu Chikitsalaya, a hand for the poor". Indialive.com. Retrieved 16 December 2011.
  45. 45.0 45.1 45.2 Trust donates Rs one crore for Uttarakhand victims. 26 June 2013. Sahara Samay
  46. Sinha, L. 5 December 2011. Utthan 2011: Annual Function at Kripalu Mahila Mahavidyalaya. Pranam India. Retrieved 16 December 2011.
  47. Jagaduru Kripalu Parishat Education Archived 2022-01-27 at the Wayback Machine.. Retrieved 16 December 2011.
  48. Contributions to PM's relief fund cross 200 crore mark. Retrieved 16 December 2011.
  49. Kripaluji donates Rs.1 crore for Uttarakhand victims. Wed 26 June 2013. IANS
  50. Jagadguru Kripalu Parishat Education gets Rajiv Gandhi Global Excellence Award. IANS. 23 May 2013
  51. 51.0 51.1 51.2 Trust honoured for educating the girl child Archived 23 April 2014 at the Wayback Machine.. IANS. 2 September 2013
  52. Education trust of Jagadguru Kripalu Maharaj honoured. IANS. 11 May 2013
  53. Prem Rasa Siddhant (ISBN 1-881921-08-5) lth 5 & 6, le "Kripaluji Maharaj". Archived from the original on 2017-08-08. Retrieved 2022-01-14.
  54. "The Literature Revealed by Kripaluji Maharaji". Retrieved 14 December 2011.
  55. "Bhakti Shatak". Retrieved 29 January 2016.
  56. "Radha Govind Geet". Retrieved 29 January 2016.
  57. "Raas Panchadhyayi". Archived from the original on 2017-04-05. Retrieved 26 May 2016.
  58. "Prem Ras Madira". Retrieved 14 December 2011.
  59. "Braj Ras Madhuri I and II". Retrieved 29 January 2016.
  60. "Yugal Shatak". Retrieved 29 January 2016.
  61. "Yugal Ras". Retrieved 29 January 2016.
  62. "Shri Radha Trayodashi". Retrieved 29 January 2016.
  63. Kinnear, M. 1985. A discography of Hindustani and Karnatic music. Greenwood Press.
  64. Video Keertans by Shri Kripalu Ji Maharaj. Retrieved 15 December 2011.
  65. Rang De with Anup Jalota at Radha Madhav Dham, Austin Archived 5 April 2016 at the Wayback Machine.. 20 October 2011. Indo-American News. Retrieved 15 December 2011.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കൃപാലു_മഹാരാജ്&oldid=4087946" എന്ന താളിൽനിന്ന് ശേഖരിച്ചത്