കൃത്രിമ നാഡീവ്യൂഹം

ജീവികളുടെ നാഡിവ്യൂഹത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടു്, വികസിപ്പിച്ചെടുത്ത ഒരു ഗണന മാതൃകയാണു് കൃത്രിമ നാഡീവ്യൂഹം.
രേഖീയ പ്രതികരണം നല്കാത്ത പ്രതിഭാസങ്ങളെ കുറിച്ചു് പഠിക്കാനാണു് ഈ മാതൃക ഉപയോഗിക്കുന്നതു്. ഈ മാതൃക അവയ്ക്കു് ലഭിക്കുന്ന വിവരങ്ങളനുസരിച്ചു് അതിന്റെ സവിഷേതകളെ സ്വയം മാറ്റുന്നു. ലഭ്യമായ ധാരാളം വിവരങ്ങൾ നൽകി ആ വിവരങ്ങളുടെ വ്യതിയാനരീതി സ്വയം പരിശീലിപ്പിച്ചാണു് കൃത്രിമ നാഡീവ്യൂഹ മാതൃക വികസിപ്പിക്കന്നതു് [1].
ഘടന[തിരുത്തുക]
കുറേ ചെറുഘടകങ്ങൾ(കൃത്രിമ നാഡീകോശങ്ങൾ) തമ്മിൽ ബന്ധപ്പെടുത്തിയാണു് ഈ മാതൃക വികസിപ്പിക്കുന്നതു്. ഓരോ ചെറുഘടകവും ഒരു കൃത്രിമ നാഡിയെപ്പോലെയാണു് പ്രവർത്തിക്കുന്നതു്.
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2009-12-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-08-26.