കൂടൽമർക്കള
Kudalmarkala | |
|---|---|
village | |
| Country | |
| State | Kerala |
| District | Kasaragod |
| ജനസംഖ്യ (2001) | |
• ആകെ | 5,901 |
| Languages | |
| • Official | Malayalam, English |
| സമയമേഖല | UTC+5:30 (IST) |
| വാഹന രജിസ്ട്രേഷൻ | KL- |
കാസർഗോഡ് ജില്ലയിലെ ഒരു ചെറുഗ്രാമം ആണ് കൂടൽമർക്കള.
ജനസംഖ്യാവിതരണം
[തിരുത്തുക]2001ലെ സെൻസസ് പ്രകാരം കൂടൽമർക്കളയിൽ 5901 ജനങ്ങളുണ്ട്. ഇതിൽ 2896 പുരുഷന്മാരും 3005 സ്ത്രീകളുമാണ്. [1] ഇതൊരു പിന്നാക്ക പ്രദേശമാണ്.[2]
ഗതാഗതം
[തിരുത്തുക]ദേശീയപാത 66 ലേയ്ക്ക് പ്രാദേശിക പാതകൾ ബന്ധിച്ചിട്ടുണ്ട്. മംഗലാപുരം, കോഴിക്കോട് എന്നിവിടങ്ങളിലേയ്ക്ക് ഇവിടെനിന്നും ദേശീയപാത 66 വഴി കടന്നു പോകാവുന്നതാണ്. ഏറ്റവും അടുത്ത റെയിൽവേസ്റ്റേഷൻ മഞ്ചേശ്വരം ആണ്. ഇത് പാലക്കാട്- മംഗലാപുരം റെയിൽവേ ലൈനിൽ ആണ്. അടുത്ത വിമാനത്താവളം മംഗലാപുരം ആകുന്നു.
ഭാഷകൾ
[തിരുത്തുക]കാസർഗോഡിന്റെ ഉത്തരഭാഗത്തെ മറ്റു ഗ്രാമങ്ങളെപ്പോലെ ഇവിടവും ബഹുഭാഷാപ്രദേശമാണ്. മലയാളം, കന്നഡ എന്നിവ ഔദ്യോഗികഭാഷകൾ ആയി ഉപയോഗിച്ചുവരുന്നുവെങ്കിലും തുളു, കൊങ്കണി, മറാത്തി, ബ്യാരി എന്നീ ഭാഷകൾക്ക് വലിയ പ്രചാരം ഉണ്ട്. ഇവിടേയ്ക്കു ജോലിക്കായിവന്ന മറ്റു സംസ്ഥാനതൊഴിലാളികൾ തമിഴ്, ഹിന്ദി എന്നിവയും ഉപയോഗിക്കുന്നുണ്ട്.
ഭരണം
[തിരുത്തുക]മഞ്ചേശ്വരം അസ്സംബ്ലി നിയോജകമണ്ഡലത്തിൽപ്പെട്ട ഗ്രാമമാണിത്. കാസർഗോഡ് ആണ് ലോകസഭാ മണ്ഡലം.
അവലംബം
[തിരുത്തുക]- ↑ "Census of India : Villages with population 5000 & above". Archived from the original on December 8, 2008. Retrieved 2008-12-10.
{{cite web}}:|first=missing|last=(help)CS1 maint: multiple names: authors list (link) - ↑ http://www.malabarflash.com/2014/03/kasargod-news_2048.html