കൂട്ടിൽ മുഹമ്മദാലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഡോ. കൂട്ടിൽ മുഹമ്മദാലി
Kootil Muhammedali.jpg
ജനനം(1964-10-16)ഒക്ടോബർ 16, 1964
കൂട്ടിൽ,മങ്കട, മലപ്പുറം ജില്ല,
വിദ്യാഭ്യാസംM.A (English), M.Ed,PHD
തൊഴിൽവെൽഫെയർ പാർട്ടി പ്രസിഡന്റ്, പ്രിൻസിപ്പൽ,എഴുത്തുകാരൻ, ചിന്തകൻ
ജീവിത പങ്കാളി(കൾ)മർയം ബീ
കുട്ടി(കൾ)തസ്നി, തൻവീർ അഹ്മദ്‌.
മാതാപിതാക്കൾകുഞ്ഞിക്കോയ മാമ്പള്ളി

വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ കേരള ഘടകത്തിന്റെ പ്രഥമ പ്രസിഡന്റായിരുന്നു ഡോ. കൂട്ടിൽ മുഹമ്മദാലി. സോളിഡാരിറ്റി പ്രഥമ സംസ്ഥാന പ്രസിഡന്റുമായിരുന്നു (2003-2005). ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതിയംഗവും കേന്ദ്ര പ്രതിനിധി സഭാംഗവുമാണ്.

ജീവിതരേഖ[തിരുത്തുക]

1964 ഒക്ടോബർ 16 ന് മലപ്പുറം ജില്ലയിൽ കൂട്ടിൽ എന്ന സ്ഥലത്ത് ജനനം. M.A (English), M.Ed,ഇസ്ലാമിയ കോളേജ്‌- വാടാനപ്പള്ളി,പി. എച്ച്‌. ഡി(കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി). എസ്.ഐ.ഒ മുൻ സംസ്ഥാന പ്രസിഡന്റും കേന്ദ്ര കൂടിയാലോചനാ സമിതിയംഗവുമായിരുന്നു .നിലവിൽ പ്രബാധനം ഓണററി എഡിറ്ററും ചേന്ദമംഗല്ലൂർ ഹയർസെക്കന്ററി സ്കൂളിന്റെ പ്രിൻസിപ്പാലുമായി സേവനമനുഷ്ടിക്കുന്നു. പ്രകാശം പരത്തുന്ന പ്രസ്ഥാനം, സംസ്കാരം ഉറുമ്പരിക്കുന്നു എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.[1] നിരവധി വേദികളിൽ പ്രബന്ധാവതരണങ്ങളും പ്രഭാഷണങ്ങളും നടത്തിയിട്ടുണ്ട്.[2]

രാഷ്ട്രീയരംഗം[തിരുത്തുക]

സാമൂഹിക രാഷ്ട്രീയ ഇടപെടലുകൾക്കായി രൂപ വൽക്കരിക്കപ്പെട്ട സോളിഡാരിറ്റി യൂത്ത് മൂവ്മെന്റിന്റെ പ്രഥമ പ്രസിഡന്റായി 2003 മെയ് 13 തെരഞ്ഞെടുക്കപ്പെട്ടു. അതിന് മുമ്പ് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. എക്സ്പ്രസ് ഹൈവേ വിരുദ്ധ സമരം, പ്ലാച്ചിമട സമരം തുടങ്ങിയ സമരങ്ങളിൽ നേതൃപരമായ പങ്ക് വഹിച്ചു.

2011 ഒക്ടോബർ 19 ന് വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യയുടെ കേരള ഘടകം സംസ്ഥാന പ്രസിഡന്റായി നേതൃത്വം ഏറ്റെടുത്തു.[3][4]

പത്ര പ്രവർത്തനം[തിരുത്തുക]

സംഘാടക രംഗത്തെന്ന പോലെ പത്രപ്രവർത്തനമേഖലയിലും സാന്നിദ്ധ്യമായിട്ടുണ്ട്. എസ്.ഐ.ഒ മുഖപത്രമായിരുന്ന യുവസരണി മാസിക എഡിറ്ററായിരുന്ന ഇദ്ദേഹം ഇപ്പോൾ പ്രബോധനം വാരികയുടെ ഓണററി എഡിറ്ററാണ്. ഇസ്ലാമിക് പബ്ലിഷിങ് ഹൗസ് പ്രസിദ്ധീകരിക്കുന്ന ഇസ്ലാമിക വിജ്ഞാനകോശം ഉപദേശകസമിതിയിലും അംഗമാണ്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കൂട്ടിൽ_മുഹമ്മദാലി&oldid=2350302" എന്ന താളിൽനിന്ന് ശേഖരിച്ചത്