കൂക്കികട്ടർ സ്രാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കൂക്കികട്ടർ സ്രാവ്
side view of a slender brown shark with small fins and large green eyes, with a pencil alongside to show that it is of small size
Scientific classification
Kingdom:
Phylum:
Class:
Subclass:
Order:
Family:
Genus:
Species:
I. brasiliensis
Binomial name
Isistius brasiliensis
(Quoy & Gaimard, 1824)
world map with blue areas scattered through the Atlantic, Indian, and Pacific Oceans, excluding the polar regions
Range of the cookiecutter shark
Synonyms

Leius ferox Kner, 1864
Scymnus brasiliensis Quoy & Gaimard, 1824
Scymnus torquatus Müller & Henle, 1839
Scymnus unicolor Müller & Henle, 1839
Squalus fulgens Bennett, 1840

വളരെ ചെറിയ ഇനം സ്രാവാണ് കൂക്കികട്ടർ സ്രാവ് (ശാസ്ത്രീയനാമം: Isistius brasiliensis). ഒരു ബാഹ്യപരാദം കൂടിയായ ഈ സ്രാവ് മറ്റു വലിയ സ്രാവുകളുടെയും തിമിംഗിലത്തിന്റെയും ശരീരത്തിൽ കടിച്ചുതൂങ്ങുന്നു.

വൃത്താകൃതിയിലുള്ള വായും അതിൽ നിറയെ പല്ലുകളും ഇവയുടെ പ്രത്യേകതയാണ്. തവിട്ട്, ചാര നിറത്തിലോ ആ നിറങ്ങളുടെ കലർപ്പിലോ ആണ് ഇവ കാണപ്പെടുന്നത്. ഇരുണ്ട വരയുള്ള കഴുത്തും നേർത്ത അരികുകളുള്ള ചിറകുകളുമാണ് ഇവയുടേത്. താഴത്തെ പല്ലുകൾ വലുതും ത്രികോണാകൃതിയിലുള്ളവയുമാണ്. തന്മൂലം ഇരയുടെ ശരീരത്തിൽ ഉണ്ടാകുന്ന മുറിവുകൾ കുഴിഞ്ഞതും വൃത്താകൃതിയിലുമാണ്. അതിനാലാണ് ഇവയ്ക്ക് ഈ പേരു ലഭിച്ചത്.

ആൺസ്രാവുകൾ 44 സെന്റീമീറ്ററും പെൺസ്രാവുകൾ 50 സെന്റീമീറ്ററും വരെ വലിപ്പം വയ്ക്കുന്നു[2]. കുഞ്ഞുങ്ങളെ പ്രസവിക്കുന്ന ഇനമായ കൂക്കികട്ടർ സ്രാവ് ഒറ്റപ്രസവത്തിൽ ആറോ ഏഴോ കുഞ്ഞുങ്ങൾക്കു ജന്മം നൽകുന്നു.

അവലംബം[തിരുത്തുക]

  1. Stevens, J. (SSG Australia & Oceania Regional Workshop, March 2003) (2003). "Isistius brasiliensis". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. ശേഖരിച്ചത്: January 26, 2010.CS1 maint: Uses authors parameter (link)
  2. http://australianmuseum.net.au/Smalltooth-Cookiecutter-Shark-Isistius-brasiliensis

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കൂക്കികട്ടർ_സ്രാവ്&oldid=3127951" എന്ന താളിൽനിന്ന് ശേഖരിച്ചത്