ഉള്ളടക്കത്തിലേക്ക് പോവുക

കുൽദീപ് റായ് ശർമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കുൽദീപ് റായ് ശർമ ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകനാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രാദേശിക വിഭാഗമായ ആന്തമാൻ നിക്കോബാർ പ്രദേശ് കമ്മിറ്റിയുടെ പ്രസിഡന്റാണ് അദ്ദേഹം. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച ശർമ ആന്തമാൻ നിക്കോബാർ ദ്വീപസമൂഹം മണ്ഡലത്തിലെ പാർലമെന്റ് അംഗമായി. തന്റെ നാലാമത്തെ ശ്രമത്തിലാണ് 1407 വോട്ടിന്റെ നാമമാത്രമായ ഭൂരിപക്ഷത്തിന് ബി.ജെ.പി. സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി അദ്ദേഹം ഇന്ത്യൻ പാർലമെന്റിൽ എത്തിയത്.[1]

വ്യക്തിജീവിതം

[തിരുത്തുക]

ഭഗത് സിങ്ങിന്റെ മകനായി 1967-ൽ ജനിച്ചു. കൊൽക്കത്തയിൽ നിന്ന് എൻജിനീയറിങ് ബിരുദം നേടി.[2]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കുൽദീപ്_റായ്_ശർമ&oldid=4653596" എന്ന താളിൽനിന്ന് ശേഖരിച്ചത്