Jump to content

കുൽദീപ് യാദവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുൽദീപ് യാദവ്
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്കുൽദീപ് യാദവ്
ജനനം (1994-12-14) 14 ഡിസംബർ 1994  (29 വയസ്സ്)
കാൺപൂർ, ഉത്തർ പ്രദേശ്, ഇന്ത്യ
ബാറ്റിംഗ് രീതിഇടംകൈ
ബൗളിംഗ് രീതിഇടംകൈ ചൈനാമാൻ ബൗളർ
റോൾബൗളർ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 288)26 മാർച്ച് 2017 v ഓസ്ട്രേലിയ
അവസാന ടെസ്റ്റ്12 ഓഗസറ്റ് 2017 v ശ്രീലങ്ക
ആദ്യ ഏകദിനം (ക്യാപ് 217)23 ജൂൺ 2017 v വെസ്റ്റ് ഇൻഡീസ്
അവസാന ഏകദിനം16 ഫെബ്രുവരി 2018 v ദക്ഷിണാഫ്രിക്ക
ഏകദിന ജെഴ്സി നം.23
ആദ്യ ടി209 ജൂലൈ 2017 v വെസ്റ്റ് ഇൻഡീസ്
അവസാന ടി2024 ഡിസംബർ 2017 v ശ്രീലങ്ക
പ്രാദേശിക തലത്തിൽ
വർഷംടീം
2012മുംബൈ ഇന്ത്യൻസ്
2014-presentകൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (സ്ക്വാഡ് നം. 18)
2014-presentഉത്തർപ്രദേശ് ക്രിക്കറ്റ് ടീം
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ടെസ്റ്റ് ക്രിക്കറ്റ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ലിസ്റ്റ് എ ക്രിക്കറ്റ് ഏകദിന ക്രിക്കറ്റ്
കളികൾ 2 24 29 19
നേടിയ റൺസ് 33 756 72 23
ബാറ്റിംഗ് ശരാശരി 16.50 28.00 10.28 11.50
100-കൾ/50-കൾ -/- 1/5 -/- -/-
ഉയർന്ന സ്കോർ 26 117 25 19
എറിഞ്ഞ പന്തുകൾ 348 4613 1426 916
വിക്കറ്റുകൾ 9 90 52 38
ബൗളിംഗ് ശരാശരി 20.77 31.87 21.73 19.21
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 3 1 0
മത്സരത്തിൽ 10 വിക്കറ്റ് 0 0 0 0
മികച്ച ബൗളിംഗ് 4/40 6/79 5/60 4/23
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 1/- 11/- 4/- 2/-
ഉറവിടം: Cricinfo, 14 ഫെബ്രുവരി 2018

ഒരു ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരമാണ് കുൽദീപ് യാദവ്. ഇടംകൈ ചൈനാമാൻ ബൗളറായ കുൽദീപ് യാദവ് 204ലെ 19 വയസ്സിനു താഴെയുള്ളവരുടെ ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യൻ ടീം അംഗമായിരുന്നു. ലോകകപ്പിൽ സ്കോട്ട്‌ലന്റിനെതിരെ ഹാട്രിക് നേടിയിരുന്നു.

അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ

[തിരുത്തുക]

2014 ഒക്ടോബറിൽ വെസ്റ്റ് ഇൻഡീസിനെതിരെ നടന്ന ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയെങ്കിലും ഒരു കളിയിലും കളിക്കാൻ സാധിച്ചില്ല.[1] 2017 ഫെബ്രുവരിയിൽ ബംഗ്ലാദേശിനെതിരെ നടന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലും അംഗമായിരുന്നു.[2] 2017 മാർച്ച് 25ന് ഓസ്ട്രേലിയയ്ക്കെതിരെ നടന്ന മത്സരത്തിലൂടെ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു. ധരംശാല ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ഈ മത്സരത്തിലെ ആദ്യ ഇന്നിങ്ങ്സിൽ 4 വിക്കറ്റ് നേടിയിരുന്നു.[3] അരങ്ങേറ്റ മത്സരത്തിൽ 4 വിക്കറ്റ് നേടുന്ന മൂന്നാമത്തെ ചൈനാമാൻ ബൗളറാണ് കുൽദീപ് യാദവ്. 2017 ജൂണിൽ വെസ്റ്റ് ഇൻഡീസിനെതിരെ നടന്ന ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ടീമിൽ ഇടംനേടി.[4] 2017 ജൂൺ 23ന് വെസ്റ്റ് ഇൻഡീസിനെതിരെ ഏകദിന ക്രിക്കറ്റ് മത്സരത്തിലെ അരങ്ങേറ്റം കുറിച്ചു.[5] എന്നാൽ ഇന്ത്യൻ ടീം ബാറ്റ് ചെയ്യുന്നതിനിടെ മഴ മൂലം മത്സരം റദ്ദാക്കിയതിനാൽ കളിക്കാനുള്ള അവസരം ലഭിച്ചില്ല. തുടർന്ന് വെസ്റ്റ് ഇൻഡീസിനെതിരെ നടന്ന മത്സരങ്ങളിൽ നിന്നും 3 വിക്കറ്റുകൾ നേടി.[6] 2017 ജൂലൈ 9 വെസ്റ്റ് ഇൻഡീസിനെതിരെ ട്വന്റി 20 ക്രിക്കറ്റിലും അരങ്ങേറ്റം കുറിച്ചു.[7]

2017 സെപ്റ്റംബർ 21ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ നടന്ന ഏകദിന മത്സരത്തിൽ ഹാട്രിക് നേടി.[8] ചേതൻ ശർമ്മ, കപിൽ ദേവ് എന്നിവർക്കുശേഷം ഹാട്രിക് നേടുന്ന ഇന്ത്യൻ ബൗളറാണ് കുൽദീപ് യാദവ്.[9]

ഇന്ത്യൻ പ്രീമിയർ ലീഗ്

[തിരുത്തുക]

2012ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ് ടീമിന്റെ ഭാഗമായിരുന്നു. 2014ലെ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിൽ ഇടം നേടുകയും 2014ലെ ചാമ്പ്യൻസ് ലീഗ് ട്വന്റി 20യിൽ കളിക്കുകയും ചെയ്തു.

2018ലെ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലെ അംഗമാണ്.[10]

നേട്ടങ്ങൾ

[തിരുത്തുക]

ഏകദിന ക്രിക്കറ്റ് മത്സരങ്ങൾ

[തിരുത്തുക]

മാൻ ഓഫ് ദി മാച്ച് പുരസ്കാരങ്ങൾ

[തിരുത്തുക]
നം. എതിരാളികൾ വേദി തീയതി പ്രകടനം ഫലം
1  ശ്രീലങ്ക ACA-VDCA സ്റ്റേഡിയം, വിശാഖപട്ടണം 17 ഡിസംബർ 2017 10-0-42-3 ; DNB  ഇന്ത്യ 8 വിക്കറ്റുകൾക്ക് വിജയിച്ചു.[11]

ട്വന്റി 20 ക്രിക്കറ്റ് മത്സരങ്ങൾ

[തിരുത്തുക]

മാൻ ഓഫ് ദി മാച്ച് പുരസ്കാരങ്ങൾ

[തിരുത്തുക]
# പരമ്പര തീയതി എതിരാളികൾ പ്രകടനം ഫലം
1 Australia in India 7 ഒക്ടോബർ 2017  ഓസ്ട്രേലിയ 4-0-16-2 ; DNB  ഇന്ത്യ 9 വിക്കറ്റുകൾക്ക് വിജയിച്ചു. (D/L).[12]

അവലംബം

[തിരുത്തുക]
  1. "Kuldeep Yadav selected in India's squad for West Indies ODIs". Cricbuzz. Retrieved 26 August 2016.
  2. "Kuldeep Yadav replaces inured Mishra". ESPN Cricinfo. Retrieved 7 February 2017.
  3. "Australia tour of India, 4th Test: India v Australia at Dharamsala, Mar 25-29, 2017". ESPN Cricinfo. Retrieved 25 March 2017.
  4. "India tour of West Indies, 1st ODI: West Indies v India at Port of Spain, Jun 23, 2017". ESPN Cricinfo. Retrieved 23 June 2017.
  5. "Pant, Kuldeep picked for West Indies tour". ESPN Cricinfo. Retrieved 15 June 2017.
  6. "India tour of West Indies, 2nd ODI: West Indies v India at Port of Spain, Jun 25, 2017". ESPN Cricinfo. Retrieved 28 June 2017.
  7. "India tour of West Indies, Only T20I: West Indies v India at Kingston, Jul 9, 2017". ESPN Cricinfo. Retrieved 9 July 2017.
  8. "2nd ODI (D/N), Australia tour of India at Kolkata, Sep 21 2017". ESPNcricinfo. Retrieved 21 September 2017.
  9. "Kuldeep Yadav becomes third Indian bowler to pick up an ODI hat-trick". The Indian Express. 21 September 2017. Retrieved 21 September 2017.
  10. "List of sold and unsold players". ESPN Cricinfo. Retrieved 27 January 2018.
  11. "3rd ODI (D/N), Sri Lanka tour of India at Visakhapatnam, Dec 17 2017".
  12. "1st T20I (N), Australia tour of India at Ranchi, Oct 7 2017". ESPN Cricinfo. Retrieved 7 October 2017.

പുറം കണ്ണികൾ

[തിരുത്തുക]
  • കുൽദീപ് യാദവ്: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്ക്ഇൻഫോയിൽ നിന്ന്.
  • കുൽദീപ് യാദവ്: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്കറ്റ് ആർക്കൈവിൽ നിന്ന്.
"https://ml.wikipedia.org/w/index.php?title=കുൽദീപ്_യാദവ്&oldid=3517671" എന്ന താളിൽനിന്ന് ശേഖരിച്ചത്