കുഷ്ഠരോഗദിനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുഷ്‌ഠരോഗം

ജനുവരിയിലെ അവസാനത്തെ ഞായറാഴ്ചയാണ് ലോക കുഷ്ഠരോഗ ദിനം [1].

ചരിത്രം[തിരുത്തുക]

കുഷ്ഠരോഗത്തെക്കുറിച്ച് പഠിക്കുന്ന ഗാന്ധിജി

റൌൾ ഫെലോറോ ആണ് ലോകകുഷ്ഠരോഗദിനം ആവിഷ്കരിച്ചത്[2]. 1954 ൽ ജനുവരി 31 നായിരുന്നു കുഷ്ഠരോഗദിനം ആചരിച്ചു തുടങ്ങിയത്. പിന്നീടാണത് ജനുവരിയിലെ അവസാനത്തെ ഞായറാഴ്ചയായി നിശ്ചയിച്ചത്.

ഇന്ത്യയിൽ[തിരുത്തുക]

ഇന്ത്യ ജനുവരി 30 കുഷ്ഠരോഗ നിർമ്മാർജ്ജന ദിനമായി ആചരിക്കുന്നു. ഗാന്ധിജിക്ക് കുഷ്ഠ രോഗികളോട് ഉണ്ടായിരുന്ന ദയാവായ്പും അനുകമ്പയും കണക്കിലെടുത്താണ് അദ്ദേഹത്തിന്റെ രക്തസാക്ഷിത്വദിനമായ ജനുവരി 30 ന് കുഷ്ഠരോഗനിർമ്മാർജ്ജന ദിനമായി ആചരിക്കുന്നത്.

അവലംബം[തിരുത്തുക]

  1. [1]malayalam_webdunia
  2. [2] Archived 2017-03-22 at the Wayback Machine. effecthope.org
"https://ml.wikipedia.org/w/index.php?title=കുഷ്ഠരോഗദിനം&oldid=3773976" എന്ന താളിൽനിന്ന് ശേഖരിച്ചത്