കുഴൽമന്ദം രാമകൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കുഴൽമന്ദം രാമകൃഷ്ണൻ

ലോകപ്രശസ്തനായ മൃദംഗ വിദ്വാനും, ഏറ്റവും കൂടുതൽ സമയം മൃദംഗം വായിച്ചതിനു ഗിന്നസ് ബുക്കിൽ സ്ഥാനം [1][2] നേടിയ വ്യക്തിയുമാണ്‌ കുഴൽമന്ദം രാമകൃഷ്ണൻ‍ (ജനനം:1971 മെയ് 25)

ജീവിതപശ്ചാത്തലം[തിരുത്തുക]

1971-ൽ കേരളത്തിലെ പാലക്കാട് ജില്ലയിലെ കുഴൽമന്ദം അഗ്രഹാരത്ത് ഒരു സംഗീതകുടുംബത്തിൽ ജനിച്ചു. സംഗീതത്തിൽ പ്രാഥമികവിദ്യാഭ്യാസം അച്ഛനായ കുഴൽമന്ദം ഗോപാലകൃഷ്ണ അയ്യരിൽ നിന്നും. അരങ്ങേറ്റം നടന്നത് 10-ആമത്തെ വയസ്സിൽ. സംഗീതരംഗത്ത് 25വർഷം പൂർത്തിയാക്കുന്നു.

കച്ചേരികളിൽ[തിരുത്തുക]

ഓൾ ഇന്ത്യാ റേഡിയോ- ദൂരദർശന്റെ എ ഗ്രേഡ് കലാകാരനാണ് ഇദ്ദേഹം[3]. പ്രമുഖ സംഗീതജ്ഞന്മാരായ ഡോ.എൻ.രമണി, മൈസൂർ ദൊരൈസ്വാമി അയ്യങ്കാർ, ഡോ.കെ.ജെ യേശുദാസ്, മധുരൈ റ്റി.എൻ ശേഷഗോപാൽ തുടങ്ങിയവരുടെ കച്ചേരികളിൽ മൃദംഗവായനക്കാരനായിട്ടുണ്ട്.

2005 മെയ് മാസത്തിൽ നടന്ന തുടർച്ചയായ 101 മണിക്കൂർ നീണ്ടുനിന്ന മൃദംഗവായന (5ദിവസങ്ങൾ) ആണ് ഇദ്ദേഹത്തിനു ഗിന്നസ് ബുക്കിൽ ഇടം നേടിക്കൊടുത്തത്. കൂടാതെ ലിംക ബുക് ഓഫ് റെകോർഡിസിലും ഇടം നേടി. 2008 ഓഗസ്റ്റ് മാസത്തിൽ 13 ദിവസങ്ങൾ നീണ്ടുനിന്ന 301 മണിക്കൂർ മൃദംഗവായന ഇദ്ദേഹത്തിന്റെ തന്നെ ആദ്യഗിന്നസ് റെക്കോർഡിനെ മറികടന്നു. 2009 ജൂലായ്‌ മാസത്തിൽ 21 ദിവസങ്ങൾ നീണ്ടുനിന്ന 501 മണിക്കൂർ മൃദംഗവായന ഇദ്ദേഹത്തിന്റെ തന്നെ മുൻ ഗിന്നസ് റെക്കോർഡിനെ വീണ്ടും മറികടന്നു. [4]

ഒരു കലാകാരനെന്ന നിലയിൽ സംഗീതരംഗത്തിനു ഇദ്ദേഹത്തിന്റെ സംഭാവനകൾ ഏറെയാണ്. കലകൾക്ക് ജനപ്രീതി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കർണാടകസംഗീതത്തിലും വാദ്യോപകരണങ്ങളിലും ശിക്ഷണം കുഴൽമന്ദം-സെന്റർ ഓഫ് മ്യൂസിക് എന്ന സ്ഥാപനത്തിലൂടെ നടത്തിവരുന്നു. കുഴൽമന്ദം, ആലത്തൂർ, കൊടുവായൂർ തുടങ്ങിയ ഗ്രാമപ്രദേശങ്ങളിലാണ് ഈ സ്ഥാപനം പ്രവർത്തിച്ചുപോരുന്നത്

പുരസ്കാരങ്ങളും ബഹുമതികളും[തിരുത്തുക]

  • നാഷണൽ യുണിവേഴ്സിറ്റി ഫെസ്റ്റിവലിൽ സ്വർണ്ണമെഡൽ ജേതാവ്
  • ലയരത്ന(മൂകാംബിക വിദ്യനികേതൻ)
  • നാദരത്ന(ചെമ്പൈ സ്മൃതി)
  • മൃദംഗവാദ്യകലാതിലകം
  • 2013-ലെ കേരള സംഗീത നാടക അക്കാദമി അവാർഡ്‌[5]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2009-05-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-04-20.
  2. http://www.dnaindia.com/report.asp?newsid=1210148
  3. http://in.news.yahoo.com/air-confers-top-grade-rank-mridangam-maestro-ramakrishnan-20101015.html
  4. http://www.guinnessworldrecords.in/records-3000/longest-concert-by-a-solo-artist
  5. "സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു". ഇന്ത്യാവിഷൻ. 2013 നവംബർ 9. ശേഖരിച്ചത് 2013 നവംബർ 9. Check date values in: |accessdate= and |date= (help)[പ്രവർത്തിക്കാത്ത കണ്ണി]


"https://ml.wikipedia.org/w/index.php?title=കുഴൽമന്ദം_രാമകൃഷ്ണൻ&oldid=3628771" എന്ന താളിൽനിന്ന് ശേഖരിച്ചത്