കുഴൽപ്പുഴു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കുഴൽപ്പുഴു
ശാസ്ത്രീയ വർഗ്ഗീകരണം
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
N. depunctalis
Binomial name
Nymphula depunctalis
(Guenee, 1854)

നെല്ലിനെ ആക്രമിക്കുന്ന ഒരു നിശാശലഭത്തിന്റെ ലാർവ്വയാണ് കുഴൽപ്പുഴു (Rice case worm). (ശാസ്ത്രീയനാമം: നിംഫുല ഡിപങ്റ്റാലിസ്) കുഴൽപ്പുഴു വെള്ളത്തിൽ ജീവിക്കുന്ന കീടമാണ്. ഇവ നെല്ലോല മുറിച്ചുണ്ടാക്കുന്ന കുഴലുകൾക്കുള്ളിലിരുന്ന് ഇലയുടെ അടിവശത്ത് തൂങ്ങിക്കിടന്ന് ഇലകളിലെ ഹരിതകം കാർന്നുതിന്നുന്നു. ഇതിന്റെ ഫലമായി നെല്ലോലകൾ വെളുത്തുപോകുന്നു[1].

ജീവിതചക്രം[തിരുത്തുക]

ഇതു മഴക്കാലത്തും വെള്ളം കെട്ടിനിൽക്കുന്ന പാടത്തും ഉള്ള ഇളംചെടികളിൽ മാത്രം കാണുന്ന ഒരു കീടമാണ്. ഇവയുടെ ശലഭങ്ങൾ ഇലകളിലും തണ്ടുകളിലുമായാണ് മുട്ടയിടുന്നത്. മുട്ടവിരിഞ്ഞിറങ്ങുന്ന പുഴുക്കൾ നെല്ലോല മുറിച്ചെടുത്ത് കുഴലുണ്ടാക്കി അതിനുള്ളിലിരുന്ന് കുഴലും വഹിച്ച് നീങ്ങുന്നു. പുഴുക്കൾക്ക് വെള്ളത്തിലടങ്ങിയിരിക്കുന്ന വായു മാത്രമേ ശ്വസിക്കാനാകൂ.[2] അതിനാൽ വെള്ളക്കെട്ടുള്ള പാടങ്ങളിൽ ഇവയുടെ ഉപദ്രവം കൂടുതലായിരിക്കും. ആക്രമണവിധേയമായ നെൽച്ചെടി മുഴുവൻ കുറ്റിയായി വിളറിവെളുത്തുപോകുന്നു. ഈ ശലഭത്തിന്റെ സമാധിയും കുഴലിനുള്ളിലാണ്.

പ്രതിരോധം[തിരുത്തുക]

പുഴുവിന്റെ ആക്രമണം കണ്ടാലുടൻ നെൽപ്പാടത്തെ വെള്ളം നാല്പത്തെട്ടു മണിക്കൂർ നേരം വാർത്തുകളയണം.[3] വ്യാപകമാവുന്ന പ്രദേശങ്ങളിൽ ഏക്കർ ഒന്നിന്‌ 100 കിലോ അറക്കപ്പൊടി അല്ലെങ്കിൽ ഉമിയിൽ അര ലിറ്റർ മണ്ണെണ്ണ ചേർത്ത്‌ നന്നായി ഇളക്കിയശേഷം നെൽപ്പാടത്ത്‌ വിതറി കൊടുക്കുന്നത് നല്ലതാണ്. ക്ലോറോൻ നിപ്പോൾ എന്ന അവശിഷ്‌ട വീര്യം കുറഞ്ഞ തരി രൂപത്തിലുള്ള കീടനാശിനി ഏക്കർ ഒന്നിന്‌ നാല്‌ കിലോ എന്ന തോതിൽ വെള്ളം കളഞ്ഞതിന്‌ ശേഷം വിതറ കൊടുക്കാം. കീടശല്യം തുടർച്ചയായി കാണുന്ന പാടങ്ങളിൽ കീടത്തെ ചെറുത്തുനിക്കാൻ കഴിവുള്ള വിത്തിനമായ -ഭാഗ്യാ- കൃഷി ചെയ്യണം.

അവലംബം[തിരുത്തുക]

  1. "സംയോജിത കീടനിയന്ത്രണം നെൽകൃഷിയിൽ". www.karshikakeralam.gov.in. മൂലതാളിൽ നിന്നും 2016-03-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-10-10.
  2. ജൈവീക കീടരോഗ നിയന്ത്രണം നെൽകൃഷിയിൽ. കേരള കാർഷിക സർവ്വകലാശാല. പുറം. 3.
  3. "പാടശേഖരങ്ങളിൽ കുഴൽപ്പുഴു ആക്രമണം വ്യാപകം". 31 ജൂലൈ 2016. മൂലതാളിൽ നിന്നും 10 ഒക്ടോബർ 2016-ന് ആർക്കൈവ് ചെയ്തത്.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കുഴൽപ്പുഴു&oldid=3659327" എന്ന താളിൽനിന്ന് ശേഖരിച്ചത്