കുള്ളൻ കുടമരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കുള്ളൻ കുടമരം
Schefflera arboricola, vrugte, a, Pretoria.jpg
കുള്ളൻ കുടമരം
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
(unranked):
(unranked):
(unranked):
നിര:
കുടുംബം:
ഉപകുടുംബം:
ജനുസ്സ്:
വർഗ്ഗം:
S. arboricola
ശാസ്ത്രീയ നാമം
Schefflera arboricola
(Hayata) Kanehira

തായ്‌വാനിലേയും ചൈനീസ് പ്രവിശ്യയായ ഹൈനാനിലേയും സ്വദേശിയായ ഒരു സപുഷ്പി സസ്യമാണ് കുള്ളൻ കുടമരം (dwarf umbrella tree)[1][2]. ശാസ്ത്രനാമം:Schefflera arboricola. കുടമരത്തിന്റെ (Schefflera actino phplla) ഒരു ചെറിയ പതിപ്പായി കാണപ്പെടുന്നതിനാലാണ് ഈ പേര് ലഭിച്ചത്. പത്ത് മീറ്റർ ഉയരത്തിൽ വരെ വളരുന്ന ഒരു എവർഗ്രീൻ കുറ്റിച്ചെടിയാണ്ഇത്.

കൃഷി[തിരുത്തുക]

കുള്ളൻ കുടമരം ഏത് കാലാവസ്ഥയിലും വളരുന്നു. എന്നാൽ, കഠിനമായ മഞ്ഞ് വീഴ്ചയുള്ള ഇടങ്ങളിൽ വളർച്ച മുരടിക്കുന്നു. ഇലകളുടെ നിറം ഘടന എന്നിവയിൽ വൈവിധ്യം പുലർത്തുന്ന നിരവധി ഇനങ്ങൾ കാണപ്പെടുന്നു[3]. ബോൺസായ് ആയി വളർത്തുന്നതിന് ഈ സസ്യം വളരെ അനുയോജ്യമാണ്.

വിഷ സാന്നിദ്ധ്യം[തിരുത്തുക]

മൃഗങ്ങൾക്ക് ഹാനികരമായ വിഷാംശം അടങ്ങിയതാണ് ഈ സസ്യം. കാൽസ്യം ഓക്സലേറ്റ് പരലുകളാണ് വിഷാംശമുണ്ടാക്കുന്ന ഘടകം. സസ്യ ഭാഗം ആഹരിക്കുന്ന ജന്തുക്കളുടെ കലകളെ ഈ കാൽസ്യം ഓക്സലേറ്റ് ക്രിസ്റ്റലുകൾ നശിപ്പിക്കുന്നു. കരളിന്റേയും വൃക്കകളുടേയും പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നു. അതിനാൽ, വളർത്തുമൃഗങ്ങളേയും കുട്ടികളേയും ഈ സസ്യത്തിൽ നിന്നും അകറ്റി നിർത്തേണ്ടതാണ്.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Ohashi, Hiroyoshi (1993). "Araliaceae". എന്നതിൽ Huang, Tseng-chieng (ed.). Flora of Taiwan. 3 (2nd ed.). Taipei, Taiwan: Editorial Committee of the Flora of Taiwan, Second Edition. p. 1002. ISBN 957-9019-41-X. ശേഖരിച്ചത് 14 March 2013.
  2. Qibai Xiang & Porter P. Lowry. "Schefflera arboricola". Flora of China. Missouri Botanical Garden, St. Louis, MO & Harvard University Herbaria, Cambridge, MA. ശേഖരിച്ചത് 14 March 2013.
  3. http://apps.rhs.org.uk/plantselector/plant?plantid=4118


പുറം കണ്ണികൾ[തിരുത്തുക]

  • Fukubonsai, information about Schefflera arboricola as indoor bonsai.
"https://ml.wikipedia.org/w/index.php?title=കുള്ളൻ_കുടമരം&oldid=3271864" എന്ന താളിൽനിന്ന് ശേഖരിച്ചത്