കുളത്തൂപ്പൂഴ മെജസ്റ്റിക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നീരുറവകളുടെ സ്ത്രോതസ്സായ നിത്യഹരിത മെജസ്റ്റിക്ക വനങ്ങൾ കുളത്തൂപ്പുഴ ശംഖിലിവന മേഖലയിൽ കണ്ടെത്തി. പശ്ചിമഘട്ട മലനിരകളിലെ നിത്യഹരിത പ്രദേശത്ത് മാത്രം കാണുന്ന ട്രോപ്പിക്കൽ ഫ്രഷ് വാട്ട് മെജസ്റ്റിക്ക സ്വോംഞ്ചുവിഭാഗത്തിലുള്ള 200ഹെക്ട൪ ചതുപ്പ് പ്രദേശങ്ങളാണ് ശംഖിലി വനത്തിലുള്ളത് .

പ്രത്യേകത[തിരുത്തുക]

നിത്യഹരിതവും ഇടതൂ൪ന്നതുമായ വനപ്രദേശങ്ങളിലെ താഴ്വാരങ്ങളിലും ചതിപ്പുപ്രദേശങ്ങളിലുമുള്ള മെജസ്റ്റിക്ക മരങ്ങൾ വ൪ഷകാലത്ത് ജലം സംഭരിച്ചശേഷം കുറേശ്ശെയായി പുറത്തേയ്ക്കു വിടുന്നു. ഇതിനാൽ ഏത് വേനൽക്കാലത്തും മെജസ്റ്റിക്ക വനപ്രദേശത്ത് ഒരു വ്യതിയാനവുമില്ലാതെ നീരുറവകൾ നിലനിൽക്കുകയും അതുവഴി ഭൂഗ൪ഭ ജലനിരപ്പു താഴാതെ നിലനി൪ത്തുന്നതും കഴിയുന്നു . ശുദ്ധജല സ്രോതസ്സായ മെജസ്റ്റിക്കാവനങ്ങൾ നിലനി൪ത്തേണ്ടത് ജൈവവൈവിദ്യത്തിന്

2000-ത്തിലധികം ഹെക്ടർമെജസ്റ്റിക്ക പ്രദേശം നിരവധി വ൪ഷങ്ങളായി നടത്തിയ വനവൽക്കരണത്തിലൂടെ നഷ്ടപ്പെട്ടിരുന്നു. ഇപ്പോൾ വനംവകുപ്പിന്റെ കണക്ക് പ്രകാരം കേരളത്തിൽ 200 ഹെക്ട൪ മാത്രമാണ് അവശേഷിച്ചിട്ടുള്ളത്. ഏരൂർ റിസർവ്വ് വനപ്രദേശത്തെ ശംഖിലി സെക്ഷനുകളിൽപെട്ട ശാസ്താംനടയിൽ 110 ഹെക്ടറും , മൈലമൂട് സെക്ഷനിലെ ആമക്കുളത്ത് 50 ഹെക്ടറും , പൂവണത്തുംമൂട്ടിൽ 10 ഹെക്ടറും ചെന്തുരുത്തി വന്യജീവി സങ്കേതത്തിൽ 30 ഹെക്ടറുമാണ് അവശേഷിക്കുന്നത്.20 മുതൽ 30 മീറ്റർ വരെയാണ് മരങ്ങളുടെ ഉയരം.ഈ നിത്യഹരിത മരങ്ങളെ ആദിവാസികൾ കൊടിമരമെന്നാണ് വിളിക്കുന്നത്.കുളത്തൂപ്പുഴയ്ക്കടുത്തൂള്ള വേങ്കോലയിൽ നിന്നും 4കി.മീറ്റർ വനത്തിലൂടെ യാത്ര ചെയ്താൽ എത്തുന്ന വേരുകൾ ചുറ്റിപ്പിണഞ്ഞ് നിൽക്കുന്ന മെജസറ്റിക്ക വനപ്രദേശം ആരെയും ആകർഷിക്കുന്നതാണ്. വിലപ്പിടിപ്പുള്ള തടികൾ ആണെങ്കിലും,കായ വന്യജീവികളുടെ ഭക്ഷണവും അരി ആയൂർവേദ ഔഷധങ്ങളുടെ ചേരുവയുമാണ്.