കുലശേഖര ആഴ്‌വാർ
കുലശേഖര ആഴ്‌വാർ | |
---|---|
ജനനം | 3075 BCE[1][2] Alwarthirunagiri |
അംഗീകാരമുദ്രകൾ | Alvar saint |
തത്വസംഹിത | Vaishnava Bhakti |
കൃതികൾ | Mukundamala, Perumal Tirumozhi |
Also a king of Later Chera Kingdom |
ചേരസാമ്രാജ്യം | ||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ആദിചേരന്മാർ | ||||||||||||||||||||||||||
പിൽക്കാല ചേരന്മാർ | ||||||||||||||||||||||||||
|
||||||||||||||||||||||||||
വൈഷ്ണവഭക്തന്മാരായ 12 ആഴ്‌വാർ മാരിൽ [3]ഒരാളായ കുലശേഖര ആഴ്‌വാർ തന്നെയാണ്, കുലശേഖരസാമ്രാജ്യത്തിന്റെ സ്ഥാപകൻ എന്ന് വിശ്വസിക്കപ്പെടുന്നു. തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിലെ തൃക്കുലശേഖരപുരം ശ്രീകൃഷ്ണക്ഷേത്രം ഇദ്ദേഹം നിർമ്മിച്ചതോ പുതുക്കി പണിതതോ ആണത്രെ. തിരുമല വെങ്കടേശ്വര ക്ഷേത്രത്തിലെ സോപാനത്തിലേക്കുള്ള പടി ഇദ്ദേഹത്തിന്റെ പേരിൽ കുലശേഖരപ്പടി ആയി അറിയപ്പെടുന്നു.[4][5][6][7][8]വിഷ്ണുസ്തുതിയായ മുകുന്ദമാല ഇദ്ദേഹത്തിന്റെ കൃതിയാണത്രെ. ആഴ്‌വാർ എന്നാൽ ഭക്തിയിൽ ആഴുന്ന (മുങ്ങുന്ന)വൻ എന്നും ആളുന്നവൻ (രക്ഷിക്കുന്നവൻ) എന്നും അർത്ഥം പറഞ്ഞുവരുന്നു.
ആദ്യകാല ജീവിതം
[തിരുത്തുക]വേദപുസ്തകത്തിൽ തെളിവുകൾ പ്രകാരം കുലശേഖര ആഴ്‌വാർ കാളി കാലഘട്ടത്തിന്റെ(3102 ബി.സി) 27 - ആം വർഷം ഭൂമിയിൽ അവതരിച്ചതായി കണക്കാക്കപ്പെടുന്നു.കേരളത്തിലെ പെരിയാറിൽ ദർധവ്രതന്റെ മകനായാണ് കുലശേഖര ആഴ്‌വാർ ജനിച്ചത്.[9][10]
രാജഭരണം
[തിരുത്തുക]കുലശേഖര ആഴ്‌വാർ കേരളത്തിൽ നിന്നുള്ള ഒരു രാജാവാണെന്ന് വിശ്വസിക്കപ്പെടുന്നു.കൊള്ളി (ഇന്നത്തെ ഉറയൂർ), കൂടാൾ (ആധുനിക മധുര), കൊങ്ങു എന്നീ പ്രദേശങ്ങൾ അദ്ദേഹത്തിന്റെ ഭരണപരിധിയിലായിരുന്നുവെന്നും അദ്ദേഹം തിരുവിതാംകൂറിൽനിന്നുമായിരുന്നുവെന്നും വിശ്വസിക്കപ്പെടുന്നു.[11] രാജവംശത്തിലെ ഏറ്റവും വലിയ രാജവംശമായ ചേരവംശ രാജാവായിരുന്നു അദ്ദേഹം. 800-820 എ.ഡി അദ്ദേഹത്തിന്റെ ഭരണകാലഘട്ടമായി കണക്കാക്കപ്പെടുന്നു. പന്ത്രണ്ട് ആഴ്(ൾ)വാർമാരുടെ കൂട്ടത്തിൽ കുലശേഖരൻ ഏഴാമത്തെ ആളായിരുന്നു.[12]
9-ആം നൂറ്റാണ്ടിനുശേഷം അദ്ദേഹത്തിന്റെ ഭരണം വിജയിച്ചില്ലെന്നും[13],പല്ലവ രാജാവ് അദ്ദേഹത്തെ കീഴ്പ്പെടുത്തിയെന്നും കരുതപ്പെടുന്നു.[14]
സന്ന്യാസജീവിതം
[തിരുത്തുക]12 ആഴ്‌വാർ സന്ന്യാസിമാരിൽ 9-ആമനായി കുലശേഖര ആഴ്‌വാർ ആദരിക്കപ്പെടുന്നു. തന്റെ തത്ത്വജ്ഞാനവും അദ്ധ്യാത്മജ്ഞാനവും ഉപയോഗിച്ച് അദ്ദേഹം വൈഷ്ണവഭക്തി പ്രചരിപ്പിച്ചു. തെക്കേ ഇന്ത്യയിലെ ഭക്തി പ്രസ്ഥാനത്തിലെ മഹാനായ ഒരു വൈഷ്ണവ ആഴ്‌വാർ കവിയായി കുലശേഖര ആഴ്‌വാർ ആദരിക്കപ്പെടുന്നു.[15]
രചനകൾ
[തിരുത്തുക]സംസ്കൃതകൃതിയായ മുകുന്ദമാല (വിഷ്ണുസ്തുതി ) ഇദ്ദേഹത്തിന്റെ രചനയാണ്. കൂടാതെ ദിവ്യ പ്രബന്ധത്തിലെ ഒരു പ്രധാന കൃതിയായ പെരുമാൾ തിരുമൊഴിയും ഇദ്ദേഹത്തിന്റെ രചനയാണ്. ആഴ്‌വാർ സന്ന്യാസികൾ രചിച്ച ഈ കൃതികൾ 105 കവിതകളും 4000 സ്തോത്രങ്ങളും അടങ്ങുന്നതാണ്.[11] അദ്ദേഹത്തിന്റെ കവിതകൾ ഭക്തിഗാനപ്രകൃതിയുള്ളവയാണ്, പ്രധാനമായും മഹാവിഷ്ണുവിന്റെ പ്രമുഖ അവതാരങ്ങളെപ്പറ്റിയാണ് (രാമനും കൃഷ്ണനും ) ഇവ. അദ്വൈത സിദ്ധാന്തത്തിന്റെ ഉപജ്ഞാതവായ ശങ്കരാചാര്യർ ഇദ്ദേഹത്തിന്റെ സമകാലികനാണ് .[16]രാമഭക്തനായ ഇദ്ദേഹം, രാമന്റെ ജീവിതത്തിലെ വേദനകൾ തന്റേതായി കണക്കാക്കിയിരുന്നു. അതിനാൽ അദ്ദേഹം പെരുമാൾ (മഹാൻ എന്നർത്ഥം) എന്നറിയപ്പെടുന്നു. രാമന്റെയും കൃഷ്ണന്റെയും ഇതിഹാസങ്ങളിലുള്ള ഇദ്ദേഹത്തിന്റെ ഇടപെടൽ മഹത്തായ പല ഭക്തിരസമുള്ള കവിതകൾക്ക് ജന്മം നൽകി. ഇദ്ദേഹം രചിച്ച സംസ്കൃത നാടകങ്ങളാണ് തപതീസംവരണവും സുഭദ്രാധനഞ്ജയവും. വിച്ഛിന്നാഭിഷേകം എന്ന നാടകവും ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഈ കൃതി ഇപ്പോൾ ലഭ്യമല്ല. ആശ്ചര്യമഞ്ജരി എന്ന ഗദ്യാഖ്യായികയുടെ കർതൃത്വവും കുലശേഖര ആഴ്‌വാറിൽ ആരോപിക്കപ്പെട്ടിട്ടുണ്ട്. ഈ കൃതിയും കണ്ടുകിട്ടിയിട്ടില്ല.
തിരുവിതാംകൂർ രാജകുടുംബം
[തിരുത്തുക]പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സംരക്ഷകരായ തിരുവിതാംകൂർ രാജകുടുംബം കുലശേഖര ആഴ്‌വാരുടെ വംശജരാണ്. തിരുവിതാംകൂർ മഹാരാജാവിന്റെ ഒരു സ്ഥാനനാമം 'കുലശേഖര പെരുമാൾ' എന്നാണ്. മാത്രമല്ല കുലശേഖര ആഴ്‌വാരുടെ കിരീടമായ 'ചേരമുടി' ഇപ്പോഴും തിരുവിതാംകൂർ രാജകുടുംബത്തിന്റെ കൈവശമുണ്ട്.
അവലംബം
[തിരുത്തുക]- ↑ L. Annapoorna (2000). Music and temples, a ritualistic approach. p. 23. ISBN 9788175740907.
- ↑ Sakkottai Krishnaswami Aiyangar (1911). Ancient India: Collected Essays on the Literary and Political History of Southern India. pp. 403–404. ISBN 9788120618503.
- ↑ http://www.thehindu.com/features/friday-review/religion/azhvars-bhakti/article4866690.ece
- ↑ http://www.thehindu.com/todays-paper/tp-national/tp-andhrapradesh/getting-closer-to-the-lord/article190890.ece
- ↑ http://chitrasrikrishna.com/tag/kulasekhara-alwar/
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2015-03-14.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-03-26. Retrieved 2015-03-14.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-04-27. Retrieved 2015-03-14.
- ↑ "A History of Indian Literature, 500-1399: From Courtly to the Popular", p. 29, by Sisir Kumar Das
- ↑ History of Classical Sanskrit Literature, p. 277, by M. Srinivasachariar
- ↑ 11.0 11.1 Dalal 2011, p. 214
- ↑ ചെങ്ങാരപ്പള്ളി നാരായണൻപോറ്റി (1987). മലയാളസാഹിത്യസർവസ്വം (1 ed.). കേരളസാഹിത്യ അക്കാദമി. p. 302.
- ↑ "Mukundamālā", p. 16, by K. P. A. Menon
- ↑ "A History of Ancient and Early Medieval India: From the Stone Age to the 12th Century", by Upinder Singh, p. 55, isbn = 9788131716779
- ↑ Lochtefeld, James (2002). The Illustrated Encyclopedia of Hinduism: A-M. The Rosen Publishing Group. p. 337. ISBN 9780823931798.
- ↑ Menon, Sreedhara A. (1967). Survey of Kerala History. Kottayam: D.C.Books. p. 152.