കുറ്റ്യാടി സ്പിൽവേ അണക്കെട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബാണാസുര സാഗർ റിസർവോയുടേ സ്പിൽ വേ അണക്കെട്ട്

കുറ്റ്യാടി സ്പിൽവേ അണക്കെട്ട് അഥവാ ബാണാസുരസാഗർ സ്പിൽവേ അണക്കെട്ട് ബാണാസുര സാഗർ (കുറ്റ്യാടി ഓഗ്‍മെന്റേഷൻ) റിസർവ്വോയുടെ സ്പിൽവേകൾ സ്ഥാപിച്ചിട്ടുള്ള അണക്കെട്ടാണ്. വയനാട് ജില്ലയിലെ പടിഞ്ഞാറേത്തറ ഗ്രാമത്തിലെ പടിഞ്ഞാറേത്തറ പഞ്ചായത്തിലാണീ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. കുറ്റ്യാടി ഓഗ്‍മെന്റേഷൻ പദ്ധതിയിൽപ്പെടുന്ന 7 അണക്കെട്ടുകളിൽ സ്പിൽവേ സംവിധാനമുള്ളത് ഈ അണക്കെട്ടിൽ മാത്രമാണ്. ഇതിലൂടെ ഒഴുകുന്ന വെള്ളമാണ് ജലസേചനത്തിനും കുടിവെള്ളത്തിനുമായി കുറ്റ്യാടി പദ്ധതിയിൽ ഉപയോഗിക്കുന്നത്. [1] കോൺക്രീട് ഭൂഗുരുത്വ അണക്കെട്ടായ ഇതിന്റെ ഉയരം 36.50 മീറ്റർ (119.8 അടി) ഉം നീളം 56.38 മീറ്റർ (185.0 അടി) ഉം ആണ്.

കുറ്റ്യാടി ഓഗ്‍മെന്റേഷൻ പദ്ധതിയിൽ പ്രധാന അണക്കെട്ടായ ബാണാസുരസാഗർ അണക്കെട്ട് എന്ന മണ്ണുകൊണ്ടുള്ള പ്രധാന അണക്കെട്ടും അതിന്റെ സ്പിൽവേ ആയ ഈ അണക്കെട്ടും മറ്റ് ആറ് ചെറിയ അണക്കെട്ടുകളും ഉണ്ട്. ഇവ കോട്ടഗിരി സാഡിൽ അണക്കെട്ട്, നിയർ കോട്ടഗിരി സാഡിൽ അണക്കെട്ട്, കോസാനി സാഡിൽ അണക്കെട്ട്, കുറ്റ്യാടി സാഡിൽ അണക്കെട്ട്, നായൻമൂല തടയണ, മാഞ്ഞൂര തടയണ എന്നിവയാണ്.

വൈദ്യുതോൽപ്പാദനം[തിരുത്തുക]

അണക്കെട്ടിൻറെ റിസർവോ
റിസർവോയുടേ രേഖാ ചിത്രം

ബാണാസുര സാഗർ റിസർവോയറിലെ വെള്ളം കക്കയം കുറ്റ്യാടി പവർ ഹൗസിൽ എത്തിച്ചാണ് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത്. വെള്ളംഎത്തിക്കുന്ന ഭൂഗർഭ ടണൽ 890 മീറ്റർ സർക്കുലർ ലൈൻഡ് രൂപത്തിലും 3873 മീറ്റർ D രൂപത്തിലും കാണപ്പെടുന്നു. പരമാവധി 11.6 m³/s നിരക്കിൽ ഡിസ്ചാർജ് ചെയ്യുന്നു.കുറ്റ്യാടി പദ്ധതിയിൽ 25 മെഗാവാട്ട് ശേഷിയുള്ള 3 വെർട്ടിക്കൽ pelton wheel turbine ആണ് ഉപയോഗിക്കുന്നത് കുറ്റ്യാടി എക്സ്റ്റൻഷൻ പദ്ധതിയിൽ 50 മെഗാവാട്ട് സ്ഥാപിത ശേഷിയും,കുറ്റ്യാടി അഡീഷണൽ എക്സ്റ്റൻഷൻ സ്കീമിൽ 50 മെഗാവാട്ട് ശേഷിയുള്ള 2 ടർബൈനുകളുമാണ് ഉള്ളത്. കുറ്റ്യാടി വൈദ്യുത നിലയത്തിന് ആകെ 225 മെഗാവാട്ട് സ്ഥാപിത ശേഷിയുണ്ട്. ദിവസം ശരാശരി 1.5 മില്ല്യൺ യൂണിറ്റ് വൈദ്യുതി ഇവിടെ നിന്ന് ഉത്പാദിപ്പിക്കുന്നു.[2]

അവലംബം[തിരുത്തുക]

  1. "BANASURASAGAR DAM – KSEB Limted Dam Safety Organisation" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2021-07-30.
  2. "Kseb generation chart". ശേഖരിച്ചത് 30-05-2020. Check date values in: |access-date= (help)

.