കുറുമർകളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പഴയ വയനാട്ടിലെ ഗൂഡല്ലൂർ താലൂക്കിലുള്ള കുറുമർ എന്ന ആദിവാസികളുടെ ഇടയിൽ കണ്ടുവരുന്ന ഒരു കലാരൂപമാണ് കുറുമർകളി. കല്യാണം, ഉത്സവം, എന്നീ അവസരങ്ങളിൽ മാനസികോല്ലാസത്തിനായി നടത്തപ്പെടുന്ന ഒരു സാമൂഹിക വിനോദമാണിത്. പുരുഷന്മാർ മാത്രം പങ്കെടുക്കുന്ന കലാപ്രകടനമാണിത്. ഒന്നോ രണ്ടോ പേര് കുഴൽ വിളിക്കുകയും മൂന്നോ നാലോ പേര് തപ്പുകൊട്ടുകയും ചെയ്യുന്നതിനനുസരിച്ച് മറ്റുള്ളവർ നൃത്തം വെയ്ക്കുന്നു. നൃത്തത്തിന് പാട്ടുകളൊന്നുമില്ല. തപ്പുകൊട്ടുകയും നൃത്തം വെക്കുന്നതും ചടുലമായ താളക്രമത്തിലാണ്. തപ്പും കുഴലുമാണ് വാദ്യോപകരണങ്ങളായി ഉപയോഗിക്കുന്നത്. പ്രത്യേകിച്ച് ദീപവിധാനങ്ങളോ അരങ്ങോ ഇതിനാവശ്യമില്ല. കാലിൽ ചിലങ്കയും നീണ്ട കുപ്പായങ്ങളും തലയിൽ കെട്ടും താഴ്ത്തിയുള്ള വസ്ത്രധാരണവുമാണ് വേഷം.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കുറുമർകളി&oldid=3360322" എന്ന താളിൽനിന്ന് ശേഖരിച്ചത്