കുറുമുള്ളൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്ക്, കോട്ടയം താലൂക്ക് എന്നിവടങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഒരു കരയാണ്. കുറുമുള്ളൂർ Kurumulloor) കാണക്കാരി, നീണ്ടൂർ, അതിരമ്പുഴ പഞ്ചായത്തുകളിൽ ഉൾപ്പെട്ട പ്രദേശങ്ങൾ കുറുമുള്ളൂർ എന്ന സ്ഥലനാമത്തിൻ കീഴിൽ വരുന്നു. കൂടാതെ കിഴക്കെ കുറുമുള്ളൂർ, പടിഞ്ഞാറെ കുറുമുള്ളൂർ എന്നിങ്ങനെ പ്രദേശികമായ വിഭജനവും ഉണ്ട്. ഏറ്റുമാനൂരിൽ നിന്നും 5 കിലോമീറ്റർ അകലെയാണ് ഈ പ്രദേശം. ഐതിഹ്യപ്രസിദ്ധമായ വേദഗിരി ഇവിടെയാണ്. സ്ഥിതിചെയ്യുന്നത്.

ശ്രീ ഭൂതനാഥ സർവ്വസ്വം, ശ്രീ വേദഗിരി മാഹാത്മ്യം [[പ്രമാണം: ശ്രീ വേദഗിരി മാഹാത്മ്യം, വിദ്വാൻ കുറുമള്ളൂർ നാരായണപിള്ള, ഒന്നാം പതിപ്പ്,1955 കൊല്ലം, ശ്രീരാമവിലാസം പ്രസ്സിൽ പ്രിൻറു ചെയ്തത്]] തുടങ്ങിയ കൃതികളുടെ കർത്താവായ കുറുമുള്ളൂർ നാരായണപിള്ള, ജ്യോതിഷപണ്ഡിതനായിരുന്ന കുറുമുള്ളൂർ ബാലൻ, യുവസാഹിത്യകാരനായ സുരേഷ് കുറുമുള്ളൂർ തുടങ്ങിയവർ കുറുമുള്ളൂരിൻറെ സാംസ്ക്കാരിക ചരിത്രത്തിൽ സ്ഥാനം പിടിച്ചവരാണ്.കടുത്തുരുത്തി എം.എൽ.എ ആയിരുന്ന സ്റ്റീഫൻ ജോർജ്ജിൻറെ ജന്മനാടും കുറുമുള്ളൂരിലാണ്.

തൊഴിൽ രംഗത്ത് സ്പിന്നിംഗ് മിൽ സ്ഥാപനമായ കോട്ടയം ടെക്സറ്റയിൽസ് എന്ന പൊതുമേഖലാ സ്ഥാപനവും, സ്വകാര്യ സംരംഭമായ കെ.എസ്. ഇ, ലിമിറ്റഡ് കമ്പനിയും കുറുമുള്ളൂരിലെ വേദഗിരിയിൽ സ്ഥിതി ചെയ്യുന്നു.

കാർഷികമേഖലയെ അടിസ്ഥാനമാക്കിയുള്ള ഒരു സമ്പദ്ഘടനയാണ് ഇവിടെ നിലനിന്നിരുന്നത്. എന്നാൽ ഇന്ന് വിദേശ നാടുകളിൽ ജോലിചെയ്യുന്നവർ വഴി വിദേശപണം ഈ നാടിൻറെ സമ്പദ്ഘടനയിൽ ഒരു മുഖ്യപങ്കുവഹിക്കുന്നു.

കുറുമുള്ളൂർ സെൻറ്.സ്റ്റീഫൻസ് ചർച്ച്,[1][പ്രവർത്തിക്കാത്ത കണ്ണി] കുറുമുള്ളൂർ, കല്ലംപാറ വീര്യംകുളങ്ങര ഭഗവതി ക്ഷേത്രം, മൂഴിക്കുളങ്ങര ഭഗവതി ക്ഷേത്രം, വേദഗിരി ശ്രീധർമ്മശാസ്താ ക്ഷേത്രം, തുടങ്ങിയവ ഈ പ്രദേശത്തെ പ്രധാന ആരാധനാലയങ്ങളാണ്.

"https://ml.wikipedia.org/w/index.php?title=കുറുമുള്ളൂർ&oldid=3803161" എന്ന താളിൽനിന്ന് ശേഖരിച്ചത്