കുറുമാലിക്കാവ് ഭഗവതി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കുറുമാലിക്കാവ് ഭഗവതി ക്ഷേത്രം

പഴയ കൊച്ചിരാജ്യത്തെ പതിനെട്ടരക്കാവുകളിൽ ഒന്നാണെന്ന് കരുതപ്പെടുന്ന കുറുമാലിക്കാവ് ഭഗവതി ക്ഷേത്രം തൃശൂർ ജില്ലയിലെ പുതുക്കാട് പഞ്ചായത്തിൽ, തൃശൂർ-ചാലക്കുടി റൂട്ടിലാണ് സ്ഥിതി ചെയ്യുന്നത്. കുറുമാലിപ്പുഴയുടെ തീരത്താണ് ക്ഷേത്രം. അതുമൂലമാണ് ആ പേരുവന്നത്. പ്രധാന മൂർത്തി ഭദ്രകാളി. ആറടി ഉയരമുള്ള ദാരുവിഗ്രഹം കിഴക്കോട്ട് ദർശനം അരുളുന്നു. തന്ത്രം അണിയത്ത് മനക്കാർക്കാണ്.

ഉപദേവത[തിരുത്തുക]

പ്രധാന മൂർത്തി ഭദ്രകാളി. ബ്രഹ്മരക്ഷസ്സ്, ദമ്പതി രക്ഷസ്സ്, പട്ടാളിസ്വാമി ഉപദേവതകളാണ്.

വിശേഷങ്ങൾ[തിരുത്തുക]

കുംഭഭരണി നാളിലാണ് ഉലസവം. മകരച്ചൊവ്വയ്ക്ക് ഗുരുതിയും ചാന്താട്ടവും ഉണ്ട്. വസൂരി വന്ന വീടുകളിൽ ക്ഷേത്രത്തിൽ നിന്നും സങ്കടപ്പറയെടുത്തിരുന്നു. കൊടുങ്ങല്ലൂർ ഭഗവതിയുടെ അനുജത്തി എന്നാണ് ഐതിഹ്യം.

ഭരണം കൊച്ചി ദേവസ്വം ബോർഡിനാണ്.

KurumalikaavuDeviTemple1.JPG