കുറുനരി (ജനുസ്സ്)
കുറുനരി | |
---|---|
![]() | |
കുറുനരി | |
Scientific classification | |
Kingdom: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Included in Canis Linnaeus, 1758
|
Species | |
Golden jackal, Canis aureus | |
![]() |
കാഴ്ചയിൽ കുറുക്കനോട് സാമ്യമുള്ള ജന്തുവാണ് കുറുനരി. എന്നാൽ തല കൂടുതൽ കൂർത്തിരിക്കും. ശരീരത്തിനു് താരതമ്യേന വലിപ്പവും നീളവും കൂടുതലുമുണ്ടു്. യഥാർത്ഥത്തിൽ നാട്ടിലിറങ്ങി കോഴികളെ അകത്താക്കുന്നതും ഓരിയിടുന്നതും കുറുനരികളാണ്. രാത്രികാലങ്ങളിലാണ് ഇരതേടുന്നതു്. പകൽ മാളങ്ങളിൽ ഒളിക്കുന്നു. എലി മുതലായ ചെറു ജീവികളെയും ഭക്ഷണമാക്കുന്നു.
പേര്[തിരുത്തുക]
കുറുനരിയുടെ ഇംഗ്ലീഷ് നാമായ ജക്കാൾ വരുന്നത് ഏകദേശം 1600 കൊല്ലങ്ങൾക്ക് മുൻപ്പ് നിന്ന് ഫ്രഞ്ച് വാക്കായ chacal എന്നതിൽ നിന്നും ടർക്കിഷ് വാക്കായ çakal എന്നതിൽ നിന്നും പേർഷ്യൻ شغال shaghāl എന്നതിൽ നിന്നും ഉരുത്തിരിഞ്ഞ വാക്കാണ് ഇത് സംസ്കൃതത്തിലെ सृगालः / sṛgālaḥ ഓരിയിടുന്നവൻ എന്ന വാക്കിനോട് ചേർന്നതാണ് ഇവയെല്ലാം .[1]
കുറുനരിയുടെ ഉപവിഭാഗങ്ങൾ (സ്‌പീഷിസ് )[തിരുത്തുക]
പ്രധാനമായും മൂന്ന് വിഭാഗം കുറുനരികൾ ആണ് ഇത് വരെ വർഗ്ഗീകരിച്ചിട്ടുള്ളത് അവ സൈഡ് സ്ട്രിപ്ഡ് ജക്കാൾ (Side-striped jackal -Canis adustus) ആഫ്രിക്കയിൽ കാണുന്നു ,[2] ഗോൾഡൻ ജക്കാൾ (Golden jackal -Canis aureus) യൂറോപ്പ് മിഡ്‌ഡിലെ ഈസ്റ്റ് , ഏഷ്യയുടെ ഭാഗങ്ങൾ , സൗത്ത് ഇന്ത്യ എന്നിവിടങ്ങളിൽ , ബ്ലാക്ക് ബാക്ക്ഡ് ജക്കാൾ (Black-backed jackal -Canis mesomelas) .[3][4] ഇതിൽ കേരളത്തിൽ കാണുന്നത് ഗോൾഡൻ ജക്കാൾ ആണ് .
അവലംബം[തിരുത്തുക]
- ↑ "jackal". The American Heritage Dictionary of the English Language.
- ↑ "Side-Striped Jackal" (PDF). Canids.org. മൂലതാളിൽ (PDF) നിന്നും 2009-02-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 2010-03-19.
- ↑ Macdonald, David (1992). The Velvet Claw. p. 256. ISBN 0-563-20844-9.
- ↑ Estes, Richard (1992). The behavior guide to African mammals: including hoofed mammals, carnivores, primates. University of California Press. ISBN 0-520-08085-8.