കുറുംകവിതകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കവിതയിലെ ഒരു നാട്ടു പാരമ്പര്യമാണ് കുറുംകവിതകൾ .വരമൊഴി രൂപപ്പെടുന്നതിനും വളരെ മുമ്പ് വാമൊഴിയിൽ കവിതയുടെ പ്രാഗ് രൂപമായ കടങ്കഥകളും പഴഞ്ചൊല്ലുകളും ,നാടൻപാട്ടുകളും ,പ്രചാരത്തിൽ ഉണ്ടായിരുന്നില്ലോ .ഇവയാണ് കുറുംകവിതകളുടെയും ആത്മാവ് .കവിതയെകുറുക്കി കുറുക്കി സാന്ദ്രമാക്കുക,ആസ്വാദ്യമാക്കുക എന്നിങ്ങനെ കടുകിൽ കടൽ സൃഷ്ടിച്ചെടുക്കുന്ന മായാജാലമാണ് കുറുംകവിയുടെ വെല്ലുവിളി .ഓരോ ഭാഷയിലും പല വിഭാഗത്തിൽ പെടുന്ന കുറുംകവിതകൾ ഉണ്ട് .വായനക്കാരന്റെ മനസ്സിലേക്ക് ഒരു ഇടി വാള്പോലെ കടന്നു ചെന്ന് ചിന്തയെ ഉദ്ദീപ്തമാക്കും ശക്തിമത്തായ ഒരു കുറും കവിത .സാമൂഹ്യ വിമർശനത്തിനും ഹാസ്യത്തിനും കുറുംകവിതകൾ വേദിയാണ് .തോലന്റെ ഒരു വരിയുണ്ട് ..

അന്നോത്ത പോക്കീ,
കുയിലോത്ത്ത വാക്കീ ,
തിലപുഷ്പ മൂക്കീ
ദാരിദ്രയില്ലത്തെ യവാഗു പോലെ
നീണ്ടിട്ടിരിക്കും നായ ദ്വയത്തീ .

.ഇതായിരിക്കണം ഭാഷയിലെ ആദ്യ കുറുംകവിത.കുഞ്ചൻ നമ്പ്യാരുടെ തുള്ളലിലെ പല വരികളും എടുത്തു പരിശോധിച്ചാൽ കുറുംകവിതകളുടെ ജ്വാല കാണാം.ഇങ്ക് ലാബിലും സിന്ധ ബാധിലും ഇന്ത്യ തോട്ടിലും ,ജനിക്കും മുംപെൻമകൻ ഇംഗ്ലീഷ് സംസാരിക്കണം അതിനാൽ ഭാര്യതൻ പേറങ്ങു ഇന്ഗ്ലാണ്ടിൽ ആക്കി ഞാൻ എന്നാ നമ്മുടെ സ്വന്തം കുറുംകവികുഞ്ഞുണ്ണി മാഷ്‌ എഴുതിയ വരികൾ എത്ര പ്രസക്തമാണ് .പാട്ടിൽ പോതിഞ്ഞേ ജടത്ത്യും പട്ടടക്കെട്ടിൽ വക്കൂ എന്ന് ചുള്ളിക്കാടും ,ഒരു തയ്‌ നടുമ്പോൾ ഒരു തണൽ നടുന്നു ,നടു നിവര്ക്കാനൊരു കുളിർ നിഴൽ നടുന്നു എന്ന് ഓ എൻ വി യും എഴുതിയിട്ടുണ്ട് . എ അയ്യപ്പൻറെ ചില രചനകളും ഈ ഗണത്തിൽ പെടുത്താം .

വഴി നാലുള്ള കാവ്യം ഞാൻ
വരി നാളിൽ ചമക്കവേ
വഴിയോന്നിച്ചു ചേരുന്ന
വഴിയിൽ ചെന്ന് പെട്ട് ഞാൻ
മിഴി പൊത്തി കളിക്കുന്ന
മഴവില്ലിന്റെ ഭംഗികൾ
മുഴുവൻ വാനിലോന്നായി
ഒഴുകീടുകയല്ലയോ..

എന്ന് പാലൂർ കുറുംകവിതകളെ പറ്റി തന്റെ ദർശനം പങ്കു വക്കുന്നു .

വീട്
പുറത്ത് ശ്വാസകോശങ്ങൾ ഉള്ള
ഒരു ജന്തുവാണ്
അതുകൊണ്ടാണ്
ഒന്ന് വെയിൽ കാഞ്ഞാൽ
മഞ്ഞിന്റെ തണുപ്പ് ഏറ്റാൽ
അതിനു പണി പിടിക്കുന്നത്
മഴയും കാറ്റും ഇനിയും തുടർന്നാൽ
അത് മരിച്ചു പോകും


എന്ന് സചിദാനന്ദൻ കുറും കവിത കുറിക്കുന്നു

ജാപനീസ് സമ്പ്രദായത്തിലെ ഹൈക്കു കവിതകളെ ഈ ഗണത്തിൽ പെടുത്താം .സംസ്കൃതത്തിലെ ശ്ലോകങ്ങൾ,ഇതിന്റെ ചുവടുപിടിച്ചു മലയാളത്തിൽ രചിക്കപ്പെട്ട ശ്ലോകങ്ങൾ എന്നിവയെ ഈ ഗണത്തിൽ പെടുത്താം . മലയാളത്തിൽ ഈ സാധ്യതയിൽ സ്വന്തം വഴി വെട്ടിയ ആളാണ്‌ കുഞ്ഞുണ്ണി മാഷ്‌ .മലയാളത്തിലെ മിനി മാഗസിനുകൾ ആണ് കുറുംകവിതകളെ ഇത്രയേറെ പ്രോത്സാഹിപ്പിച്ചത് എന്നും പറയാം .ഘടനാപരമായ പ്രത്യേകത കൊണ്ട് കുരുംകവിതകൾക്ക് യോജിച്ച ഇടങ്ങൾ ആയി മാറി മിനി മാസികകൾ .കുറും കവിതകളിൽ സൂക്ഷ്മമായ നിരീക്ഷണങ്ങൾ , ഓരോ കവിയും കണ്ടെടുക്കുന്ന കരുത്തുള്ള ബിംബങ്ങൾ , ആവർത്തിച്ചു ആവർത്തിച്ച ക്ഷീരബല പോലെ കുറുക്കിയ വരികൾ , ഒരു വാക്ക് പോലും വെട്ടാനില്ലാത്ത വിധം കുറുകിയ രചനാ വൈഭവം തന്നെയാണ് കുറുംകവിത .സോഷ്യൽ മീഡിയയിൽ ഫേസ് ബുക്കിൽ ഇന്ന് മലയാളം കുറുംകവിതകൾക്ക് മാത്രമായി ഗ്രൂപ്പുകൾ തന്നെ ഉണ്ട് .ഇപ്പോൾ മുഖ്യ ധാര അച്ചടി മാധ്യമങ്ങളിലും ഇത്തരം കവിതകൾക്ക് ഇടം ലഭിക്കുന്നുണ്ട് എന്നത് അവയെ വായിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന ഒരു തലമുറ വളർന്നു വരുന്നു എന്നാ തിരിച്ചറിവ് കൊണ്ട് തന്നെയാണ് .ഓരോ കവിയുടെ ഉള്ളിലും ഒരു കുറുംകവി ഉണ്ടാവണം അപ്പോളാണ് കവിത ശക്തവും അപാര സംവേദനക്ഷമതയും ഉള്ളതായി മാറുക .

"https://ml.wikipedia.org/w/index.php?title=കുറുംകവിതകൾ&oldid=3088137" എന്ന താളിൽനിന്ന് ശേഖരിച്ചത്