കുറിശ്ശേരി ഗോപാലപിള്ള
കുറിശ്ശേരി ഗോപാലപിള്ള | |
---|---|
ജനനം | |
മരണം | മേയ് 5, 1978 | (പ്രായം 64)
ദേശീയത | ഇന്ത്യൻ |
തൊഴിൽ | അദ്ധ്യാപകൻ, സാഹിത്യകാരൻ, മലയാളം ലെക്സിക്കൺ പണ്ഡിറ്റ്, മാനുസ്‌ക്രിപ്റ്റ് ലൈബ്രറി റിസർച്ച് ഓഫീസർ |
ജീവിതപങ്കാളി(കൾ) | സൗദാമിനിയമ്മ |
കുട്ടികൾ | 2 ആൺമക്കളും 2 പെൺമക്കളും |
മാതാപിതാക്ക(ൾ) | പദ്മനാഭപിള്ളയും കല്യാണി അമ്മയും |
സംസ്‌കൃത പണ്ഡിതനും താർക്കികനും കവിയുമായിരുന്നു കുറിശ്ശേരി ഗോപാലപിള്ള (3 മാർച്ച് 1914 - 5 മാർച്ച് 1978). 'കേരള ഗൗതമൻ' എന്ന പേരിലും അറിയപ്പെട്ടിരുന്ന ഇദ്ദേഹം സംസ്‌കൃതത്തിലും മലയാളത്തിലും കൃതികൾ രചിച്ചിട്ടുണ്ട്.
ജീവിതരേഖ
[തിരുത്തുക]കൊല്ലം ജില്ലയിലെ പന്മനയിൽ അധ്യാപകനായ പദ്മനാഭപിള്ളയുടെയും കല്യാണി അമ്മയുടെയും പുത്രനായി ജനിച്ചു. ശാസ്ത്രി, ഉപാധ്യായ എന്ന സംസ്‌കൃത പരീക്ഷകൾ പാസായി. ബംഗാളി, അസമിയ, ഗുജറാത്തി, കന്നഡ, പഞ്ചാബി എന്നീ ഭാഷകൾ പഠിച്ചു.[1] ശാസ്ത്രവിഷയത്തിലുള്ള അവഗാഹം ആര്യ, ദ്രാവിഡ ഭാഷകളിൽ ഗവേഷണപരമായ പല പ്രവർത്തനങ്ങൾക്കും നേതൃത്വം നല്കാൻ അദ്ദേഹത്തെ സഹായിച്ചു. പെരുമ്പുഴയിലെയും പന്മനയിലെയും സംസ്കൃത സ്കൂളുകളിൽ ഹെഡ്മാസ്റ്ററായി ഔദ്യോഗികജീവിതം ആരംഭിച്ച ഗോപാലപിള്ള പിന്നീട് കേരള സർവ്വകലാശാലയുടെ മലയാളം ലെക്സിക്കൺ പണ്ഡിറ്റായും മാനുസ്‌ക്രിപ്റ്റ് ലൈബ്രറിയിൽ റിസർച്ച് ഓഫീസറായും ജോലി ചെയ്തു. 1944-'45 കാലഘട്ടത്തിൽ ഉത്തരേന്ത്യയിൽ സൈനികസേവനം നടത്തിയിട്ടുണ്ട്.
എഴുത്തുകാരൻ
[തിരുത്തുക]കാരികാവലി എന്ന വിശ്വനാഥ പഞ്ചാനനന്റെ കൃതിയെ അടിസ്ഥാനപ്പെടുത്തിയാണ് തന്റെ ശാസ്ത്രചിന്തകൾ അദ്ദേഹം അവതരിപ്പിച്ചത്. ന്യായശാസ്ത്രത്തിന്റെ അടിസ്ഥാന രേഖയായ കേരളഗൗതമീയം എന്ന ഗ്രന്ഥമെഴുതി. ഭാഷാസാഹിത്യത്തിന്റെയും ശാസ്ത്രത്തിന്റെയും വിഭാഗത്തിൽ അദ്വിതീയമായ സ്ഥാനമാണ് കേരളഗൗതമീയത്തിനുള്ളത്.[2] 1959ൽ പ്രകാശിതമായ ഈ ഗ്രന്ഥം 2013ൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുനഃപ്രസിദ്ധീകരിച്ചു.[3] ചട്ടമ്പി സ്വാമികളുടെ ജീവിതം ആസ്പദമാക്കിയ "വിദ്യാധിരാജൻ", 1971ലെ ഇന്തോ-പാക് യുദ്ധവിജയത്തെ കുറിച്ചുള്ള "വിജയലഹരി", 1970കളിൽ കേരള സർവ്വകലാശാല പാഠ്യപദ്ധതിയുടെ ഭാഗമായിരുന്ന "ഉദയകിരണങ്ങൾ", സംസ്കൃത-മലയാള നിഘണ്ടുവായ "ശബ്ദവൈജയന്തി" തുടങ്ങിയവയും ശ്രദ്ധേയകൃതികളാണ്.
കൃതികൾ
[തിരുത്തുക]സംസ്കൃതം
- ദശകുമാരചരിത സംഗ്രഹം (1936)
- ശ്രീശങ്കരചരിതം (1936)
- ശ്രീകൃഷ്ണവിജയം (1936)
മലയാളം
- ശബ്ദവൈജയന്തി (സംസ്കൃത- മലയാള നിഘണ്ടു, 1942)
- വാസന്തരാഗിണി (നാടകീയ കാവ്യം, 1945)
- ശ്രീവിദ്യാധിരാജൻ (ജീവചരിത്രം, 1947)
- ആഹാരവും കൃഷിയും (കൃഷിശാസ്ത്രം, 1951)
- കേരളഗൗതമീയം (1959)
- ഉദയകിരണങ്ങൾ (പ്രബന്ധങ്ങൾ, 1967)
- ജീവിതഗീത (കവിത, 1972)
- വിജയലഹരി (കവിത, 1972)
- സമീക്ഷണം (പ്രബന്ധങ്ങൾ, 1972)
- വിജ്ഞാനദീപം (പ്രബന്ധങ്ങൾ, 1972)
- ഭാഷാചിന്തകൾ (പ്രബന്ധങ്ങളും സംവാദങ്ങളും, 2016)
അവലംബം
[തിരുത്തുക]- ↑ എഡിറ്റർ : ഡോ. പി.വി.കൃഷ്ണൻനായർ (2004). സാഹിത്യകാര ഡയറക്‌ടറി. കേരള സാഹിത്യ അക്കാദമി. p. 126. ISBN 81-7690-042-7.
- ↑ ഡോ. എൻ.പി. ഉണ്ണി (2014 മാർച്ച് 7). "കേരളഗൗതമനായ കുറിശ്ശേരി ഗോപാലപിള്ള". മാതൃഭൂമി. Archived from the original on 2014-03-15. Retrieved 2014 മാർച്ച് 7.
{{cite news}}
: Check date values in:|accessdate=
and|date=
(help)CS1 maint: bot: original URL status unknown (link) - ↑ "Concerted effort needed to promote Malayalam: Minister". The Hindu. 2013 Sep 10. Retrieved 2015 നവംബർ 12.
{{cite news}}
: Check date values in:|accessdate=
and|date=
(help)
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- വാല്യം 3, അഖില വിജ്ഞാനകോശം; ഡി.സി ബുക്സ്, കോട്ടയം; ഡിസംബർ 1988 (പേജ് 253)
- റെഫറൻസ് ഏഷ്യ വാല്യം. 1 (Asia's First Who's Who of Men and Women of Achievements and Distinctions); ചീഫ് എഡിറ്റർ- കെ എൽ ഗുപ്ത; Tradesman & Men India; ഓഗസ്റ്റ് 1975 (പേജ് 367 - 368)
- റെഫറൻസ് ഇന്ത്യ 1968-69 (Biographical Notes on Men and Women of Achievements and Distinctions in India); എഡിറ്റർ- കെ എൽ ഗുപ്ത; Tradesman & Men India; 1969 (പേജ് 40-41)
- സാഹിത്യകാര ഡയറക്‌ടറി ; കേരള സാഹിത്യ അക്കാദമി, തൃശ്ശൂർ; ഡിസംബർ 1976
- ശ്രീ വിദ്യാധിരാജൻ - കുറിശ്ശേരി ഗോപാലപിള്ള Archive.org-ൽ
- ഓപ്പൻ ലൈബ്രറിയിലെ തിരഞ്ഞെടുത്ത കാറ്റലോഗ്
- ഗൂഗിൾ ബുക്സിലെ തിരഞ്ഞെടുത്ത കാറ്റലോഗ്