കുറിഞ്ഞി (ജന്യരാഗം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കുറിഞ്ഞി (രാഗം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കുറിഞ്ഞി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കുറിഞ്ഞി (വിവക്ഷകൾ) എന്ന താൾ കാണുക. കുറിഞ്ഞി (വിവക്ഷകൾ)

കർണാടകസംഗീതത്തിലെ 29ആം മേളകർത്താരാഗമായ ശങ്കരാഭരണത്തിന്റെ ജന്യരാഗമായി പൊതുവിൽ കണക്കാക്കപ്പെടുന്ന രാഗമാണ് കുറിഞ്ഞി.ഇത് ഒരു ധൈവതാന്ത്യരാഗമാണ്.ഭക്തിഭാവം പ്രകടിപ്പിക്കാൻ ഉത്തമമായ രാഗമാണ് ഇത്.നാടോടി ഗാനങ്ങളിൽ നിന്നുമാണ് ഈ രാഗം കർണാടകസംഗീതത്തിൽ എത്തിയത്.

ഘടന,ലക്ഷണം[തിരുത്തുക]

  • ആരോഹണം സ നി3 സ രി2 ഗ3 മ1 പ ധ2
  • അവരോഹണം ധ2 പ മ1 ഗ3 രി2 സ നി3 സ

കൃതികൾ[തിരുത്തുക]

കൃതി കർത്താവ്
അളിവേണി എന്തു ചെയ്വൂ സ്വാതി തിരുനാൾ
ബ്രൂഹി മുകുന്ദേതി സദാശിവ ബ്രഹ്മേന്ദ്രർ

ചലച്ചിത്രഗാനങ്ങൾ[തിരുത്തുക]

ഗാനം ചലച്ചിത്രം
അമ്പലപ്പുഴേ ഉണ്ണിക്കണ്ണനോടു നീ അദ്വൈതം
പെണ്ണെ പെണ്ണെ നിൻ കല്യാണമായ് മീശമാധവൻ
ആറുമുഖൻ മുന്നിൽ ചെന്നു മുല്ല
"https://ml.wikipedia.org/w/index.php?title=കുറിഞ്ഞി_(ജന്യരാഗം)&oldid=2485190" എന്ന താളിൽനിന്ന് ശേഖരിച്ചത്