കുറിഞ്ഞി (ജന്യരാഗം)
ദൃശ്യരൂപം
കർണാടകസംഗീതത്തിലെ 29ആം മേളകർത്താരാഗമായ ശങ്കരാഭരണത്തിന്റെ ജന്യരാഗമായി പൊതുവിൽ കണക്കാക്കപ്പെടുന്ന രാഗമാണ് കുറിഞ്ഞി.ഇത് ഒരു ധൈവതാന്ത്യരാഗമാണ്.ഭക്തിഭാവം പ്രകടിപ്പിക്കാൻ ഉത്തമമായ രാഗമാണ് ഇത്.നാടോടി ഗാനങ്ങളിൽ നിന്നുമാണ് ഈ രാഗം കർണാടകസംഗീതത്തിൽ എത്തിയത്.
ഘടന,ലക്ഷണം
[തിരുത്തുക]- ആരോഹണം സ നി3 സ രി2 ഗ3 മ1 പ ധ2
- അവരോഹണം ധ2 പ മ1 ഗ3 രി2 സ നി3 സ
കൃതികൾ
[തിരുത്തുക]കൃതി | കർത്താവ് |
---|---|
അളിവേണി എന്തു ചെയ്വൂ | സ്വാതി തിരുനാൾ |
ബ്രൂഹി മുകുന്ദേതി | സദാശിവ ബ്രഹ്മേന്ദ്രർ |
ചലച്ചിത്രഗാനങ്ങൾ
[തിരുത്തുക]ഗാനം | ചലച്ചിത്രം |
---|---|
അമ്പലപ്പുഴേ ഉണ്ണിക്കണ്ണനോടു നീ | അദ്വൈതം |
പെണ്ണെ പെണ്ണെ നിൻ കല്യാണമായ് | മീശമാധവൻ |
ആറുമുഖൻ മുന്നിൽ ചെന്നു | മുല്ല |