ഉള്ളടക്കത്തിലേക്ക് പോവുക

കുറിച്ചി പി.എസ്. കുമാരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളീയ നാടൻ കലാരൂപമായ അർജുനനൃത്തത്തിന്റെ ഗുരു സ്ഥാനീയനായ അവതാരകനാണ് കുറിച്ചി പി.എസ്. കുമാരൻ. കേരള സംഗീത നാടക അക്കാദമിയുടെ പുരസ്കാരം 1989 ൽ ലഭിച്ചു.

ജീവിതരേഖ

[തിരുത്തുക]

കോട്ടയം കുറിച്ചിത്താനം സചിവോത്തമപുരം കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന പി.എസ്. കുമാരൻ ഈ കലാരൂപത്തിന്റെ ഗുരുസ്ഥാനീയനായി കരുതപ്പെടുന്നു. നൂറ്റിയെട്ടു താളങ്ങൾ സ്വായത്തമാക്കിയിരുന്നു. അഞ്ചു താളങ്ങൾ ഒരേ സമയം കൈകാര്യം ചെയ്യാൻ കഴിവുണ്ടായിരുന്നു. ഇടതു കയ്യിൽ ഒരു താളം. വലതു കയ്യിൽ മറ്റൊരു താളം. ഇടതു കാലിലും വലതു കാലിലും വെവ്വേറെ താളങ്ങൾ. വായ്ത്താരിയായി മറ്റൊരു താളം.[1] അമ്പലത്തിനു പുറത്ത് ഈ കലാരൂപത്തിന്റെ അവതരണമെത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു.

1971 ൽ കുറിച്ചിത്താനത്ത് അർജുന നൃത്ത പരിശീലന കേന്ദ്രം ആരംഭിച്ചു. ഇവിടെ ഗുരുകുല രീതിയിൽ അർജുന നൃത്തത്തിൽ പരിശീലനം നൽകി വരുന്നു. അഞ്ച് വർഷത്തെ പരിശിലനമാണ് നൽകുന്നത്. സർട്ടിഫിക്കറ്റും നൽകും. [2]

2001 ൽ വേദിയിൽ ഒരു അവതരണത്തിനിടെ മരിച്ചു.[3]

മകൻ കുറിച്ചി നടേശനും ഈ കലാരൂപത്തിന്റെ അവതരണത്തിൽ പ്രശസ്തനാണ്.

പുരസ്കാരങ്ങൾ

[തിരുത്തുക]
  • കേരള സംഗീത നാടക അക്കാദമിയുടെ പുരസ്കാരം 1989

അവലംബം

[തിരുത്തുക]
  1. ↑ കൃഷ്ണമൂർത്തി, സൂര്യ (2012). "ഒരു കലാകാരൻ" (PDF). ഓണോപഹാരം - സിംഗപ്പൂർ നലയാളി അസോസിയേഷന്റെ വാർഷിക ഉപഹാരം: 18–19.
  2. ↑ https://www.keralatourism.org/trainingcentres/centre_details.php?id=146
  3. ↑ https://timesofindia.indiatimes.com/city/kochi/the-last-act/articleshow/62850355.cms
"https://ml.wikipedia.org/w/index.php?title=കുറിച്ചി_പി.എസ്._കുമാരൻ&oldid=4594192" എന്ന താളിൽനിന്ന് ശേഖരിച്ചത്