ഉള്ളടക്കത്തിലേക്ക് പോവുക

കുറിച്ചി കൊച്ചപ്പിരാമന്മാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൊച്ചപ്പിപ്പണിക്കർ 1039 രാമപ്പണിക്കർ1041-1106 കഥകളിനടന്മാരിൽ വച്ചു സമാരാധ്യനായിരുന്ന കുറിച്ചി കൃഷ്ണപിള്ളയുടെ ശിഷ്യന്മാരാണ് ഈ സഹോദരന്മാർ. കൊട്ടിപ്പണിക്കർ സ്ത്രീവേഷവും, രാമപ്പണിക്കർ പുരുഷ വേഷവും ആണ് കെട്ടുക പതിവ്. നടന്മാരെന്നതിനേക്കാൾ ആശാന്മാരെന്ന നിലയിലാണ് ഇവർ പ്രസിദ്ധിയുള്ളത്. ശിഷ്യന്മാർ വളരെയുണ്ട്. അവരിൽ പ്രധാനികൾ, അയ്യപ്പക്കുറുപ്പ്, കുറിച്ചി കുഞ്ഞൻ പണിക്കർ, കുടമാളൂർ കരുണാകരൻ നായർ. അനുജനായ രാമപ്പണിക്കർ 1108-ൽ അന്തരിച്ചു. കൊച്ചപ്പിപ്പണിക്കരുടെ മരണം കുറെക്കാലം കൂടെ കഴിഞ്ഞശേഷമാണ്.