കുര്യൻ ജോൺ മേളാംപറമ്പിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുര്യൻ ജോൺ മേളാംപറമ്പിൽ
കുര്യൻ ജോൺ മേളാംപറമ്പിൽ
ജനനം (1954-05-14) മേയ് 14, 1954  (69 വയസ്സ്)
ദേശീയത ഇന്ത്യ
തൊഴിൽവ്യവസായി
ജീവിതപങ്കാളി(കൾ)സുജാത
കുട്ടികൾദിവ്യ, ധന്യ
മാതാപിതാക്ക(ൾ)വർഗ്ഗീസ് ജോൺ
ലീലാമ്മ
പുരസ്കാരങ്ങൾപത്മശ്രീ
വെബ്സൈറ്റ്melamfoundation.org

കേരളത്തിലെ ഒരു വ്യാപാരിയും സാമൂഹികസേവകനുമാണ്‌ കുര്യൻ ജോൺ മേളാംപറമ്പിൽ‍. കറിപ്പൗഡർ രംഗത്തെ പ്രമുഖരായ മേളം ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകനും മേധാവിയുമാണ്‌ അദ്ദേഹം.[1] 2010 ലെ പത്മശ്രീ പുരസ്കാരത്തിന്‌ അർഹനായിട്ടുണ്ട്.[2]

ജീവിതരേഖ[തിരുത്തുക]

1954 മെയ് 14 ന് തിരുവല്ലയിൽ എം.വി ജോണിന്റെയും ലീലാമ്മയുടേയും മകനായി ഒരു പരമ്പരാഗത ബിസിനസ്സ് കുടുംബത്തിൽ ജനനം.[3]. എം.ജി.എം ഹൈസ്കൂൾ തിരുവല്ല, തിരുവല്ല മാർത്തോമ കോളേജ്, തിരുവന്തപുരം മാർ ഇവോനിയസ് കോളേജ് എന്നിവിടങ്ങളിലായി പഠനം. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും ഇൻഡോർ സ്കൂൾ ഓഫ് സോഷ്യൽ സയൻസിൽ നിന്ന് സാമുഹിക സേവനത്തിൽ ബിരുദാനന്തര ബിരുദവും നേടി.[4] രോഗികളേയും അശരണരേയും സഹായിക്കുന്നതിനായി 1986 ൽ മേളം ചാരിറ്റീസിന് തുടക്കമിട്ടു. ഈ സംരംഭത്തിലേക്കാവശ്യമായ പണം കണ്ടെത്തുന്നതിനായിട്ടാണ് പിന്നീടദ്ദേഹം മേളം ഗ്രൂപ്പ് ഓഫ് കമ്പനീസ് ആരംഭിക്കുന്നത്.

അവലംബം[തിരുത്തുക]

  1. http://www.mathrubhumi.com/business/news_articles/padma-prizes-captain-krishnan-nair-dr-p-k-warrier-e-t-narayanan-moos-kurian-john-melamparambil-ravi-pillai-79770.html[പ്രവർത്തിക്കാത്ത കണ്ണി]
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-01-30. Retrieved 2010-11-09.
  3. "മേളത്തിന്റെ രുചിക്കൂട്ടുമായി സേവനപാതയിൽ കുര്യൻ ജോൺ-മാധ്യമം വാരാന്തപ്പതിപ്പ്-ചെപ്പ്, 2010 ഒക്ടോബർ 8, വെള്ളി, പുറം 13
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-05-17. Retrieved 2010-11-09.