Jump to content

കുമാറ വ്യാസ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Gada Parva (lit, "Battle of the clubs") section of Kumaravyasa's epic Mahabharata in Kannada dated to c.1425-1450
Parts of the Kannada epics-Kumaravyasa's Mahabharata and Lakshmisha's Jaimini Bharata

കുമാറവ്യാസ(കന്നഡ: ಕುಮಾರವ್ಯಾಸ) is the pen name of Naranappa (കന്നഡ: ನಾರಣಪ್ಪ), പതിനഞ്ചാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ ജീവിച്ചിരുന്ന കന്നഡ ഭാഷയിലെ സ്വാധീനമുണ്ടായിരുന്ന ഒരു ക്ലാസിക്കൽ കവി ആയിരുന്നു. കുമാറവ്യാസ എന്നത് അദ്ദേഹത്തിന്റെ യഥാർത്ഥ പേരല്ല. മഹാഭാരതം കന്നഡഭാഷയിൽ തന്റേതായ ശൈലിയിൽ വിവർത്തനം ചെയ്ത് കന്നഡ സാഹിത്യത്തിൽ സ്ഥിരപ്രതിഷ്ഠ നേടിയ കവിയായിരുന്നു അദ്ദേഹം. സാഹിത്യപരമായി, കുമാരവ്യാസ എന്നാൽ കുഞ്ഞു വ്യാസൻ എന്നോ വ്യാസന്റെ മകൻ എന്നോ അർത്ഥം കൽപ്പിക്കാം. അദ്ദേഹം മഹാഭാരതം പുനരാഖ്യാനം ചെയ്തതുകൊണ്ടാണ് ഈ പേർ അദ്ദേഹത്തിനു ലഭിച്ചത്. എഴുത്തച്ഛന്റെ യഥാർത്ഥ നാമം അറിയാത്തപോലെ ഈ കവിയുടെ പേരും കൃത്യമായി അറിയില്ല. എങ്കിലും അദ്ദേഹത്തിന്റെ എതിരാളിയും വീരശൈവനായ കവിയുമായിരുന്ന ചാമറസ അദ്ദേഹത്തിന്റെ സമകാലീനനായിരുന്നു. ചാമറസയാണ് 1435ൽ അല്ലാമ പ്രഭുവിനെപ്പറ്റി പ്രഭു‌ലിംഗലീലെ എന്ന കാവ്യം രചിച്ചത്. ശിവശരണ അദ്ദേഹം രചിച്ചു. രണ്ടു കവികളും ദേവറായ രണ്ടാമന്റെ സഭയിലെ അംഗങ്ങളായിരുന്നു.

സ്ഥലവും കാലവും

[തിരുത്തുക]
Kumaravyasa Stambha ("Kumaravyasa's Pillar") in the large mantapa of the Veeranarayana temple in Gadag, where Kumara Vyasa is known to have written his epic, the Kumaravyasa Bharata

അദ്ദേഹത്തിന്റെ പ്രകൃഷ്ട രചനയായ (ഏറ്റവും പ്രധാന രചന) കർണ്ണട ഭാറത കഥാമൻജറി,[1] 1430 ൽ ദേവറായ രണ്ടാമൻ വിജയനഗറ സാമ്രാജ്യം ഭരിക്കുന്ന സമയത്താണ് രചിച്ചത്. അദ്ദേഹത്തിന്റെ രാജസദസ്സിൽ കവിയെന്ന നിലയിൽ കുമാറ വ്യാസയ്ക്ക് വലിയ സ്ഥാനം ലഭിച്ചിരുന്നു. പതിനഞ്ചാം നൂറ്റാണ്ടിലെ പ്രമുഖരായ കവികളായ കനകദാസ, തിമ്മണ്ണ കവി തുടങ്ങിയവർ കുമാറ വ്യാസയെപ്പറ്റി പറഞ്ഞിട്ടുണ്ട്.

കുമാറ വ്യാസ ഉത്തര കന്നഡ ജില്ലയിലെ ഗതഗ് പട്ടണത്തിൽനിന്നും  35 കി.മീ (22 മൈ) അകലെയുള്ള കോളിവാഡ് എന്ന ഗ്രാമത്തിൽ ജനിച്ചുവെന്നു പറയപ്പെടുന്നു. ഐതിഹ്യമനുസരിച്ച്, ഗദഗിലെ വീറനാറായണ ക്ഷേത്രത്തിൽ വച്ചാണ് തന്റെ കൃതികൾ രചിച്ചത് എന്നും പറയപ്പെടുന്നു. ഇന്നും, ഈ ക്ഷേത്രത്തിൽ കുമാറ വ്യാസയുടെ തൂൺ എന്ന പേരിൽ ഒരു സ്തൂപം ഈ ക്ഷേത്രത്തിൽ കാണപ്പെടുന്നുണ്ട്. 

കൃതികൾ

[തിരുത്തുക]

കുമാറ വ്യാസയുടെ പ്രധാന കൃതി കർണ്ണാട ഭാറത കഥാമൻജറി ആണ്. ഇത് കന്നഡ ഭാഷയിലെ മഹാഭാരത പുനരാഖ്യാനമാണ്. ഗദുകിന ഭാറത എന്നും കുമാറ വ്യാസ ഭാറത എന്നും അറിയപ്പെടുന്നു. ഇത് മഹാഭാരതത്തിന്റെ ആദ്യ പത്തു പർവ്വങ്ങളുടെ പുനരാഖ്യാനമാണ്. പർവ്വ എന്നാൽ അദ്ധ്യായം. കൃഷ്ണ ഭക്തനായ കുമാറ വ്യാസ പാണ്ഡവരിലെ ഏറ്റവും മുതിർന്ന യുധിഷ്ഠിരന്റെ കിരീടധാരണത്തോടെയാണ് തന്റെ കൃതി അവസാനിപ്പിക്കുന്നത്. ഈ കൃതിയുടെ സാർവ്വജനീനതയാണ് കന്നഡ സാഹിത്യത്തിൽ ഇതിനു സ്ഥിരപ്രതിഷ്ഠ നേടിക്കൊടുത്തത്.[2]

ഗദഗിന ഭാറത ഭാമിനി ഷത്പതി വൃത്തത്തിൽ 6 വരി ഖണ്ഡികയായാണ് രചിച്ചിരിക്കുന്നത്. കുമാറ വ്യാസ തന്റെ കൃതിയിൽ മനുഷ്യവികാരങ്ങളെ ആഴത്തിൽ സൂക്ഷ്മനിരീക്ഷണം നടത്തുന്നു. അതുപോലെ മൂല്യങ്ങളെ അദ്ദേഹം അപഗ്രഥിക്കുകയും പദസഞ്ചയത്തിലുള്ള തന്റെ സാമർത്ഥ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഈ കൃതി സങ്കീർണ്ണമായ അലങ്കാരികഭാഷയിലുള്ളതാണ്. കഥാപാത്രസൃഷ്ടിയിലും അദ്ദേഹം തന്റെ അദ്യുതീയമായ സാമർത്ഥ്യം പ്രദർശിപ്പിച്ചിരിക്കുന്നു.കർണ്ണാട ഭാറത കഥാമൻജറിയെ ദശപർവ്വഭാറത എന്നാണു വിളിക്കുന്നത്. കാരണം, മൂലകൃതിയായ മഹാഭാരതത്തിനു 18 പർവ്വങ്ങളുണ്ടെങ്കിലും കർണ്ണാട ഭാറത കഥാമൻജറിക്ക് 10 പർവ്വങ്ങൾ മാത്രമെയുള്ളു.

കുമാറ വ്യാസയുടെ കഥാമൻജറി ഗധായുദ്ധം വരെ മാത്രമേ വിവരിക്കുന്നുള്ളു. ദുര്യോധനനും ഭീമനും തമ്മിലുള്ള ഗധായുദ്ധത്തിൽ ദുര്യോധനൻ കൊല്ലപ്പെടുന്നു. ഇതിനോടനുബന്ധിച്ച് മഹാഭാരത മൂലത്തിൽ കാണുന്ന യുധിഷ്ഠിരന്റെ പട്ടാഭിഷേകം, അശ്വമേധ യാഗം, സ്വർഗ്ഗാരോഹണ പർവ്വം എന്നിവ ഈ ആഖ്യാനത്തിൽ കുമാറ വ്യാസ ചേർത്തിട്ടില്ല.

കുമാറ വ്യാസന്റെ മരണശേഷം ഏതാനും വർഷങ്ങൾക്കകം ജനിച്ച ലക്ഷ്മീശ എന്ന മറ്റൊരു കന്നഡ കവി കുമാറ വ്യാസ എഴുതാതിരുന്ന അശ്വമേധ യാഗ പർവ്വത്തെ മാത്രം എടുത്ത് ജമിനി ഭാറത എന്ന പേരിൽ കന്നഡയിൽ മറ്റൊരു കൃതി രചിച്ചിട്ടുണ്ട്. ഈ കൃതിയിലെ വിവരണം കഥാമൻജറിക്കു തുല്യമായി കണക്കാക്കിവരുന്നു.

ശ്രീ വീറ നാറായണന്റെ അനുഗ്രഹമുള്ള കവിയായിരുന്നു കുമാറ വ്യാസയെന്നു വിശ്വാസമുണ്ട്. ഈ കവി ഈ ക്ഷേത്രത്തിന്റെ ഗർഭഗൃഹത്തിലിരിക്കുകയും നാരായണൻ തന്റെ വിഗ്രഹത്തെ മറഞ്ഞുനിന്ന് പ്രാചീനമായ മഹാഭാരത കഥ മുഴുവൻ പറഞ്ഞുകൊടുത്തു എന്നും കവി ആ കഥ അതിഗംഭീരമായ കാവ്യമായി പരിവർത്തനപ്പെടുത്തി എന്നും ഈ ഐതിഹ്യം പറയുന്നു. നാറായണ ഈ സമയം ഒരു കരാറുണ്ടാക്കിയത്രെ, താൻ ഈ കഥ പറയുമ്പോൾ തന്റെ ശബ്ദം മാത്രം കേൾക്കണം. യാതൊരു കാരണവശാലും ആരാണിതു പറയുന്നതെന്ന് കാണാൻ ശ്രമിക്കരുത്. എന്നാൽ താൻ തന്റെ പത്താം പർവ്വം എഴുതിക്കഴിഞ്ഞപ്പോൾ കുമാറ വ്യാസയ്ക്ക് ആരാണ് വിഗ്രഹത്തിനു പിന്നിലിരുന്ന് പറയുന്നത് എന്നറിയാൻ അതിയായ ആഗ്രഹമുണ്ടാകുകയും അതിനാൽ അദ്ദേഹം നോക്കിയപ്പോൾ സാക്ഷാൽ നാരായണൻ കഥ വിവരിക്കുന്നത് നേരിട്ടു കാണുകയും ചെയ്തത്രെ. ഇതിനൊപ്പം കുരുക്ഷെത്രയുദ്ധത്തിന്റെ കാഴ്ചയും കണ്ടത്രെ. എന്നിരുന്നാലും, കുമാറ വ്യാസ നാരായണനുമായുള്ള തന്റെ കരാർ ലംഘിച്ചതിനാൽ ഭഗവാൻ തന്റെ ആഖ്യാനം അവസാനിപ്പിച്ച് അപ്രത്യക്ഷനായത്രെ. അതിനാലാണ് മഹാഭാരത കഥാ അദ്ദേഹം പത്തു പർവ്വത്തിൽ നിർത്തിയതെന്ന് ഐതിഹ്യം.

കുമാറ തുടക്കത്തിൽ ശ്രേഷ്ഠമായ ഒരു എഴുത്തു രിതിയാണ് കാണിക്കുന്നത്. അദ്ദേഹം ആത്മവിശ്വാസത്തോടെ പറയുന്നത് തന്റെ കാവ്യം താരതമ്യപ്പെടുത്താനാവാത്തതും എല്ലത്തരം വായനക്കാരേയും തൃപ്തിപ്പെടുത്തുന്നതുമാണ് എന്നത്രെ. അദ്ദേഹം തന്റെ കാവ്യത്തിൽ " ഒരു രാജാവ് ഒരു ധീരനെ ആസ്വദിക്കുന്നു, ബ്രാഹ്മണൻ വേദങ്ങളുടെയെല്ലാം സത്തയും തത്ത്വജ്ഞൻ അത്യുന്നതമായ തത്ത്വശാസ്ത്രം, മന്ത്രിമാരും ഭരണകർത്താക്കളും നിയമപാടവമുള്ളവരും പ്രേമികൾ..." അദ്ദേഹം വീണ്ടും പറയുന്നു, "തന്റെ ഈ കൃതി മറ്റു മഹനീയരായ പണ്ഡിതരുടെ കൃതികളേക്കാൾ ശ്രേഷ്ഠമാണു"

കുമാറ വ്യാസയുടെ അത്രയധികം അറിയപ്പെടാത്ത കൃതിയാണ് ഐരാവത.

കന്നഡ സാഹിത്യത്തിൽ കുമാറ വ്യാസനുള്ള സ്വാധീനം

[തിരുത്തുക]

കുമാറ വ്യാസയുടെ കൃതികൾ കന്നഡ സാഹിത്യത്തിലെ നഡുഗന്നഡ (മദ്ധ്യകാലം) കാലഘട്ടത്തിൽ പെടുത്തിയിരിക്കുന്നു. പിന്നീടുള്ള കന്നഡ സാഹിത്യത്തിൽ അദ്ദേഹത്തിന്റെ സ്വാധീനം വളരെ ആഴത്തിലുള്ളതാണ്.

ഗദുഗിന ഭാറത ഇന്നും വ്യാപകമായി വായിച്ചുവരുന്നുണ്ട്. ഗമക സ്റ്റൈലിൽ ആണിത് പാടിവരുന്നത്.

ഇതും കാണൂ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Kumara Vyasa. Kumara vyasa Karnatnataka Mahabharata.
  2. Kumara Vyasa. Kumara vyasa Karnatnataka Mahabharata.
  • Dr. Suryanath U. Kamat, A Concise history of Karnataka from pre-historic times to the present, Jupiter books, MCC, Bangalore, 2001 (Reprinted 2002)
  • Prof K.A. Nilakanta Sastri, History of South India, From Prehistoric times to fall of Vijayanagar, 1955, OUP, New Delhi (Reprinted 2002).
"https://ml.wikipedia.org/w/index.php?title=കുമാറ_വ്യാസ&oldid=3254363" എന്ന താളിൽനിന്ന് ശേഖരിച്ചത്