കുമാരഗുപ്തൻ ഒന്നാമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കുമാര ഗുപ്തൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Kumaragupta I
( Mahendraditya)
കുമാരഗുപ്തൻ ഒന്നാമൻ
ഗുപ്തസാമ്രാജ്യം ചക്രവർത്തി
കുമാരഗുപ്തന്റെ സ്വർണ്ണനാണയം.
ഭരണകാലം414 - 455 CE

ക്രിസ്ത്വബ്ദം 415 മുതൽ 455 വരെ ഗുപ്തസാമ്രാജ്യത്തിന്റെ ഭരണാധികാരിയായിരുന്നു കുമാരഗുപ്തൻ ഒന്നാമൻ (മഹേന്ദ്രാദിത്യൻ). തന്റെ പിതാവും മുൻഗാമിയുമായിരുന്ന ചന്ദ്രഗുപ്തൻ രണ്ടാമനെപ്പോലെ കഴിവുറ്റ ചക്രവർത്തിയായിരുന്നു അദ്ദേഹം. വടക്കൻ ബംഗാൾ‍ മുതൽ കത്തിയവാർ വരെയും ഹിമാലയം മുതൽ നർമ്മദാനദിവരെയും വ്യാപിച്ചുകിടന്ന വിശാലമായ സാമ്രാജ്യത്തെ അദ്ദേഹം അഖണ്ഡമായി നിലനിർത്തി. നാല്പതുവർഷത്തോളം മികച്ച രീതിയിൽ ഭരണംനടത്തിയെങ്കിലും അവസാനകാലത്ത് അദ്ദേഹത്തിന്‌ ഭരണത്തിൽ ശോഭിക്കാൻ കഴിഞ്ഞില്ല. പുഷ്യമിത്രരുടെ അതിക്രമണം ഗുപ്തസാമ്രാജ്യത്തിന്‌ ഭീഷണിയായിരുന്നു. മദ്ധ്യേന്ത്യയിൽ കുടിയേറിയ വൈദേശികഗോത്രമായിരുന്നു പുഷ്യമിത്രർ. ഒടുവിൽ അവരെ തുരത്തുന്നതിൽ കുമാരഗുപ്തൻ വിജയിക്കുകയും തന്റെ വിജയം ആഘോഷിക്കാൻ അശ്വമേധയാഗം നടത്തുകയും ചെയ്തു. സുബ്രഹ്മണ്യന്റെ ചിത്രം ആലേഖനംചെയ്ത പുതിയ നാണയങ്ങൾ അദ്ദേഹം പുറത്തിറക്കുകയുണ്ടായി.

Regnal titles
Preceded by
ചന്ദ്രഗുപ്തൻ II
ഗുപ്ത സാമ്രാജ്യം
414 – 455
Succeeded by
സ്കന്ദഗുപ്തൻ
"https://ml.wikipedia.org/w/index.php?title=കുമാരഗുപ്തൻ_ഒന്നാമൻ&oldid=1691638" എന്ന താളിൽനിന്ന് ശേഖരിച്ചത്